‘ആൻ’ അതിമനോഹരമായൊരു ഷോർട്ട് ഫിലിം ആണ്. മോഡേൺ ജീവിതശൈലികൾ മനുഷ്യജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുമ്പോൾ നാം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സൃഷ്ടി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മാതൃത്വം ഒരു സ്ത്രീയ്ക്ക് വളരെ വിലപ്പെട്ടതാണ്. അവൾ സ്വന്തം ജീവനേക്കാൾ വിലനില്കുന്ന ചുരുക്കം ചില സംഗതികളിൽ ഒന്ന്. പുരോഗമനം എന്ന പേരിൽ ചില പുറംമോടികൾ കൊണ്ട് മറച്ചുപിടിച്ചാലും അവളുടെ ആന്തരിക വികാരങ്ങളുടെ അടിത്തട്ടിൽ ആ മോഹം ഉണർന്നുതന്നെ ഇരിക്കുന്നു.
എന്നാൽ ഇതൊക്കെ അപ്പുറത്ത്, ഭ്രൂണഹത്യകളുടെ ചോരപ്പാടുകൾ വീണ ലോകമാണ് ഇതെന്നത് ഒരു വിരോധാഭാസമായി തുടരുന്നു. ആധുനിക ജീവിതത്തിന്റെ അഭിവാഞ്ഛകളെ തൃപ്തിപ്പെടുത്താൻ നാം മെഡിക്കൽ ആയുധങ്ങളുമായി ഗർഭപാത്രങ്ങളിലേക്കു ക്രൂരമായി പടനയിച്ചു വേട്ടയാടി കൊല്ലുകയാണ് നമ്മുടെ ചോരയിൽ പിറവി കൊള്ളാൻ വ്യഗ്രത പൂണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ. ഇവിടെ വേട്ടയാടപ്പെടുന്ന, ശബ്ദമില്ലാത്ത കുഞ്ഞുങ്ങളുടെ ശബ്ദമാകുകയാണ് മെജോ എന്ന കലാകാരൻ.
ആശയവും സംവിധാനവും അഭിനേതാക്കളുടെ പ്രകടനവും മറ്റു സാങ്കേതിക വർക്കുകളും എല്ലാ അർത്ഥത്തിലും മികച്ചു നിൽക്കുകയാണ്. ഇതിനോടകം അനവധി പുരസ്‌കാരങ്ങൾ നേടിയ ഈ സൃഷ്ടി കാലത്തോട് വിളിച്ചു പറയുന്ന മഹത്തായ ആശയത്തെ ഒരു കലയെന്നു മാത്രം കരുതി സമീപിക്കാതിരിക്കുക. അത് ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക.
‘ആൻ’ സംവിധാനം ചെയ്ത മെജോ ബൂലോകം ടീവിയോട് സംസാരിക്കുന്നു
ആൻ ‘ ഷോർട്ട് മൂവി ഞാൻ കണ്ടിരുന്നു. അത്തരമൊരു ആശയത്തിലേക്ക് പ്രവേശിക്കാൻ ഒരു കലാകാരൻ എന്ന നിലയിൽ ഉണ്ടായ വികാരം
ഒരു ഫിലിം മേക്കർ ആക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം…. മറ്റുള്ളവർ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു ആശയം തിരഞ്ഞെടുക്കകണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു… അങ്ങനെയാണ് ഞാൻ ഭ്രൂണഹത്യ എന്നുള്ള ഒരു കൺസെപ്റ്റ് ചിന്തയിൽ വന്നത്…. ഞാൻ ചിന്തിച്ചപ്പോൾ..അമ്മയുടെ വയറ്റിനുള്ളിൽ നിഷ്ഠൂരം കൊലചെയ്യപ്പെടുന്ന കുട്ടികളുടെ ദീനരോദനം എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി…. അവർക്ക് പറയാനുള്ളത് ഒന്ന് കേൾക്കാൻ പോലും തുനിയാതെ… തികച്ചും സ്വാർത്ഥപരമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയിട്ടുള്ള കൊലപാതകമാണെന്ന് ലോകം മുമ്പും നടന്നുകൊണ്ടിരിക്കുന്നത്… ആക്ച്വലി അവർക്ക് ശബ്ദമുയർത്താൻ കഴിയില്ല എങ്കിലും അവരുടെ ശബ്ദമാകാൻ ചുരുക്കം ചില സംഘടനകൾ എങ്കിലും പോരാടുന്ന ഉണ്ട് എന്നറിഞ്ഞപ്പോൾ ഞാനും അതിന്റെ ഭാഗമാകാൻ ആഗ്രഹിച്ചു…
സാറാസ് പോലുള്ള സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയത്തിന്റെ നേർ വിപരീതമാണ് ആൻ എന്ന് തോന്നി. ഒരുപക്ഷെ ഒരു ബദൽ സിനിമയ്ക്ക് വരെ പ്രമേയമായ വിഷയം . എങ്ങനെ കാണുന്നു ഈ ആശയവൈരുധ്യങ്ങളെ ?
ശബ്ദമില്ലാത്ത കുഞ്ഞുങ്ങളുടെ ശബ്ദമാകാൻ ആണ് ഞാൻ ആഗ്രഹിച്ചത്… ഇന്ന് പട്ടിക്കും പൂച്ചക്കും വരെ സംഘടനകളുണ്ട് മനുഷ്യർക്കുവേണ്ടി മനുഷ്യാവകാശ സംഘടനകൾ ഉണ്ട്… എന്നാൽ ഇവർക്കു വേണ്ടി മാത്രം അധികം ആരും ഒന്നും സംസാരിക്കുന്നില്ല… നമ്മുടെ അപ്പനും അമ്മയും ഒക്കെ ഇങ്ങനെ തീരുമാനിച്ചിരുന്നു എങ്കിൽ നമ്മൾ ഉണ്ടാകുമായിരുന്നില്ലല്ലോ… ഇങ്ങനെ കുറെയധികം ചോദ്യങ്ങളിൽ നിന്നാണ് പ്രോലൈഫ് എന്ന സബ്ജറ്റ് തെരഞ്ഞെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചത്.,…
ഭ്രൂണഹത്യാ വിരുദ്ധത , മാതൃത്വത്തിന്റെ മഹനീയത ..ഇതൊക്കെ പൊതുവെ ഒരു പഴഞ്ചൻ ൿഴ്ചപ്പാടുകൾ , അല്ലെങ്കിൽ തികച്ചും മതപരമായ കാഴ്ചപ്പാടുകൾ ആയി ഇന്ന് ചോദ്യം ചെയ്യപ്പെടുമ്പോൾ ഒരു കലാകാരൻ എന്ന നിലക്ക് പറയാനുള്ളത് ?
ഈ സബ്ജക്ട് ഒരിക്കലും മതപരമായ സബ്ജക്ട് അല്ല എല്ലാ മതങ്ങളിലും കുട്ടികൾ ക്രൂരമായി കൊല ചെയ്യപ്പെടുന്നു… മനുഷ്യാവകാശ ലംഘനമാണ് ഇതിൽ ഏറ്റവും ഹൈലൈറ്റ്…. അവർക്കും ജീവിക്കാനുള്ള അവകാശം ഉണ്ടല്ലോ….
ജീവൻ നഷ്ടപ്പെട്ടാലും മാതാവാകുക എന്ന തീരുമാനം മെഡിക്കൽ സയൻസ് പോലും അംഗീകരിക്കാൻ വഴിയില്ല. എന്താണ് അഭിപ്രായം ?
ജീവൻ നഷ്ടപ്പെട്ടാലും മാതാവാക്കുക എന്ന തീരുമാനം മെഡിക്കൽ സയൻസ് പോലും അംഗീകരിക്കാൻ വഴിയില്ല എങ്കിലും ഈ ഷോർട്ട് ഫിലിമിൽ ആ സ്ത്രീ കാണിച്ച ചങ്കൂറ്റം അതാണ് ഇന്നത്തെ സ്ത്രീകൾ പലരും കണ്ടുപഠിക്കേണ്ടത്…. സ്വന്തം സുഖത്തിനു വേണ്ടി കുഞ്ഞിനെ പാറയിൽ എറിഞ്ഞു കൊന്ന കാമുകനോടൊപ്പം പോകാൻ താൽപര്യപ്പെടുന്ന ഇന്നത്തെ സ്ത്രീ വ്യക്തിത്വങ്ങൾ ക്കും അതുപോലെതന്നെ സ്വന്തം സുഖത്തിനു വേണ്ടി സ്വന്തം മാതാപിതാക്കളെയും ഭർത്താവിനെയും കുഞ്ഞിനെയും കൊലപ്പെടുത്താൻ യാതൊരു മടിയും കാണിക്കാത്ത സ്ത്രീ വ്യക്തിത്വങ്ങൾ ക്കും പ്രസവിച്ച ശേഷം സ്വന്തം കുഞ്ഞിനെ ക്ലോസറ്റിൽ താഴ്ത്തുന്ന സ്ത്രീ വ്യക്തിത്വങ്ങൾ ക്കും ഈ ഷോർട് ഫിലിമിലെ ജെസി എന്ന കഥാപാത്രം ഒരു അപവാദം തന്നെയാണ്.
സമൂഹത്തിലെ എല്ലാ സ്ത്രീകളും അങ്ങനെ ചെയ്യും എന്നല്ല ഞാൻ ഉദ്ദേശിച്ചത്…. ചിലർക്കെങ്കിലും അവരൊക്കെ പ്രചോദനം ആണെങ്കിൽ…. സ്വന്തം കുഞ്ഞിന് വേണ്ടി ജീവൻ നഷ്ടപ്പെടുത്തുവാൻ തുനിഞ്ഞിറങ്ങിയ ഈ കഥാപാത്രം അതായത് ജെസി, ഇതുപോലുള്ള സിറ്റുവേഷൻ ഇലൂടെ മുന്നോട്ടു പോകുന്ന ചില അമ്മമാർക്ക് പ്രചോദനമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു
ആക്സിഡന്റൽ ആയ പ്രെഗ്നൻസിയെയും അല്ലെങ്കിൽ സദാചാരങ്ങളെ അവഗണിച്ചത് കൊണ്ടുണ്ടാകുന്ന പ്രഗ്നൻസിയും അതുമല്ലെങ്കിൽ ആരോഗ്യകരണങ്ങളാൽ ജനിക്കാൻ പാടില്ല എന്ന അവസ്ഥയുള്ള പ്രെഗ്നൻസിയും .. അത്തരം അവസ്ഥയിൽ കുഞ്ഞുങ്ങളെ വേണ്ടാന്ന് വയ്ക്കാനുള്ള അവകാശം പെണ്ണിന് ഇല്ലേ ?
തികച്ചും യാദൃശ്ചികമായി സംഭവിക്കാവുന്ന പ്രഗ്നൻസിയും… സദാചാര വിരുദ്ധമായി നടന്നുവെന്ന് പറയപ്പെടുന്ന പ്രഗ്നൻസിയും ആരോഗ്യപരമായ കാരണങ്ങളാൽ അബോഷൻ ചെയ്യപ്പെടുന്നു എന്ന അവസ്ഥയും….. ഇതിലൊക്കെ സ്ത്രീക്ക് വേണ്ട എന്ന് വെക്കാനുള്ള അവകാശത്തിന് അപ്പുറം ആ കുഞ്ഞിനെ ജീവിക്കാനുള്ള അവകാശം ഇല്ലേ
ആൻ ഷോർട് മൂവി അനവധി വലിയ വലിയ അംഗീകാരങ്ങൾക്കു തിരഞ്ഞെടുത്തു എന്ന് കേട്ടു . ഒന്ന് വിശദമാക്കാമോ ? കലാകാരൻ എന്ന നിലക്ക് നേടിയ പുരസ്‌കാരങ്ങൾ ?
മാതൃത്വത്തിന്റെ വിശുദ്ധി അടയാളപ്പെടുത്തിയ മലയാളം ഷോർട്ട് ഫിലിം ആൻ Hollywood ൽ നടക്കുന്ന First Time Film Maker Secession -നിൽ Official Entry നേടി, കൂടാതെ ചെന്നൈയിൽ വച്ച് നടന്ന ദൃശ്യ ഇന്റർനാഷണൽ ഷോർട്ട് മൂവി ഫസ്റ്റ് വല്ലിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഇന്റർനാഷണൽ ഷോർട്ട് മൂവി അവാർഡ്’ മികച്ച സംവിധായകനുള്ള ഇന്റർനാഷണൽ മൂവി അവാർഡ് എന്നിവയും തൃശൂരിൽ നടന്ന കാർമൽ മെലഡി നാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിൽ മികച്ച ഒന്നാമത്തെ ചിത്രം, മികച്ച സ്ക്രിപ്റ്റ് റൈറ്റർ, മികച്ച അഭിനയത്രി എന്നിവയ്ക്കുള്ള അവാർഡും ആൻ ഷോർട്ട് ഫിലിം കരസ്ഥമാക്കി. തൃശൂർ സ്വദേശിയായ മെജോ ആണ് hഈ ഷോർട്ട് ഫിലിം മിന്റെ തിരക്കഥയും പശ്ചാത്തല സംഗീതവും എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിട്ടുള്ളത്*
കൂടാതെ 9 വിദേശ രാജ്യങ്ങളിൽ നടക്കുന്ന ഇന്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവൽ ഈ ചിത്രം ഒഫീഷ്യൽ എൻട്രി കരസ്ഥമാക്കി.
കോഴിക്കോട് സ്വദേശിയായ പ്രസീത വാസുവാണ് ഇതിലെ ജെസ്സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്… അവർക്ക് തൃശ്ശൂർ ആസ്ഥാനമായി നടന്ന കാർമൽ മെലഡി ഷോർട്ട് മൂവി ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ട്രസ് നുള്ള അവാർഡ് നേടി
ആൻസി ഗോഡ്ഫ്രേ ആണ് ഇതിലെ ഏകാന്തമാം മിഴികളിൽ എന്ന ഗാനം പാടിയിട്ടുള്ളത്
[videopress GIaTGdwP]
**
ബൂലോകം ഷോർട്ട് ഫിലിം കോണ്ടസ്റ്റിൽ മത്സരവിഭാഗത്തിൽ പ്രമുഖ ഷോർട്ട് മൂവിയാണ് ‘ആൻ ‘ . ആൻ -നു വോട്ട് ചെയ്യാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
Short Film : Ann Director, Editor, Script, Lyrics, BGM, Gfx : Mejo Producers : Mejo, Mamta Joseph, Ajit joseph, Ajay Kiran Joe, Saji Erumappetty DOP: Saji Erumappetty Singer : Ancy Godfrey Cast : Prasida Vasu, Smikesh M, Sebastian Master Assistant Directors : Sangeeth, Ajith Thomas, Ancy, Niyuktha, Anooj Paul Subtitle : Mamta Joseph Studio : Immanuel Sound Room, Chalakkudy Dubbing Artists : Prasida Vasu, Smikesh M, P.G , Ancy Sound Recording : Biju Pynadath Recording Assistant : Shanto Associate Cameraman : Arun Poster Design, Promo : Mejo Costume Assistant : Salim Kandanassery
**