പീഡന പരാതിയിലെ കേസിന് പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരിം. ‘അനശ്വരമായ ബന്ധത്തിന് തുടക്കം’ എന്ന കുറിപ്പോടെയാണ് വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഡോക്ടറായ രഹ്നയാണ് പ്രതിശ്രുത വധു.

‘എന്റെ ജീവിതത്തിലേക്ക് സ്വാഗതം’ എന്ന ക്യാപ്ഷനോടെ രഹ്നയെ ടാഗ് ചെയ്താണ് ഷിയാസ് ഇൻസ്റ്റയിൽ ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്തത്. ‘എന്നെന്നേക്കുമായുള്ള തുടക്കം. സ്‌നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം’ എന്ന കുറിപ്പുമായി രഹ്നയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.ആഗസ്ത് 20-നായിരുന്നു വിവാഹ നിശ്ചയം. താരം സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേരുന്നത്.

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന പരുപാടിയിൽ കൂടിയാണ് ഷിയാസ് കരീമിനെ കൂടുതൽ ആളുകൾ അറിയുന്നത്. വളരെ പെട്ടന്ന് തന്നെ ഷിയാസ് പ്രേഷകരുടെ ശ്രദ്ധ നേടുകയും ആരാധകരെ സ്വന്തമാക്കുകയൂം ചെയ്തു. എറണാകുളത്ത് സ്വന്തമായി ജിം നടത്തി വരുകയാണ് ഷിയാസ് കരിം. എന്നാൽ ഇപ്പോൾ ഷിയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത് വന്നിരിക്കുകയാണ്. വിവാഹ വാഗ്ദാനം നൽകി തന്നെ പല തവണ ഷിയാസ് കരിം പീഡിപ്പിച്ചു എന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

കാസർകോട് ചന്തേര പൊലീസ് എടുത്ത കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കാസർകോട് സ്വദേശിനിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി.

എന്നാൽ ഇപ്പോൾ പീഡന വാർത്തയ്ക്ക് പിന്നാലെ ഷിയാസ് തന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. വെൽകം ടു മൈ ലൈഫ് എന്ന തലക്കെട്ടോടെയാണ് ഷിയാസ് വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ആരാധകരുള്ള താരമാണ് ഷിയാസ്. സോഷ്യൽ മീഡിയയിലും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നിരവധി പേരാണ് താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്.

രെഹ്‌നയാണ് ഷിയാസിന്റെ ഭാവി വധു. വിവാഹ നിശ്ചയത്തിന് അതി മനോഹരമായി അണിഞ്ഞു ഒരുങ്ങിയാണ് ഇരുവരും വേദിയിൽ എത്തിയിരിക്കുന്നത്. രാജകീയ ലുക്കിൽ ആണ് ഇരുവരും എത്തിയിരിക്കുന്നത്. അതെ സമയം ഷിയാസ് വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ കാസർഗോഡ് പോലീസ് ഷിയാസിനെതിരെ കേസ് എടുത്തിരിക്കുകയാണ്. ഈ കേസിൽ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് ചില വിമർശനങ്ങളും താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

You May Also Like

കോളിവുഡ് സിനിമാ വൃത്താന്തങ്ങൾ

വാരിസു എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന വിജയ് അടുത്തതായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്…

റാമിന്റെ ലൊക്കേഷനിൽ മോഹൻലാൽ പകർത്തിയ ചിത്രം പങ്കുവച്ചു സംയുക്ത മേനോൻ

12th മാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് റാം. ഇന്ത്യയിലും…

ദൃശ്യം, കൈദി എന്നിവയുടെ റീമേക്കുകൾ, അജയ് ദേവ്ഗൺ ബോളിവുഡിന്റെ രക്ഷകൻ ?

അജയ് ദേവ്ഗൺ തന്റെ പുതിയ ചിത്രമായ ഭോലയുടെ ടീസർ ചൊവ്വാഴ്ച പുറത്തിറക്കി, അത് അദ്ദേഹത്തിന്റെ ആരാധകർക്ക്…

ഒരു വെട്ട്കത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥ, ഹണിറോസ് പ്രധാനകഥാപാത്രമായ റേച്ചലിന്റെ ടീസർ

മലയാളി കണ്ട് പരിചയിച്ചിട്ടില്ലാത്ത കഥാ പരിസരത്തിലൂടെയാണ് റേച്ചൽ എന്ന സിനിമ ഒരുങ്ങുന്നത്.