ഗുളികകൾ തണുത്ത വെള്ളത്തിനൊപ്പമാണോ , ചൂടു വെള്ളത്തിനൊപ്പമാണോ കഴിക്കേണ്ടത് ?

അറിവ് തേടുന്ന പാവം പ്രവാസി

മരുന്നുകൾ കഴിക്കുന്നതിനുള്ള ഏറ്റവും നല്ല പാനീയം വെള്ളമാണ് .വെള്ളം ഒരുപാടു ചൂടുള്ളതോ , തണുപ്പോ ആകാതിരിക്കാൻ നോക്കുക . സാധാരണ അന്തരിക്ഷത്തിലെ ചൂടുള്ളതായിരിക്കണം; അതായത് റൂം ടെമ്പറേച്ചർ . ചുമയോ ,തൊണ്ട വേദനയോ ഉണ്ടെങ്കിൽ ചെറിയ ചൂടു വെള്ളം ഗുളിക കഴിക്കാൻ ഉപയോഗിക്കാം .

ശുദ്ധമായ കുടിവെള്ളം മരുന്നിന്റെ പ്രവർത്തനത്തെയോ , ശരീരത്തിൽ പെട്ടെന്ന് ആഗിരണം ചെയ്യുന്നതിനെയോ തടസ്സപെടുത്തില്ല .ശീതളപാനീയങ്ങൾ അല്ലെങ്കിൽ എയറേറ്റഡ് പാനീയങ്ങൾ, കോഫി , ചായ, മദ്യം എന്നിവ പോലുള്ളവ പലപ്പോഴും മരുന്നിന്റെ റിയാക്ഷന് കാരണമായേക്കാം .മരുന്ന് കഴിക്കുന്നതിനു മുമ്പ് തൊണ്ട ഉണങ്ങാതെ കുറച്ചു വെള്ളം കുടിക്കുന്നത് നല്ലതാണ്. മരുന്ന് കഴിച്ചതിനു ശേഷവും അത് ദഹിക്കാനുള്ള വെള്ളം കുടിക്കണം .വെള്ളമില്ലാതെ ഗുളികകൾ വിഴുങ്ങുന്നത് ഗുളിക തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ചില മരുന്നുകൾ അന്നനാളത്തിന്റെ ലൈനിങ് ഇറിറ്റേഷൻ ഉണ്ടാക്കി അൾസർ പോലുള്ള അവസ്ഥ ഉണ്ടാക്കുന്നു .

You May Also Like

പ്രപഞ്ചത്തിന്റെ ആയുസ് വച്ചുനോക്കിയാൽ മനുഷ്യന്റെ ചരിത്രം വെറും ‘എട്ടുമിനിറ്റ്’ മാത്രമാണ്, ദിനോസറുകളുടേതു അഞ്ചുദിവസവും

കടപ്പാട് : നമ്മുടെ പ്രപഞ്ചം എഴുതിയത് : Pratheesh. K.t. പ്രപഞ്ചമുണ്ടായിട്ട് ഏകദേശം 13.8 ബില്യൺ…

ശസ്ത്രക്രിയയിലൂടെ മുഖം മാറ്റിവെച്ചയാള്‍ക്ക് കാമുകിയെ കിട്ടി .

. ഭക്ഷണം കഴിക്കുന്ന കാര്യം വരെ പ്രയാസത്തില്‍ ആയിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശംഖ് കാതിൽ വയ്ക്കുമ്പോൾ കടലിൻ്റെ ആരവം കേൾക്കുന്നത് എന്തുകൊണ്ട് ?

വായുവിൽ സദാ പലവിധത്തിലുള്ള കമ്പനങ്ങളും നടക്കുന്നു. ഇതിൽ മിക്കതും സാധാരണഗതിയിൽ നാം കേൾക്കുന്നില്ല.

41 ദിവസം കൂടുമ്പോള്‍ പടം പൊഴിയുന്ന ത്വക്കുമായി ഒരു കുട്ടി…

‘റെഡ് മാന്‍ സിണ്ട്രം’ എന്നറിയപ്പെടുന്ന തോക്ക് രോഗത്തിന് ജന്മനാ അടിമയാണ് ആരി വിബോവ എന്ന 16 കാരന്‍.