Connect with us

Entertainment

പ്രസക്തമായ രണ്ടു വിഷയങ്ങളെ ഇഴചേർത്തു കൊണ്ട് ‘ട്വന്റി വൺ’

ജോബി ജോർദാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ട്വന്റി വൺ എന്ന ഷോർട്ട് മൂവി പ്രധാനമായും രണ്ടു പ്രശ്നങ്ങളെയാണ് അഭിസംബോധന  ചെയുന്നത്. ഒന്നാമത്തേത്

 51 total views

Published

on

ജോബി ജോർദാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ട്വന്റി വൺ എന്ന ഷോർട്ട് മൂവി പ്രധാനമായും രണ്ടു പ്രശ്നങ്ങളെയാണ് ചർച്ച ചെയുന്നത് . ഒന്നാമത്തേത് പാൻഡെമിക് സാഹചര്യങ്ങളും തെറ്റിദ്ധാരണകളും അകറ്റി നിർത്തലുകളും എങ്കിൽ രണ്ടാമത്തെ വിഷയം വ്യാജമദ്യ മാഫിയയും അതുവഴിയുള്ള സാമൂഹിക പ്രശനങ്ങളുമാണ്. രണ്ടു വിഷയങ്ങളെയും സമർത്ഥമായി ഇഴചേർത്തുകൊണ്ടാണ് സംവിധായകൻ ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്.

നമ്മുടെ ലോകത്തെ കീഴ്മേൽ മറിച്ച കോവിഡ് മഹാമാരിയുടെ അലയൊലികൾ കൊട്ടടങ്ങാത്ത വർത്തമാനകാലത്തു നിന്നുകൊണ്ട് ഈ സിനിമ കാണുമ്പൊൾ എന്താണ് ഓർമ്മവരുന്നത്  ? ഒരു മഹാദുരന്തത്തിന്റെ തുടക്കകാലങ്ങൾ നമ്മൾ എങ്ങനെയായിരുന്നു ആ രോഗത്തെ ഭയന്നതെന്നു അയവിറക്കാൻ സാധിക്കും. കോവിഡ് ബാധിതരെ അകറ്റി നിർത്തിയും അവരോട് അയിത്തം കൽപിച്ചും റൂട്ട് മാപ്പുകൾ തയ്യാറാക്കിയും മാധ്യമങ്ങൾ സൃഷ്ടിച്ച അമിത ഭീതിയും… അങ്ങനെ കാട്ടിയ പൊല്ലാപ്പുകൾ ചില്ലറയല്ല. എന്നിട്ടെന്തു സംഭവിച്ചു ? കോവിഡ് ലോകത്തെ പലരാജ്യങ്ങളെയും കീഴടക്കികൊണ്ടു ഇന്ത്യയിലും സംഹാരമാടി , വാക്സിന്റെ വരവോടുകൂടി തെല്ല് സമാശ്വസിക്കാൻ വകയുണ്ടെങ്കിലും രോഗം ഒരു ഭീഷണിയായി നിലനിൽക്കുന്നു.

ട്വന്റി വണിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഇതിന്റെ തുടക്ക സമയങ്ങളിൽ നമ്മൾ ഒരുപാടുപേരെ ക്രൂശിച്ചിരുന്നു. പ്രധാനമായും പ്രവാസികളായ ചിലരെ. അതിൽ ഇറ്റലിയിൽ നിന്ന് വന്ന ഒരു ഫാമിലിയെ സോഷ്യൽ മീഡിയ വലിയ തോതിൽ ആക്രമിച്ചിരുന്നു. അതുപോലെ ചില ഗൾഫ് പ്രവാസികളെയും വേട്ടയാടി. അത്തരമൊരു പ്രവാസിയുടെ പ്രതിനിധിയാണ് ആണ് നമ്മുടെ കഥാ നായകനും.

കോവിഡ് ഇല്ലെന്നു അഗ്നിശുദ്ധി നടത്തി തെളിയിക്കേണ്ട അവസ്ഥയാണ് അയാൾക്കും സ്വന്തം കുടുംബത്തിൽ നേരിടേണ്ടി വരുന്നത്. പോരെങ്കിൽ ഒരാൾക്ക് കോവിഡ് നൽകുകയും അയാളുടെ മരണത്തിനു കാരണമാകുകയും ചെയ്‌തെന്ന ദുഷ്പേരും. യഥാർത്ഥത്തിൽ അയാൾക്ക് കോവിഡ് പിടിച്ചത് കഥാനായകനിലൂടെ തന്നെയാണോ ? അയാൾക്ക് കോവിഡ് ആയിരുന്നോ ? അതുകണ്ടുപിടിക്കാൻ നായകൻ നടത്തുന്ന അന്വേഷണാത്മകമായ നീക്കങ്ങൾ എന്താണ് പുറത്തുകൊണ്ടുവന്നത് ?

ട്വന്റി വൺ എല്ലാരും കാണുക.. ഈ ചെറിയ സിനിമയ്ക്ക് വോട്ട് ചെയ്യുക    

***

ട്വന്റി വൺ സംവിധാനം ചെയ്ത വയനാട് സ്വദേശി ജോബി ജോർദ്ദാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ ഇവൻ മാനേജ്‌മെന്റ് ആണ് ചെയുന്നത്. ഇപ്പോൾ കൊറോണ ടൈം ആയതുകൊണ്ട് വർക്കുകൾ അങ്ങനെ ഇല്ല. ‘ട്വന്റി വൺ ‘ ഞാൻ സംവിധാനം ചെയുന്ന ആദ്യത്തെ വർക്ക് ആണ്. ഞാൻ ഷോർട്ട് ഫിലിംസ് മേഖലയിൽ നേരത്തെ തന്നെ വർക്ക് ചെയ്യുന്നുണ്ട്. Cake Stories , I Promise R.I.A എന്ന വെബ് സീരിസ് ചെയ്തിട്ടുണ്ട്. സിനിമ തന്നെയാണ് ഇഷ്ടം. പിന്നെ ഷോർട്ട് മൂവീസ്, ഡബ്ബിങ്, അതൊക്കെ ചെയ്തു സിനിമ പഠിക്കുക കൂടിയാണ്. അഭിനയം ആണ് കൂടുതൽ ഇഷ്ടം ..സ്ക്രിപ്റ്റ് എഴുതി തുടങ്ങി ഡയറക്ഷൻ കൂടി ചെയ്തു.

Advertisement

ട്വന്റി വണിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ട്വന്റി വൺ ഷോർട്ട് മൂവിയെ കുറിച്ച് ജോബി ജോർദ്ദാൻ

ഇത് ശരിക്കും കൊറോണ കാലത്തു മറ്റു വർക്കുകൾ ഒന്നും ഇല്ലാതിരുന്ന സമയത്തു എന്റെ വീടിന്റെ തൊട്ടടുത്തുള്ള സ്ഥലങ്ങളിൽ വച്ചാണ് ഇത് ഷൂട്ട് ചെയ്തത് . ഞാനൊരു വായനാടുകാരനാണ്. .എന്റെ നാട്ടിൽ എന്റെ കൂട്ടുകാരെയെല്ലാം കൂട്ടി കുട്ടികൾക്ക് പഠിക്കാൻ വേണ്ടി ചെറിയൊരു ഷോർട്ട് ഫിലിം ചെയ്യാം എന്ന് വിചാരിച്ചിട്ട് അങ്ങനെ ചെയ്തതാണ്. ആ സമയത്തു അവിടെ കള്ള് ചെത്തുന്ന പരിപാടിയുണ്ട്. ലോക്ഡൌൺ സമയത്തു അതിഭീകരമായി കാശുണ്ടാക്കുന്നതു ഈ കള്ളുചെത്തുകാർ ആയിരുന്നു. വേറെ ആർക്കും മദ്യമൊന്നും കിട്ടാതായപ്പോൾ ആ അവസ്ഥയെ ചൂഷണം ചെയ്താണ് അവരുടെ വില്പന.

പല സ്ഥലത്തുനിന്നും കൊണ്ടുവരുന്നതും ഓരോ പൊടി ചേർത്തതും ഒക്കെ ആയിട്ട് വില്പന തകൃതിയായി. അവർക്കു ഭയങ്കര കച്ചവടവും പൈസയും ആണ്. ബ്ളാക്കിൽ കൊടുക്കുന്നു, ഷാപ്പിൽ കൊടുക്കാതെ മറിച്ചു വിൽക്കുന്നു ..അങ്ങനെയൊക്കെ പല രീതിയിലെ പരിപാടികളും അവിടെ നടക്കുന്നുണ്ട്. ഒരു കടപോലും തുറക്കാൻ സാധിക്കാതെ എല്ലാരും നിശ്ചലനായി നിൽക്കുന്ന സമയത്തു ഇവർ മാത്രം നല്ല രീതിയിൽ കാശുണ്ടാക്കുന്നുണ്ട്. അത് അനുഭവങ്ങൾ വച്ചിട്ട് തുടങ്ങിയ ആലോചനയിൽ നിന്നാണ് ഈ സംഭവം ഉണ്ടാകുന്നതു. പിന്നെ സ്ക്രിപ്റ്റിലേക്കൊക്കെ പോയി..പെട്ടന്ന് തന്നെ അതിന്റെ ആശയം റെഡി ആയി. ആദ്യം നമ്മൾ ഷൂട്ട് തുടങ്ങി പിന്നെ അത് നിന്നു . അതിനു ശേഷം വില്ലൻ കഥാപാത്രത്തെ കിട്ടിയതിനു ശേഷമാണ് വർക്ക് വീണ്ടും സജീവമായത് .

ആ സമയത്തൊക്കെ ഒരാൾ ഗൾഫിൽ നിന്ന് വന്നെങ്കിൽ അവരെ സംശയക്കണ്ണുകൾ കൊണ്ട് കാണുന്ന അവസ്ഥ, എല്ലാര്ക്കും അവരെ പേടിയായിരുന്നു , ആരും അടുത്തേയ്ക്കു പോകാത്ത അവസ്ഥ .പിന്നെ നാട്ടിൽ മുഴുവൻ അയാളെ കുറിച്ച് ചർച്ചയാണ്. ബന്ധുക്കളും തൊട്ടടുത്ത് ഉള്ളവരും പോലും അവരുടെ അടുത്തേയ്ക്കു പോകാത്ത അവസ്ഥ .കാരണം കൊറോണ എന്താണെന്ന് ആളുകൾക്ക് അറിയില്ല. അതിഭീകരമായി നമ്മെ ഒരിടത്തു പിടിച്ചിരിക്കുന്ന സമയം.  സ്വന്തം മകൻ ആണെങ്കിൽ പോലും വീട്ടിൽ കയറ്റാത്ത അവസ്ഥ. അങ്ങനെ എല്ലാരും പേടിക്കുന്ന ആ സമയത്തായിരുന്നു ആ ഷോർട്ട് ഫിലിമിന്റെ പ്രസക്തി കൂടുതലായി ഉണ്ടായിരുന്നത്. ഇപ്പോൾ നമുക്ക് കൊറോണയെ കുറിച്ച് അറിയാം. അത് വന്നാൽ എന്തൊക്കെ ചെയ്യണം എന്ന് അറിയാം. പക്ഷെ ആദ്യത്തെ ആ സമയത്തു അതല്ല അവസ്ഥ.

ട്വന്റി വണിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

QFFK ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കൊറോണ വിഭാഗത്തിൽ ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് സിനിമ, മികച്ച സഹനടൻ, ബെസ്റ്റ് കാമറ അങ്ങനെ നാല് അവാർഡുകൾ ഞങ്ങൾക്ക് കിട്ടി.

അടുത്തൊരു ഷോർട്ട് ഫിലിം കൂടി ചെയ്യാനുള്ള പരിപാടിയുണ്ട്. ഒരു സിനിമയുടെ സ്ക്രിപ്റ്റ് റെഡി ആയിക്കൊണ്ടിരിക്കുകയാണ്. അത് ഞങ്ങളുടെ നാട്ടിൽ വച്ച് തന്നെ ചെയ്യാനുള്ള പദ്ധതിയാണ്. പിന്നെ ചില കോമ്പറ്റിഷനുകളിൽ മത്സരവിഭാഗത്തിൽ അയച്ചിട്ടുണ്ട്..അതിന്റെയൊക്കെ റിസൾട്ട് അറിയാൻ വെയിറ്റ് ചെയ്യുകയാണ്.

ഇതിൽ സഹകരിച്ച എല്ലാരും എന്റെ വീടിനു സമീപത്തൊക്കെ ഉള്ളവർ തന്നെയാണ്. അതിൽ ആ കാടൊക്കെ ഇവിടത്തെ തന്നെ ഫോറസ്റ്റ് ഏരിയയിൽ ഷൂട്ട് ചെയ്ത സംഭവങ്ങളാണ്. വില്ലൻ വേഷത്തിൽ ആദ്യം നമ്മൾ കാസ്റ്റ് ചെയ്തത് വേറൊരു ചേട്ടനെയാണ്. ഞങ്ങളുടെ പള്ളിയിൽ നാടകം ചെയുന്ന ഒരു ചേട്ടൻ. പക്ഷെ പുള്ളി ആ കാരക്ടർ എന്ത് ചെയ്തിട്ടും റെഡി ആകുന്നില്ല. പുള്ളി സിനിമയൊന്നും ചെയ്തിട്ടില്ല. പിന്നെ ഒരു മടുപ്പായി. ഞാനിതു ചെയ്താൽ ശരിയാകില്ല എന്ന് പുള്ളി തന്നെ പറയുന്ന അവസ്ഥയായി. പിന്നെ ഞങ്ങൾ വർക്ക് പതിയെ സ്റ്റോപ്പ് ചെയ്തു.

Advertisement

അതിനുശേഷം വേറൊരു കൂട്ടുകാരൻ വഴിയാണ് മനോജ് നായർ എന്ന ബത്തേരിക്കാരൻ ഈ പ്രൊജക്റ്റിലേക്കു വരുന്നത്. പുള്ളി ടിക് ടോക് ഒക്കെ ചെയുന്നുണ്ട്..അഭിനയിക്കാനും താത്പര്യമുണ്ടായിരുന്നു. ചെറിയ സിനിമകളിൽ ഒക്കെ ചില വേഷങ്ങൾ ചെയ്തിട്ടുണ്ട്. പുള്ളിയുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ എനിക്ക് ഓക്കേ ആയിരുന്നു. കാരക്റ്ററിനു കറക്റ്റ് ആയ ആൾ. പുള്ളിയുടെ ഫേസിൽ തന്നെ ഭയങ്കര പവർ ആണ്. ബത്തേരിയിൽ അത്യാവശ്യം റിയൽ എസ്റ്റേറ്റ് പരിപാടികളും രാഷ്ട്രീയ പ്രവർത്തനങ്ങളും ആയിട്ട് വിഹരിക്കുന്ന ഒരാൾ. പുള്ളിയാണ് ശരിക്കും ഈ വർക്ക് നല്ല രീതിയിൽ ഓൺ ആകാൻ എന്നെ ഹെൽപ്പ് ചെയ്തത്. പുള്ളി കാറിൽ വന്നിറങ്ങിയത് കണ്ടപ്പോൾ തന്നെ ഞാൻ ഒകെ പറഞ്ഞു.

ട്വന്റി വണിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ട്വന്റി വൺ എല്ലാരും കാണുക.. ഈ ചെറിയ സിനിമയ്ക്ക് വോട്ട് ചെയ്യുക 

  

 

 

 

 

Advertisement

**

*******

 52 total views,  1 views today

Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement