തിലകനും മഞ്ജുവാര്യരും മത്സരിച്ചു അഭിനയിച്ച സിനിമയായിരുന്നു ‘കണ്ണെഴുതി പൊട്ടുംതൊട്ട് ‘. സിനിമയിൽ തിലകന്റേതു വില്ലൻ കഥാപാത്രം ആയിരുന്നു. അദ്ദേഹം അത് അസാധ്യമായി തന്നെ അഭിനയിക്കുകയും ചെയ്തു. എന്നാൽ തിലകന്റെ അഭിനയത്തിന് വെല്ലുവിളി ഉയർത്തിയ അഭിനയമായിരുന്നു മഞ്ജു വാര്യർ കാഴ്ചവച്ചത്. ഒരു റിവഞ്ച് സ്റ്റോറി ആയിരുന്നു കണ്ണെഴുതി പൊട്ടുംതൊട്ട്.
എന്നാലിപ്പോൾ ആ സിനിമയിൽ തിലകൻ്റെ അഭിനയത്തെ കുറിച്ചും അദ്ദേഹത്തിന് മഞ്ജുവാര്യരോടുള്ള ബഹുമാനത്തെക്കുറിച്ചും എല്ലാം പറയുകയാണ് തിലകൻ ചേട്ടന്റെ മകൻ ഷോബി തിലകൻ. മഞ്ജുവാര്യർക്കൊപ്പം അഭിനയിച്ചപ്പോൾ അച്ഛൻ തികച്ചും നെർവസ് ആയിപ്പോയെന്നു ഷോബി തിലകൻ പറയുന്നുണ്ട്. സിനിമയിൽ അത് കാണാമെന്നും. മഞ്ജുവിന്റെത് അസാധ്യ പെർഫോമൻസ് ആയതിനാൽ മഞ്ജുവിന്റെ കൂടെ അഭിനയിക്കുമ്പോൾ തന്റെ പ്രകടനം താഴെ പോകാൻ പാടില്ലെന്നും അച്ഛന് നിര്ബന്ധമുണ്ടായിരുന്നതായി ഷോബി തിലകൻ പറയുന്നു. അത്രയ്ക്ക് അസാധ്യമായാണ് രണ്ടുപേരും അതിൽ അഭിനയിച്ചിരിക്കുന്നത്. ഷോബി കൂട്ടിച്ചേർത്തു.
ഷോബി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. കാരണം കണ്ണെഴുതി പൊട്ടുംതൊട്ടിന്റെ ഷൂട്ടിങ് വേളയിൽ തന്റെ ഷോട്ടുകൾ കഴിഞ്ഞാലും വീട്ടിൽ പോകാതെ തിലകൻ മഞ്ജുവിന്റെ അഭിനയം കാണാൻ സെറ്റിൽ തന്നെ ഇരുന്നതായി മുൻപ് ചില സിനിമാ വാർത്തകളിൽ ഉണ്ടായിരുന്നു. അത് മഞ്ജുവിന്റെ അഭിനയം കണ്ട് മനസിലാക്കാൻ കൂടിയായിരുന്നു. മഞ്ജുവിന്റെ അസാധ്യ പെർഫോമൻസിനൊപ്പം നില്ക്കാൻ താൻ അവിടെ ഉണ്ടായാലേ പറ്റൂ എന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.