ഇന്ന് ബാലു മഹേന്ദ്രയുടെ ഓർമദിനം..
1939 മെയ് 20 ആം തിയതി ബാലനാഥൻ ബെഞ്ചമിൻ മഹേന്ദ്രൻ എന്ന ബാലു മഹേന്ദ്ര ശ്രീലങ്കയിലെ ബത്തിക്കൊലാവയിൽ ജനിച്ചു.ബട്ടിക്കലോവയിലെ സെയിന്റ് മൈക്കൽസ് കോളേജ് നാഷണൽ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും ലണ്ടൻ സർവ്വകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും നേടിയ അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്വർണമെഡലോടെ സിനിമാട്ടോഗ്രാഫിയിൽ ബിരുദം കരസ്ഥമാക്കി.
1972 ൽ പുറത്തിറങ്ങിയ പി. എൻ. മേനോന്റെ പണിമുടക്കിന്റെ ഛായാഗ്രാഹകനായി അദ്ദേഹം ചലച്ചിത്ര ജീവിതമാരംഭിച്ചു. തുടർന്ന് 1974 ൽ പുറത്തിറങ്ങിയ രാമു കാര്യാട്ടിന്റെ നെല്ലിൽ ചായാഗ്രാഹകനായി. ഈ ചിത്രത്തിന് ഏറ്റവും നല്ല ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹം നേടി. പിന്നീട് നല്ല ഛായാഗ്രാഹകനുള്ള ഏഴു പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. കെ. എസ്. സേതുമാധന്റെ ചട്ടക്കാരി/ഭരതന്റെ കന്നിചിത്രമായ പ്രയാണം/ കെ. വിശ്വനാഥിന്റെ ശങ്കരാഭരണം/കെ ജി ജോർജിന്റെ ഉൾക്കടൽ തുടങ്ങിയ സിനിമകളിൽ പ്രമുഖരായ സംവിധായകന്മാർക്കൊപ്പം ഛായാഗ്രഹണം നിർവഹിച്ചു.
1977 ൽ കോകില എന്ന കന്നഡ ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ആ ചിത്രത്തിന് ഛായാഗ്രാഹകനുള്ള ദേശീയ ചലചിത്ര പുരസ്കാരം ലഭിച്ചു. ഒപ്പം സംവിധായകാനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡും.മലയാളത്തിൽ ആദ്യമായി അദ്ദേഹം സംവിധാനം ചെയ്ത സിനിമ 1980 ൽ പുറത്തിറങ്ങിയ മഞ്ഞ് മൂടൽമഞ്ഞ് ആണ്. തുടർന്ന് ഓളങ്ങൾ/ഊമക്കുയിൽ/യാത്ര എന്നീ മലയാളചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ഭരതൻ/ മണിരത്നം/ജെ മഹേന്ദ്രൻ തുടങ്ങിയ തെന്നിന്ത്യയിലെ പ്രഗൽഭ സംവിധായകരുടെ ആദ്യ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത് 2013 ൽ ഇറങ്ങിയ തലൈമുറകൾ എന്ന തമിഴ് സിനിമയായിരുന്നു.

ശ്രീലങ്കൻ സ്വദേശിയായ അഖില ഭാര്യയായിരിക്കെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ശോഭയെ വിവാഹം കഴിച്ച അദ്ദേഹം ആദ്യ ഭാര്യയുമായുള്ള ബന്ധം തുടരുന്നതിൽ മനംനൊന്ത് ശോഭ ആത്മഹത്യ ചെയ്തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു പിഴവാണ്.
5 ഭാഷകളിലായി 22 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്ത അദ്ദേഹത്തിന് ഛായാഗ്രഹണത്തിനുള്ള 2 പുരസ്കാരങ്ങൾ ഉൾപ്പെടെ 5 ദേശീയ പുരസ്കാരങ്ങൾ/2 കേരള സംസ്ഥാന പുരസ്കാരങ്ങൾ/അനേകം ഫിലിം ഫെയർ പുരസ്കാരങ്ങൾ/കർണാടക/തമിഴ്നാട് സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2014 ഫെബ്രുവരി 13 ആം തിയതി തന്റെ 74 ആം വയസിൽ ഹൃദയാഘാതത്തിനെത്തുടർന്ന് അദ്ദേഹം അന്തരിച്ചു. (കടപ്പാട് Muhammed Sageer Pandarathil)
***********

‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’ എന്ന മലയാള ചിത്രം ചലച്ചിത്രനടി ശോഭയുടെ മരണവുമായി ബന്ധപ്പെടുന്ന ഒരു സിനിമയാണ്. ചിത്രമിറങ്ങി വർഷങ്ങൾക്കു ശേഷം ചിത്രത്തിന്റെ കഥാതന്തു ശോഭയുടെ ജീവിതം ആണെന്നു കെ ജി ജോർജ്ജ് വെളിപ്പെടുത്തുകയുണ്ടായി. കഥ, തിരക്കഥ, സംഭാഷണം എന്നിവ കെ.ജി. ജോർജ്ജ് തന്നെയാണ് നിർവ്വഹിച്ചിട്ടുള്ളത്.ഇപ്പോൾ പ്രമുഖ സിനിമാ താരമായ ഇന്നസെന്റിന്റെ ആദ്യകാല നിർമ്മാണ സംരംഭം കൂടി ആയിരുന്നു ഈ ചിത്രം. സിനിമക്കുള്ളിലെ സിനിമ പ്രമേയമായി വരുന്ന മലയാളത്തിലെ ആദ്യചിത്രങ്ങളിലൊന്നാണിത്.പ്രശസ്ത ചലച്ചിത്ര താരവും ദേശീയപുരസ്കാര ജേതാവുമായ ലേഖ (നളിനി) ആത്മഹത്യ ചെയ്യുന്നു. കേരളത്തിലെ ഒരു ചെറുഗ്രാമത്തിൽ നിന്നും മദിരാശിയിലെത്തി സിനിമാരംഗം പിടിച്ചടക്കിയ ഈ പെൺകുട്ടിക്ക് എങ്ങനെ ഈ ദുരന്തമുണ്ടായി എന്നുള്ള അന്വേഷണമാണ് ചിത്രം.
ചിത്രമിറങ്ങിയപ്പോൾ 1980-ൽ ആത്മഹത്യ ചെയ്ത നടി ശോഭയുടെ കഥയാണിതെന്ന പേരിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലേതു പോലെ ശോഭ സംവിധായകനായ മുൻപേ വിവാഹിതനായിരുന്ന ബാലു മഹേന്ദ്രയെ വിവാഹം ചെയ്യുകയും അതിനു ശേഷം അറിയപ്പെടാത്ത കാരണങ്ങളാൽ ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്. വർഷങ്ങൾക്കു ശേഷം ചിത്രത്തിന്റെ കഥാതന്തു ശോഭയുടെ ജീവിതം ആണെന്നു കെ ജി ജോർജ്ജ് വെളിപ്പെടുത്തുകയുണ്ടായി.
ചിത്രത്തിലെ നായിക ലേഖയെപ്പോലെ ശോഭയും ചെറിയ പ്രായത്തിൽ തന്നെ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയിരുന്നു.
ചിത്രത്തിൽ സംവിധായകൻ കെ ജി ജോർജ്ജ് ഒരു സീനിൽ ടെലിഫോൺ ചെയ്യുന്നതായി കാണിക്കുന്നുണ്ട്. സംവിധായകൻ ഭരതൻ, നടൻമാരായ രതീഷ്, മണിയൻപിള്ള രാജു, രാമു എന്നിവരും ചിത്രത്തിൽ ഏതാനും രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
“പ്രഭാമയീ പ്രാഭാമയി” എന്ന ഗാനം ഗായകൻ പി ജയചന്ദ്രൻ സ്റ്റുഡിയോയിൽ പാടുന്നതായി തന്നെ ചിത്രീകരിച്ചിരിക്കുന്നു.
സിനിമക്കുള്ളിലെ സിനിമ പ്രമേയമായി വരുന്ന മലയാളത്തിലെ ആദ്യചിത്രങ്ങളിലൊന്നാണിത്.
സിനിമയിൽ സൂപ്പർതാരം പ്രേം സാഗറായി അഭിനയിച്ച മമ്മൂട്ടി പിന്നീട് യഥാർത്ഥത്തിൽ സൂപ്പർതാരമായി മാറി.

സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഇന്നസെന്റ് ചിത്രത്തിൽ അഭിനയിക്കുകയും പിന്നീട് പ്രശസ്ത
നടനായി മാറുകയും ചെയ്തു.
സിനിമയുടെ കഥക്കു പ്രേരണയായ ശോഭ കെ ജി ജോർജ്ജിന്റെ “ഉൾക്കടൽ” എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ചിത്രം ചർച്ചാ വിഷയമാകുകയും ധാരാളം ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തെങ്കിലും ആ വർഷത്തെ സംസ്ഥാന അവാർഡുകളൊന്നും നേടാനായില്ല.
ഈ ചിത്രത്തിലെ ഗാനങ്ങൾ പാടിയ സെൽമാ ജോർജ്ജ് സംവിധായകൻ കെ ജി ജോർജ്ജിന്റെ ഭാര്യയാണു. അതു പോലെ ലേഖയുടെ അമ്മാവൻ നാണുക്കുട്ടന്റെ വേഷത്തിൽ അഭിനയിച്ച മോഹൻ ജോസ്, സെൽമ ജോർജ്ജിന്റെ സഹോദരനുമാണു.
ചിത്രത്തിൽ പ്രൊഡക്ഷൻ കൺട്രോളർ അൻസാരിയായി അഭിനയിച്ച പി എ ലത്തീഫ് പല ചിത്രങ്ങളുടേയും പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്തിട്ടുണ്ട്.
***
ശോഭ (23 സെപ്റ്റംബർ 1962 – 1 മേയ്1980). കെ.പി. മേനോന്റെയും അഭിനേത്രിയായിരുന്ന പ്രേമയുടെയും മകളായി 1962 സെപ്റ്റംബർ 23-ന് ജനിച്ചു. മഹാലക്ഷ്മി എന്നായിരുന്നു യഥാർത്ഥനാമം. മലയാളത്തിലാണ് ശോഭ ഏറ്റവുമധികം ചിത്രങ്ങളിൽ അഭിനയിച്ചത്. 1970 കളിൽ പുറത്തിറങ്ങിയ, ‘ഉദ്യോഗസ്ഥ’, ‘ശാലിനി എന്റെ കൂട്ടുകാരി’, ‘ഉൾക്കടൽ’, ‘രണ്ടുപെൺകുട്ടികൾ’, ‘ഉത്രാടരാത്രി’ , “മുള്ളും മലരും”, “മുടുപ്പണി”, “പസി” തുടങ്ങി നിരവധി ചിത്രങ്ങളിൽ ശോഭ അഭിനയിച്ചിട്ടുണ്ട്. സംവിധായകനും ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്രയും ശോഭയും പ്രണയിച്ച് വിവാഹിതയി. 1980ൽ ശോഭ ആത്മഹത്യ ചെയ്തു.
17-ാം വയസ്സിൽ ദേശീയ അവാർഡ്
1960 കളിൽ, തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ ശോഭ ബാലതാരമായി അഭിനയിച്ചു. തുടർന്ന് 1978-ൽ പുറത്തിറങ്ങിയ “ഉത്രാട രാത്രി” എന്ന മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ഇതിനെ തുടർന്ന് “അച്ചാനി”, “മുള്ളും മലരും”, “പസി” തുടങ്ങി നിരവധി തമിഴ് സിനിമകളിൽ അഭിനയിച്ചു തുടങ്ങി. പ്രത്യേകിച്ച്, “ബാസി” എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി. അന്ന് ശോഭയ്ക്ക് 17 വയസ്സായിരുന്നു.ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലെ അഭിനയത്തിലൂടെ ശോഭ കേരളത്തിലും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി
ബാലു മഹേന്ദ്രയുമായുള്ള പ്രണയം
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ബാലു മഹേന്ദ്ര 1977 ൽ കന്നഡയിൽ “കോകില” എന്ന ചിത്രം സംവിധാനം ചെയ്തു. ശോഭയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാലു മഹേന്ദ്ര ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു “കോകില”. ചിത്രത്തിന്റെ ജോലിക്കിടെ ബാലുമഹേന്ദ്രയും ശോഭയും പ്രണയത്തിലായതായി റിപ്പോർട്ട്.അതിനു ശേഷം “നിഴൽ സാക്ഷാത്കരിക്കുന്നു” എന്ന ചിത്രത്തിലൂടെ ശോഭ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചു. എന്നാൽ ചിത്രം റിലീസ് ചെയ്യാൻ വൈകി. അതിനിടയിൽ ശോഭ നായികയായി അഭിനയിച്ച “അച്ചാനി” എന്ന ചിത്രം പുറത്തിറങ്ങി.
“Azhiyadha Kolangal ” എന്ന സിനിമ സംവിധാനം ചെയ്യാൻ ബാലു മഹേന്ദ്ര തീരുമാനിച്ചു. ശോഭയാണ് അതിൽ അഭിനയിക്കേണ്ടിയിരുന്നത്. മുള്ളും മലരും എന്ന സിനിമയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചപ്പോൾ ഛായാഗ്രാഹകനായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ബാലു മഹേന്ദ്ര സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചതിന് കാരണം ശോഭായാണെന്ന് പറയപ്പെടുന്നു.
അതായത് “Azhiyadha Kolangal” എന്ന സിനിമയിൽ ശോഭ ഒരു ചെറിയ വേഷം ചെയ്യുകയായിരുന്നു. എന്നാൽ പ്രധാനപ്പെട്ട വേഷമാണ് മുള്ളും മലരും എന്ന ചിത്രത്തിൽ . അതുകൊണ്ട് തന്നെ “മുള്ളും മലരും” എന്ന സിനിമയിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചാൽ ശോഭയെ കൂടുതൽ ഭംഗിയായി അവതരിപ്പിക്കാനാകുമെന്ന് ബാലു മഹേന്ദ്ര കരുതി. അതുകൊണ്ടാണ് “മുള്ളും മലരും” എന്ന സിനിമയിൽ ഛായാഗ്രഹനായി പ്രവർത്തിക്കാൻ ബാലു മഹേന്ദ്ര സമ്മതിച്ചത്.
ശോഭ ആത്മഹത്യ ചെയ്തു
1979-ൽ പുറത്തിറങ്ങിയ “പാസി” എന്ന ചിത്രത്തിന് ശോഭയ്ക്ക് ദേശീയ അവാർഡ് ലഭിച്ചു. ദേശീയ അവാർഡ് നേടിയ ആ നിമിഷവും “പാസി” എന്ന സിനിമയുടെ നൂറാം ദിനവും ആഘോഷിക്കാൻ ചിത്രത്തിന്റെ സംവിധായകൻ ദുരൈ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. എന്നാൽ ചടങ്ങ് നടക്കേണ്ട ദിവസം രാവിലെ ശോഭ തൂങ്ങിമരിച്ചു.
ബാലു മഹേന്ദ്രയാണ് കാരണം
ബാലു മഹേന്ദ്രയ്ക്ക് ശോഭയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഭാര്യയും ഒരു കുട്ടിയുമുണ്ടായിരുന്നു. “ശോഭയെ വിവാഹം കഴിച്ച ശേഷവും ബാലു മഹേന്ദ്ര തന്റെ ആദ്യ ഭാര്യയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. മകനെ കാണാനാണ് ബാലു മഹേന്ദ്ര അവിടെ പോകുന്നതെന്ന് പറഞ്ഞിട്ടും ശോഭയ്ക്ക് ഇത് സഹിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് ശോഭ ആത്മഹത്യ ചെയ്തത്.” അന്ന് പല പത്രങ്ങളും വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.
എനിക്ക് മാത്രമേ അറിയൂ”
ശോഭയുടെ മരണത്തിന് ശേഷം ബാലു മഹേന്ദ്രയ്‌ക്കെതിരെ നിരവധി ആരോപണങ്ങളാണ് വന്നത് . . ഈ സാഹചര്യത്തിൽ ബാലു മഹേന്ദ്ര അന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞു, “ഞാനും ശോഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവൾക്കും എനിക്കും മാത്രമേ അറിയൂ. അവൾ എന്തിനാണ് ആത്മഹത്യ ചെയ്തതെന്നും ആരാണ് ഉത്തരവാദികളെന്നും എനിക്ക് നന്നായി അറിയാം. ആ കാര്യം ഞാനൊരിക്കലും പറയില്ല എന്ന് അദ്ദേഹം പറഞ്ഞത് ശ്രദ്ധേയമാണ്.