Movie Reviews
ജഹനാര പരാജയപ്പെട്ടവരുടെ പ്രതിനിധി
അമൽ രാമചന്ദ്രൻ സംവിധാനം ചെയ്ത ‘ജഹനാര’ തികച്ചും പുരോഗമനപരമായൊരു ആശയമാണ്. എൻ എൻ കക്കാട്
413 total views

അമൽ രാമചന്ദ്രൻ സംവിധാനം ചെയ്ത ‘ജഹനാര’ തികച്ചും പുരോഗമനപരമായൊരു ആശയമാണ്. എൻ എൻ കക്കാട് എഴുതിയ ‘വഴിവെട്ടുന്നവരോട്’ എന്ന കവിത വായിച്ചിട്ടില്ലേ ? പഴയ വഴികളിൽ നിന്നുമാറി പുതുവഴി വെട്ടുന്നവരോട് കവിയുടെ പ്രഖ്യാപനം. ഒരർത്ഥത്തിൽ ജഹനാരയും പുതുവഴി വെട്ടുന്നവരുടെ ഒരു പ്രതീകം ആണ്. ഒടുവിൽ മതശാസനകളും കപട സദാചാരങ്ങളും അവളെ വിലങ്ങുവച്ചു കൊണ്ടിടുന്ന മനോരോഗാശുപത്രിയിൽ നിന്നും അവൾ പോകുന്നത് തന്റെ വ്യക്തിത്വത്തിലേക്കല്ല ‘ഭ്രാന്തിന്റെ’ ജീവിതത്തിലേക്ക് തന്നെയാണ്. ഇവിടെ ഭ്രാന്ത് എന്നത് മേല്പറഞ്ഞപോലെ മതവും കപടസദാചാരവും ചമച്ചു വച്ചിട്ടുള്ള ജീവിതം തന്നെയാണ്.
ജഹനരയ്ക്കു വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
മനുഷ്യജീവിതത്തിന് സ്ഥിരമായ ഒരു ഘടനയുമില്ല. എന്നാൽ ആ ജീവിതത്തെ ബന്ധനത്തിൽ തളയ്ക്കുവാൻ മത്സരിക്കുകയാണ് ചില ഭ്രാന്തൻ ആശയങ്ങൾ. ഒരാൾ വഴിമാറിപോയാൽ അയാളെ ഇല്ലായ്മ ചെയ്യാൻ പോലും ക്രൂരതയുള്ള ആശയങ്ങൾ. അപ്പോൾ ഒരു പെണ്ണോ ? സ്വതവേ തന്നെ പെണ്ണിന് മാത്രം സദാചാരങ്ങൾ കല്പിച്ചു നൽകുന്ന മതനിയമങ്ങൾക്കു ജഹനാര വലിയ തെറ്റുകാരി തന്നെയാണ്.
‘ചിത്രശാല’യിൽ വിദേശ എഴുത്തുകാരി കാതറൈൻ മേയോവിന്റെ വാക്കുകൾക്ക് ചുട്ടമറുപടി കൊടുത്ത് ഉള്ളൂർ സ്വാദേശികളെ വികാരഭരിതരാക്കിയിട്ടുണ്ടാകും. എന്നാൽ ഇന്ത്യയിൽ കാതറൈൻ മേയോവിന്റെ വാക്കുകൾക്കാണ് എന്നും പ്രസക്തി എന്ന് കാണാം. ഇവിടെ സ്ത്രീ അടുക്കളക്കാരികളും വീടാകുന്ന കൂട്ടിലെ തത്തമ്മകളും മനുഷ്യന്റെ ഗർഭം മാത്രം ചുമക്കപ്പെടാൻ വിധിച്ചവരും അബലകളും ആണ്. ഏതാനും ചില ഉദാഹരണങ്ങൾ കൊണ്ട് അതിനെ ഖണ്ഡിക്കാൻ നമുക്കാകില്ല. സാമൂഹ്യഘടനയിലേക്കാണ് നാം നോക്കേണ്ടത്.
അവിടെയാണ് ചെറുത്തു നിൽപ്പിന്റെ പ്രതീകങ്ങളായ ‘സാറാസ്’ , ഉയരെ… പോലുള്ള അസംഖ്യം സിനിമകൾ ആവശ്യമായി വരുന്നത്. എന്നാൽ ജഹനാര ഇവിടെ പരാജയപ്പെടുകയാണ്. അവൾക്കു അതിജീവനത്തിന്റെ സ്വർഗ്ഗങ്ങളിൽ ജീവിക്കാൻ സാധിച്ചില്ല. എത്രമേൽ വാദിച്ചാലും വ്യത്യസ്തമായി ചിന്തിച്ചാലും ഒരുപെണ്ണിന്റെ അവസ്ഥ അടുക്കളയിലെയോ യാഥാസ്ഥിതികതയുടെയോ അന്ധകാരത്തിൽ തന്നെ ചെന്നുവീഴുമെന്നു ജഹനാര പറയുന്നു .
“ഞാൻ സിനിമാ ഇൻഡസ്ട്രിയിൽ 2011 മുതൽക്കു ഉണ്ട്. അസോസിയേറ്റ് ഡയറക്റ്റർ ആയി വർക്ക് ചെയ്യുന്നു. 2010 -2011 കാലത്തു തിരുവനന്തപുരം ഫിലിം അക്കാദമിയിൽ ഒരു ഡയറക്ഷന്റെ കോഴ്സ് ചെയ്തിരുന്നു. എൻജിനിയറിങ് ആയിരുന്നു ഞാൻ പഠിച്ചത്. അതിനു ശേഷമാണ് ഇതിലേക്ക് വന്നത്. പിന്നെ ഡയറക്ഷനിൽ അസിസ്റ്റ് ചെയ്യാൻ വേണ്ടിയുള്ള ശ്രമങ്ങൾ ആയിരുന്നു. മേനകാ സുരേഷ്കുമാർ സാർ ആയിരുന്നു ആദ്യമായി എനിക്കൊരു അവസരം തന്നത്. ചട്ടക്കാരി എന്ന സിനിമയിൽ സന്തോഷ് സേതുമാധവൻ സാറിനെ അസിസ്റ്റ് ചെയ്യാൻ സാധിച്ചു.”
“പിന്നെ പത്തു സിനിമകളോളം അസിസ്റ്റ് ചെയ്തു. പ്രിയൻ സാറിന്റെ കൂടെ ഒപ്പവും ആമയും മുയലും ചെയ്തു. ‘ജഹനാര’യാണ് ആദ്യത്തെ സ്വതന്ത്ര വർക്ക്. അത് തിരുവനന്തപുരത്തു നടന്ന idsffk യിൽ സെലക്ഷൻ കിട്ടിയിരുന്നു. ഫെഫ്ക സംഘടിപ്പിക്കുന്ന ഡയറക്ടേഴ്സ് യൂണിയന്റെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഷോർട്ട് ഫിലിം അവാർഡ് കിട്ടിയിരുന്നു. കുറെ ഫെസ്റ്റിവലുകളിൽ ഒക്കെ അതുപോയിരുന്നു.”
‘ജഹനാര’യെ കുറിച്ച് അമൽ പറയുന്നു
“ജഹനാരയുടെ പ്രചോദനം , തിരുവനന്തപുരത്തു പഠനാവശ്യങ്ങൾക്കു വേണ്ടി താമസിച്ച നാലുവർഷത്തിനിടെ പരിചയപ്പെട്ട ഒരു പെൺകുട്ടി , വളരെ എനെർജിറ്റിക് ആയ പെൺകുട്ടി , അവളുടെ ആ പ്രായത്തിലെ സ്മാർട്ട്നെസ് , വായനാശീലം, തികഞ്ഞ പുരോഗമന ചിന്ത . ആ കുട്ടി എല്ലാ സാംസ്കാരിക പരിപാടികളിലും പങ്കെടുക്കുമായിരുന്നു. പുള്ളിക്കാരിയുടെ താത്പര്യം എഴുത്തും സിനിമയും ഒക്കെ ആയിരുന്നു. അങ്ങനെ ചിന്തിച്ചു നടന്ന അവളെ ചെറിയ പ്രായത്തിൽ തന്നെ അവളുടെ രക്ഷിതാക്കൾ നിർബന്ധപൂർവ്വം വിവാഹം കഴിച്ചയച്ചു.
ഇനി അവളുടെ ലൈഫ് നോക്കൂ… അവളുടെ ചിന്തകൾക്കോ ആശയങ്ങൾക്കോ സ്വപ്നങ്ങൾക്കോ പ്രസക്തിയില്ലാതാകുന്ന ജീവിതം . വീട്ടുകാരോട് എതിർത്തുനിൽക്കാനുള്ള പ്രാപ്തിയില്ലാതെ പോയി അവൾക്ക് .ഇപ്പോൾ മൂന്നുകുട്ടികളുമായി തനി വീട്ടമ്മയായി അവൾ ജീവിക്കുന്നു. കഴിവുള്ള ഒരു കുട്ടിയായിരുന്നു. അവളുടെ ആ അവസ്ഥയിൽ നിന്നാണ് ഇങ്ങനെയൊരു ആശയം ജനിക്കുന്നത്.”
ജഹനരയ്ക്കു വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
ഇത് ഇസ്ലാമികമായ പശ്ചാത്തലത്തിൽ ചെയ്തത് കൊണ്ട് ഉണ്ടായ എതിർപ്പുകൾ
“തിരുവനന്തപുരത്തു കൈരളി തിയേറ്ററിൽ വച്ചായിരുന്നു ഇതിന്റെ idsffk യിലെ പ്രദർശനം . അതിനു ശേഷം സോഷ്യൽ മീഡിയയിൽ പ്രൊമോഷൻ ഒരു കറുത്ത തട്ടത്തിനുള്ളിലെ മുല്ലപ്പൂ എന്നൊക്കെ പേരിട്ടു ചെയ്യാം എന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ ഞാൻ നിസരിച്ചു idsffk യിൽ സെലക്ഷൻ കിട്ടിയതും ഫെഫ്കയിൽ ഒന്നാംസ്ഥാനം കിട്ടിയതും വച്ച് മാർക്കറ്റ് ചെയ്താൽ മതിയെന്ന് അവരോടു പറഞ്ഞു. ഇത് കണ്ടവർ തന്നെ ചിലർ എന്നോട് വിമർശനം ഉന്നയിച്ചിരുന്നു. ഞാൻ സമൂഹത്തോട് സംവദിക്കാൻ താത്പര്യപ്പെടുന്ന ഒരാളാണ്. ഇപ്പോൾ അതിനു ഞാൻ ഷോർട്ട് ഫിലിം മേഖല ഉപയോഗിക്കുന്നു.”
ജഹനാര എല്ലാരും കാണുക വോട്ട് ചെയ്യുക
Jahanara
Script& Direction – Amal Ramachandran
DOP – Varun Vinu
Editing – Finn George
Music – Ifthi
Sound Design – Dhanush Nayanar
Asso;Director – Abhijith Chithrakumar
Design – Vishnu M S
414 total views, 1 views today