ആദ്യം ജോലി പിന്നെ കല്യാണം, ഉരുള, ചുറ്റ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
55 SHARES
658 VIEWS

അജയ് പള്ളിക്കര

1:ഉരുള

മനുഷ്യനല്ലാത്ത മനുഷ്യത്വമില്ലാത്ത ഇത്തരം ആളുകൾ നമുക്ക് ഇടയിൽ ഇപ്പോഴും ഉണ്ടാകും, ഒരു നേരത്തെ ആഹാരം മറ്റുള്ളവർക്കും, ഒരു തുള്ളി കുടിവെള്ളം സഹ ജീവികൾക്കും കൊടുക്കാൻ മനസ്സ് കാണിക്കാത്ത മനുഷ്യന്മാർ. അത്തരം മനുഷ്യന്മാരെയും അവർക്ക് ശേഷം ഉണ്ടാകുന്ന കാര്യങ്ങളുമാണ് ഷോർട്ട് ഫിലിമിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

ഒരു നല്ല ഷോർട്ട് ഫിലിം തന്നെയാണ് എന്ന കാര്യത്തിൽ സംശയം ഇല്ല. അല്ലെങ്കിൽ നല്ല ആശയം നമുക്ക് തരുന്ന, ഈ സാഹചര്യത്തോടും വരും കാലഘട്ടത്തിൽ പോലും നിലനിൽക്കുന്ന കഥയും കഥാ സന്ദർഭവും തന്നെയാണ് ഷോർട്ട് ഫിലിം പറയുന്നത്. സംവിധാനവും, background ഉം ഷോട്ടുകളും കൊള്ളാമായിരുന്നു.
ഒപ്പം നമ്മളെയും കൂടി സഹതാപത്തിലാക്കുന്ന കാക്കകളുടെ അഭിനയവും, വെറുപ്പ് ഉണ്ടാക്കും തരും പ്രകടനം കാഴ്ച്ച വെച്ച ഒറ്റ കഥാപാത്രവും നന്നായിരുന്നു.

NB: ഷോർട്ട് ഫിലിം കണ്ട് കഴിഞ്ഞപ്പോൾ കാക്കയുടെ പകരം ഞാൻ ചുമ്മാ നായയെ ഒന്ന് സങ്കൽപ്പിച്ചു നോക്കി. കാരണം ഈ സാഹചര്യത്തിൽ നായയാണല്ലോ താരം. ഇങ്ങനെ നമ്മളെ ബുദ്ധിമുട്ടിക്കുന്ന നായ്ക്കളെ ആരൊക്കെ എവിടെയൊക്കെ ഇതുപോലെ വിഷം വെച്ചും, കെണി വെച്ചും ഇപ്പോൾ കൊന്ന് തള്ളിയിട്ടുണ്ടാകും. ഇനിയും എത്ര തള്ളാനുണ്ടാകും.

2:ചുറ്റ്

ചില ശബ്ദങ്ങളും ചില കാര്യങ്ങളും അങ്ങനെ തന്നെയാണ് നമ്മെ വിട്ട് പോയാലും അതില്ലാതെ നമ്മൾക്ക് ഒന്നിനും ഒരു സമാധാനവും ഉണ്ടാകില്ല.അതെ പോലെ തന്നെയാണ് ഈ ഷോർട്ട് ഫിലിമിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാര്യവും അവൾക്ക് ആ ഫാനിന്റെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ കഴിയാതെ വരുകയും, ഫാൻ repair ചെയ്യുന്ന ആൾക്ക് രണ്ടെണ്ണം അടിക്കാതെ രാത്രി തള്ളി നീക്കാനും ആകാത്ത അവസ്ഥ.
ആ രണ്ട് അവസ്ഥക്കിടയിൽ ജീവിതം കാണിക്കുന്ന അമ്മ കഥാപാത്രം അങ്ങനെ പ്രകടനങ്ങൾ വെച്ചും. കഥ കൊണ്ടും അവതരണം കൊണ്ടും ഒരു നല്ല ഷോർട്ട് ഫിലിം കണ്ട അനുഭൂതി തന്നെയാണ്.15 മിനുറ്റ് മടുപ്പില്ലാതെ കൊണ്ട് പോയി അവസാനിപ്പിച്ചു. അവസാനിക്കുമ്പോഴും ആ കഥാപാത്രങ്ങളും ആ ശബ്ദങ്ങളും നമ്മുടെ കണ്ണുകളിലും ചെവിയിലും കേട്ടുകൊണ്ടും ഓർത്തുകൊണ്ടും ഇരിക്കും.

3:ആദ്യം ജോലി പിന്നെ കല്യാണം

ഈ Web Series നെ പറ്റി ആദ്യ രണ്ട് episodes ഇറങ്ങിയപ്പോൾ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ മൂന്നാമത്തെ episode വന്ന് കണ്ടപ്പോൾ പറയാതെ പോകരുത് എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒന്ന്.ആദ്യ രണ്ട് പാർട്ടുകൾ കത്തി കയറിയത് കൊണ്ടാണോ എന്നറിയില്ല അടുത്ത പാർട്ടിനു വേണ്ടി എല്ലാവരും തന്നെ കാത്തിരിക്കുകയും എന്നാൽ തങ്ങളുടെ work ഗംഭീരമാക്കി ഇറക്കണം എന്ന ബാധ്യത അവരുടെ തലയിൽ വന്നത് കൊണ്ടാണോ എന്നറിയില്ല ഈ പാർട്ട് ഒരു പിടി താഴെക്കാണ് പോയത് എന്നാണ് എനിക്ക് തോന്നിയത്.

കഥയുടെ പോക്കും, ഒഴിക്കിനും, മ്യൂസിക് കൈകാര്യം ചെയ്തതും, ഡയലോഗും എല്ലാം ആദ്യ രണ്ട് പാർട്ടുകളെ അപേക്ഷിച്ചു നന്നായി തോന്നിയില്ല.കഥക്ക്‌ തുടർച്ച ഉണ്ടെങ്കിലും എടുത്ത് പറയത്തക്ക സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല, പ്രകടനങ്ങളിൽ മാറ്റമൊന്നും ഇല്ലാതെ എല്ലാവരും നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
ഇനി ഇറങ്ങാൻ പോകുന്ന പാർട്ടുകളിൽ ഒന്ന് ശ്രെദ്ധിച്ചു അധികം ഭാരമൊന്നും ഇല്ലാതെ cool ആയി ആദ്യ രണ്ട് പാർട്ടുകൾ ഇറക്കിയ അതെ ലാഘവത്തോടെ എന്നാൽ കഥയിലും കാഴ്ച്ചയിലും demand കുറക്കാതെ ഇറക്കിയാൽ കാണുന്ന പ്രേഷകരുടെ എണ്ണം കൂടുകയും എല്ലാവർക്കും പ്രിയപ്പെട്ടത് ആകുകയും ചെയ്യും എന്ന് പറയട്ടെ.

NB: ഒരുപാട് സുഹൃത്തുക്കൾ ഷോർട്ട് ഫിലിം ലിങ്ക് അയച്ചു തരുന്നുണ്ട് സന്തോഷം മാത്രം എല്ലാതും തന്നെ കാണുന്നുണ്ട്. കണ്ടിട്ട് ഇഷ്ടപ്പെട്ടവ അല്ലെങ്കിൽ മറ്റുള്ളവർക്ക് suggest ചെയ്യണം എന്ന് തോന്നിയത് മാത്രമേ റിവ്യൂ ചെയ്യുന്നുള്ളൂ. അതുകൊണ്ട് റിവ്യൂ വരാത്തതിൽ ആരും വിഷമിക്കേണ്ടതില്ല തുടർന്നുള്ള വർക്കുകൾ അയക്കുക.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ