വിചാരണ തടവുകാരനായ ഒരു യുവാവിനെ വിയ്യൂർ ജയിലിലെ അഞ്ച് ഉദ്യോഗസ്ഥർ ചേർന്ന് ക്രൂരമായി മർദിക്കുക. അപസ്മാരമുള്ളയാണെന്ന് പൊലീസുകാർ തന്നെ അറിയിച്ചത് ഇഷ്ടപ്പെടാതെ അതിന്റെ പേരിലും മർദനം.ഒടുവിൽ ക്രൂരമായ മർദനമേറ്റ് യുവാവ് കൊല്ലപ്പെടുന്നു.അയാളോടൊപ്പം പിടികൂടിയ ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ പരിപൂർണ നഗ്നയാക്കി നിർത്തുക.തലയ്ക്കും ശരീരത്തിനുമേറ്റ ക്രൂരമര്‍ദനമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടി.ശരീരത്തില്‍ 40ലേറെ മുറിവുകള്‍.ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്.മർദിച്ച് അവശനാക്കിയ ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കാൻ നിർബന്ധിക്കുക.രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു മരിച്ചെന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢ ലക്ഷ്യം.കഞ്ചാവ് കേസിൽ പൊലീസ് പിടികൂടിയ ഷമീറിൻ്റെ ഭാര്യ ജയിലിൽ നിന്നിറങ്ങിയപ്പോൾ പത്രക്കാരോട് വെളിപ്പെടുത്തിയതാണ്.പിണറായി അധികാരത്തിൽ കയറിയ ശേഷം നടക്കുന്ന 26ാമത്തെ കസ്റ്റഡി കൊലപാതകം.എന്നിട്ട് ജയിലിന്റെ പേരാണ് കോമഡി-കറക്ഷണൽ ഹോം.ആദ്യം കറക്ട് ചെയ്യേണ്ടത് ഇത്തരം കൊലയാളി ഉദ്യോഗസ്ഥരെയാണ് ഏഭ്യന്തര മന്ത്രീ.

മികച്ച ആനപ്പാപ്പാനാകാൻ എന്തെല്ലാം പാഠങ്ങളറിയണം ?
മികച്ച ആനപ്പാപ്പാനാകാൻ എന്തെല്ലാം പാഠങ്ങളറിയണം ? 📌 കടപ്പാട്:രമേശ് എഴുത്തച്ഛൻ ✨ചിട്ടപ്പെടുത്തിയത്: അറിവ്