പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ. ചിത്രം തിയേറ്ററുകളിൽ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ റിലീസിന് മുൻപുള്ള മികച്ച പബ്ലിസിറ്റി കാരണം ചിത്രത്തിന് മികച്ച ഇനിഷ്യൽ ലഭിച്ചിരുന്നു.ആഗോളതലത്തിൽ ചിത്രം 10 ദിവസം കൊണ്ട് ചിത്രം 450 കോടി നേടിയതായി നിര്‍മ്മാതാക്കള്‍ പറയുന്നു. ആകെ 432 കോടി റിലീസിന് മുന്‍പ് തന്നെ ചിത്രം സമാഹരിച്ചതായാണ് പറയപ്പെടുന്നത്.

ഇപ്പോൾ ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാർ പുറത്തിറങ്ങി. ശിവഭക്തനായ രാവണനെ അവതരിപ്പിക്കുന്ന ശിവോഹം എന്ന വീഡിയോ ഗാനമാണിത്. ഹിന്ദിക്ക് പുറമെ ചിത്രം ഇറങ്ങിയ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്.

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം പ്രഭാസിന്റേതായി വരുന്ന വീരേതിഹാസ സിനിമ കൂടിയാണ് ആദിപുരുഷ്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിനുശേഷം വൻതോതിൽ ട്രോളുകൾ ആണ് നേരിടേണ്ടിവന്നത്. പ്രധാനമായും വിഎഫ്എക്‌സിനെ ആണ് പലരും പഴിചാരിയത് .ഇത്രയും ബഡ്ജറ്റിൽ ചെയ്യുന്നൊരു ചിത്രം കൊച്ചുടീവിയിൽ പ്രദര്ശിപ്പിക്കേണ്ട കാർട്ടൂൺ ആണോ എന്നാണ് പലരുടെയും ചോദ്യം. എന്നാലിപ്പോൾ ടീസറിന്റെ കുറവുകൾ നികത്തുന്ന ഉഗ്രൻ ട്രെയ്‌ലർ ആണ് പുറത്തുവരുന്നത്. 2023 ജൂൺ 16 ആയിരിക്കും ആദിപുരുഷ് റിലീസ് ചെയ്യുക .

Leave a Reply
You May Also Like

രണ്ടു ധ്രുവങ്ങളിലുള്ള അഭിപ്രായ രൂപീകരണങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു സിനിമയാണ് “ഐ കിൽഡ് ബാപ്പു”

Vani Jayate ഇന്ന് ഒക്ടോബർ 2. ലോകം മുഴുവൻ മഹാത്മാഗാന്ധിയെ ഓർമ്മിക്കുന്ന ദിനം. ഇന്നേ ദിവസം…

മുറിവുകൾ പുഴയാകുന്നു

“മുറിവുകൾ പുഴയാകുന്നു “ “സംഘി”യും “സുഡാപ്പി” യും “കൃസംഘി”യും കുടുംബങ്ങൾ സമേതം പുതുവർഷനാളിൽ ഒത്തുചേരുന്നതും തുടർന്നുള്ള…

വിശാൽ നായകനായ ‘ലാത്തി’ഒഫീഷ്യൽ ടീസർ

വിശാൽ നായകനായ ‘ലാത്തി’ഒഫീഷ്യൽ ടീസർ. വിനോദ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് യുവൻ ശങ്കർ രാജയാണ്…

മുകേഷ്, ഉണ്ണി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ‘കാഥികൻ’, ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘കാഥികൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുകേഷ്, ഉണ്ണി മുകുന്ദൻ, കൃഷ്ണാനന്ദ്,ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…