Connect with us

Movie Reviews

‘ലക്ഷണമൊത്ത’ ആശയം അതാണ് ‘ലക്ഷണമൊത്ത അഞ്ച് ‘

മിഥുൻ ജെ എസ സംവിധാനം ചെയ്ത ‘ലക്ഷണമൊത്ത അഞ്ച് ‘ രസകരമായൊരു ഷോർട്ട് മൂവിയാണ്. പേരിൽ തന്നെ ഉണ്ട് അന്ധവിശ്വാസപരമായ ഒരിത് അല്ലെ ? ശരിയാണ്

 20 total views

Published

on

മിഥുൻ ജെ എസ സംവിധാനം ചെയ്ത ‘ലക്ഷണമൊത്ത അഞ്ച് ‘ രസകരമായൊരു ഷോർട്ട് മൂവിയാണ്. പേരിൽ തന്നെ ഉണ്ട് അന്ധവിശ്വാസപരമായ ഒരിത് അല്ലെ ? ശരിയാണ് അതുതന്നെയാണ് ഈ സിനിമയുടെ ഇതിവൃത്തവും. മനുഷ്യജീവിതത്തിന്റെ സർവ്വ മേഖലകളെയും ഗ്രസിച്ചിരിക്കുന്ന അന്ധവിശ്വാസം പല സിനിമകൾക്കും കാരണമായിട്ടുണ്ട് എന്ന് നമുക്കറിയാം. എന്നാൽ മൊബൈൽ ഫോണിൽ ഇത്ര ഭംഗിയായി ഒരു ചെറിയ സിനിമ ചിത്രീകരിക്കാൻ സാധിക്കും എന്ന് കാണിച്ചു തന്നിരിക്കുന്ന ഈ ഒരുകൂട്ടം കലാകാരൻമാർ പ്രശംസ അർഹിക്കുന്നു.

ഒന്ന് മൂത്രമൊഴിക്കാൻ പോലും അന്ധവിശ്വാസം നോക്കേണ്ട മനുഷ്യന്റെ ആ ദുരവസ്ഥയെ കണക്കറ്റ് പരിഹസിക്കുന്നതാണ് ഈ ഷോർട്ട് മൂവി. രണ്ടു ചെറുപ്പക്കാരുടെ സംഭാഷണങ്ങളിലൂടെ ആണ് സിനിമ വികസിക്കുന്നത്. ഒരാൾ ജോലിക്കുള്ള ഇന്റർവ്യൂവിനു പോകാൻ എക്സിക്യൂട്ടീവ് ലുക്കിൽ വന്നിരിക്കുന്നു . തനിക്കു ജോലി കിട്ടാത്തതിന്റെ കാരണം ചില ‘നിമിത്തങ്ങളിൽ’ , ‘ലക്ഷണങ്ങളിൽ’ പഴിചാരുകയാണ് അയാൾ. പോരെങ്കിൽ അടുത്തിരിക്കുന്ന ആളെ കൂടി അന്ധവിശ്വാസി ആക്കാനുള്ള സകലതും ചെയ്യുന്നുമുണ്ട്. പൂജിച്ച സർട്ടിഫിക്കറ്റ് ആണ് ബാഗിൽ. ഇനി പൂജയുടെ കുറവ് ജോലികിട്ടാൻ തടസ്സമാകേണ്ട എന്ന് തീരുമാനിച്ചാകും അത് പലരും ചെയുക.

ജോലി കിട്ടാൻ ‘ആവശ്യമായ’ (?) മറ്റൊരു കാര്യം കാണാൻ ആണ് അവിടെ വന്നിരിക്കുന്നത്. അതായതു ഇരട്ട മൈനകളെ കാണണം . അങ്ങനെ കാണുന്നത് നല്ല ലക്ഷണമത്രേ.

പണ്ടുകാലം മുതലേ കേട്ടുവരുന്ന ഒന്നാണ് ഒറ്റ മൈനയെ കണ്ടാൽ ആ ദിവസം നന്നായിരിക്കില്ല എന്ന്. അത് ഏതെങ്കിലും പ്രത്യേക ദിവസങ്ങളിൽ ആണെങ്കിലോ? വിശ്വസിക്കാത്തവരും അതിന്റെ പ്രതിവിധികൾ തേടി ഇറങ്ങും. ജ്യോതിഷത്തിൽ പറയുന്നത് എവിടെയെങ്കിലും പോകാനിറങ്ങുമ്പോഴോ മറ്റോ ഇങ്ങനെ കാണുന്നത് മോശമാണെന്നാണ്.

മൈന, കാക്ക, പ്രാവ്, കുരുവി, കിളികൾ അങ്ങിനെ പല തരം പക്ഷികളും സ്ഥിരമായി നമ്മുടെ വീട്ടു മുറ്റങ്ങളിലും, പറമ്പിലുമെല്ലാം ഓടി നടക്കുകയും കൂട് കൂട്ടുന്നതുമെല്ലാം സർവ്വസാധാരണമാണ്. എന്നാൽ‍, നാമൊരു യാത്രയ്ക്കിറങ്ങുമ്പോള്‍ ഒറ്റമൈനയെ കാണാന്‍ പാടില്ലത്രേ.

വിശ്വാസ്ങ്ങൾ ശരിയോ തെറ്റോ ആകട്ടെ, എല്ലാം പണ്ട് കാലങ്ങളിൽ ജനങ്ങളിൽ നിലവിലുണ്ടായിരുന്ന രസകരമായ വെറും കഥകൾ മാത്രമാണിതെന്ന് മുതിര്‍ന്നവര്‍ തന്നെ പറയുന്നുണ്ട്. ഇരട്ട മൈനയെ കണ്ടാൽ ഭാഗ്യം ഒറ്റ മൈനയെ കണ്ടാൽ നിർഭാഗ്യം എന്നാണ് ആ പഴങ്കഥ. ഈ കഥ ചിലർക്കെങ്കിലും വിശ്വസിക്കാതിരിക്കാൻ പ്രയാസമാണ്. ചിലർ പറയും ഒറ്റ മൈനയെ കണ്ടാൽ ആ ദിവസം കരയുമെന്നാണ്. അതിന് പ്രതിവിധിയായി മറ്റൊരാളോട് നമ്മളെ എങ്ങനെയെങ്കിലും വേദനിപ്പിച്ചു കരയിപ്പിക്കാൻ പറയുമത്രെ

എവിടേലും പോവുന്ന സമയത്ത് കഷ്ടകാലത്തിനെങ്ങാനും ഒരു ഒറ്റ മൈനയെ കണ്ടാ പിന്നെ ആകെ മൂഡ്‌ ഔട്ടാവും. ഈ ഒരു കഥ കേട്ട് വളര്‍ന്നവര്‍ക്ക് അവരുടെ മൈന്‍ഡ് അത്തരത്തിലൊരു നെഗറ്റീവ് എനര്‍ജി ആയിരിക്കും ഉണ്ടാക്കുക. രണ്ട് മൈന ആണെങ്കില്‍ പ്രശ്നമില്ലത്രേ. ഇനി അഥവാ ഒറ്റമൈനയെ ആണ് കാണുന്നതെങ്കില്‍ കൂടെയുള്ള ആളെയും ആ മൈനയെ കാണിച്ച് കൊടുത്താല്‍ മതിയെന്നുമുണ്ട്. കാരണം, വേറൊന്നും അല്ല ശുഭകാര്യങ്ങള്‍ക്ക് ഇരട്ടസംഖ്യയാണ് ഉത്തമമത്രെ .

എന്നാൽ ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കാത്തവർക്ക് അതൊന്നും ഒരു പ്രശ്‌നമേ അല്ല എന്നതാണ് വാസ്‌തവം. ചില കാര്യങ്ങളിൽ ഒറ്റ‌മൈനയെ കണ്ടുകൊണ്ട് പോയാലും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ലെന്നും വരും. ഓരോരുത്തരുടേയും വിശ്വാസമാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. ജീവിതത്തിൽ പോസിറ്റിവ് ആയും നെഗറ്റിവ് ആയും സംഭവിക്കുന്നത് സ്വാഭാവികമാണ്. അതിനെയൊക്കെ മറിനയിലും കണ്ട ജീവികളിലും പഴിചാരും .

Advertisement

എന്റെ നാട്ടിൽ എന്റെ ചെറുപ്പകാലത്തു കേട്ടിട്ടുള്ള ഒരു അന്ധവിശ്വാസമാണ് നീളൻ വാലുള്ള ഒരു പക്ഷി അത് ‘കുറുണീ .. കുറുണീ ..’ എന്നാണു ചിലയ്ക്കുന്നതു. അങ്ങനെ ചിലക്കുന്നതു കേട്ടാൽ അന്ന് എവിടെയെങ്കിലും മരണം കേൾക്കുമത്രേ. എന്നാൽ ഈ ലോകത്തും നമ്മുടെ ചുറ്റുപാടിലും മനുഷ്യർ എന്നും ഇപ്പോഴും സ്വാഭാവികമായി മരിക്കാറുണ്ട് എന്ന് പറഞ്ഞാൽ അന്ധവിശ്വാസികളുടെ മുഖം കറുക്കും

എന്നാൽ ഈ ലക്ഷണങ്ങളെ കാണാൻ വേണ്ടി എക്സികുട്ടനായ നമ്മുടെ കഥാനായകൻ മൂത്രമൊഴിച്ച പാതി ഒഴിക്കാത്ത പാതി ഓടിവരികയും കൺനിറയെ കാണുകയും ചെയ്തിട്ട് ജോലി കിട്ടുമെന്ന് ഉറപ്പിച്ചു തുള്ളിച്ചാടി പോകുമ്പോൾ ആ ജോലി കിട്ടുമോ ഇല്ലയോ എന്ന് അയാൾ നിന്ന സ്ഥലത്തെ മതിലിനു മുകളിൽ മഞ്ഞനിറത്തിൽ ‘യുക്തി’യുടെ രൂപത്തിൽ ഇരിക്കുന്നുണ്ട്. ജോലികിട്ടാൻ വിശ്വാസമല്ല വേണ്ടത് ജോലി കിട്ടാനുള്ള പ്രയത്നങ്ങളും അതിനാവശ്യമായ സംഗതികളും ആണ് വേണ്ടതെന്നു വിളിച്ചുപറഞ്ഞുകൊണ്ട് .

മനുഷ്യ ജീവിതത്തിലെ മോശമായ അനുഭവങ്ങൾ എല്ലാം ഒരർത്ഥത്തിൽ സ്വയംകൃതാനർത്ഥങ്ങൾ മാത്രമാണ്. അതായതു നമുക്ക് ജീവിച്ചുപോകാൻ നമുണ്ടാക്കിയ കുറെ നിയമങ്ങളും ചട്ടക്കൂടുകളും ചര്യകളും വ്യവസ്ഥകളും കണ്ടുപിടുത്തങ്ങളും നമുക്ക് അനുകൂലമായും പ്രതികൂലമായും സംഭവിക്കുന്നതാണ്. അല്ലാതെ ഒരു അഭൗമശക്തിയും നിയന്ത്രിക്കുന്ന ജീവിതമല്ല നമ്മുടേത്. പതിനൊന്നു മിനിറ്റോളം സമയം ഉള്ള ഈ ഷോർട്ട് മൂവി നല്ലൊരു സന്ദേശം സമൂഹത്തിനു നൽകുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ഒരുപക്ഷെ ഇതുകാണുന്ന ചില അന്ധവിശ്വാസികൾ ..അവർ നന്നായില്ലെങ്കിലും ലോജിക്ക് ഇല്ലാത്ത വിശ്വാസങ്ങൾക്ക് അഡിക്റ്റ ആയതോർത്തു മനസിൽ ലജ്ജിക്കാൻ എങ്കിലും അവസരമൊരുക്കുന്ന സൃഷ്ടി.

**

‘ലക്ഷണമൊത്ത അഞ്ച് ‘ ഷോർട് ഫിലിം ഡയറക്ടർ Mithun js ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാൻ തിരുവനന്തപുരം മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ ഡിഗ്രി തേർഡ് ഇയർ വിദ്യാർത്ഥിയാണ്. ഈ ഒരു ആശയത്തിലേക്ക് ഏതാനുണ്ടായ കാരണം, എന്റെ വീട്ടിൽ ഉൾപ്പെടെ എല്ലാ വീടുകളുടെയും അവസ്ഥയിൽ നിന്നാണ്. എന്റെ വീട്ടിൽ തന്നെ അമ്മുമ്മ ആയാലും മുതിർന്നവർ ആയാലും തൊട്ടതിനും പിടിച്ചതിനും അന്ധവിശ്വാസം നോക്കുന്ന ഒരു ഏർപ്പാട് ഉണ്ട്. രണ്ടു മൈനയെ കണ്ടാൽ ശുഭം എന്നും ഒറ്റ മൈനയെ കണ്ടാൽ അശുഭം എന്നും ..ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഈ ഷോർട്ട് ഫിലിമിൽ പറയുന്ന ഒരുപാട് കാര്യങ്ങൾ അങ്ങനെ അറിഞ്ഞതാണ്. എന്നാൽ ഇതിൽ എന്തെങ്കിലും ശാസ്ത്രീയ വശമുണ്ടോ എന്ന് ഞങ്ങൾ നോക്കിയപ്പോൾ ഒന്നുമില്ല എന്ന് മനസിലാക്കി. ഇതൊക്കെ വെറും മണ്ടത്തരമാണ് എന്ന് തന്നെ മനസിലാക്കാൻ സാധിച്ചു. ഇതിൽ നിന്നും ഉണ്ടായ ഒരു സ്റ്റോറി ആണിത്. ”

“ഒരു ഷോർട്ട് ഫിലിം എന്ന നിലക്ക് ഞങ്ങളുടെ ആദ്യത്തെ സംരഭം ആണ്. മുമ്പ് ചെറിയ ചെറിയ ചില സ്കെച് വീഡിയോസ് ചെയ്ത് യുട്യൂബിൽ ഇട്ടിരുന്നു. അടുത്ത ഒരു വർക്കിന്റെ സ്ക്രിപ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് വളരെ ചെറുപ്പം മുതൽക്കു തന്നെ ആഗ്രഹം മൊത്തം സിനിമയാണ്. അതിലേക്കെത്താനുള്ള ഒരു വഴിയായിട്ടാണ് ഞാൻ ഈ ഷോർട്ട് ഫിലിമിനെ കാണുന്നത്. സിനിമ തന്നെയാണ് ലക്‌ഷ്യം”

“ഇത്തരം ആശയം കൊണ്ട് സമൂഹം മാറുമെന്ന തോന്നൽ ഇല്ല, എങ്കിലും അവരെക്കൊണ്ടു നമുക്കൊന്ന് ചിന്തിപ്പിക്കാൻ സാധിക്കും. എന്റെ വീട്ടിൽ തന്നെ എല്ലാരും ഇത് കണ്ടു കഴിയുമ്പോൾ ഒരു നിമിഷം ഒന്ന് ചിന്തിപ്പിക്കാൻ സാധിച്ചു..ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടോ എന്നൊക്കെ.. അങ്ങനെയൊരു ചിന്തയ്ക്കുള്ള അവസരം അവർക്കു കൊടുക്കാം എന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. ചിലർ മാറിയേക്കാം എന്ന് മാത്രം. ”

**

Advertisement

‘ലക്ഷണമൊത്ത 5 ‘ ബൂലോകം ഷോർട്ട് മൂവി കോണ്ടസ്റ്റിൽ മത്സരിക്കുകയാണ് . വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

***

Lakshanamotha 5
Production Company: Poojappuranam
Short Film Description: Lakshanamotha 5 is a short film which portraits an incident happens to a young man who strongly believes in illogical supersitions and pseudoscience
This Short film is completely shooted in mobile phone ( Realme x ) and edited in Mobile application Kinemaster
Producers (,): Kamal s babu (Pookal puranam)
Directors (,): Mithun js
Editors (,): Mithun js
Music Credits (,): Stock bgm
Cast Names (,): Mithun js , Vignesh Vt , Sivadutt R
Genres (,): Comedy Drama
Year of Completion: 2021-06-07

**

 21 total views,  1 views today

Advertisement
Entertainment10 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement