ദ അൺടോൾഡ് ഇതിഹാസം ! ‘ശ്രീ റാം, ജയ് ഹനുമാൻ’ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തിൽ, സുരേഷ് ആർട്‌സ് നിർമ്മാണം വഹിക്കുന്ന ‘ശ്രീറാം, ജയ് ഹനുമാൻ’ എന്ന ചിത്രത്തിന്റെ ആകർഷകമായ പോസ്റ്റർ പുറത്തുവിട്ടു. അൺടോൾഡ് ഇതിഹാസം എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം രാമായണം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. അവധൂതാണ് സംവിധായകൻ. ഇതിഹാസ കഥകളിലേക്കുള്ള സവിശേഷമായൊരു വീക്ഷണമാണ് ഇതിലൂടെ സംവിധായകൻ ഉദ്ദേശിക്കുന്നത്.

പ്രശസ്ത നിർമ്മാതാവ് കെ എ സുരേഷിന്റെ ഉടമസ്ഥതയിലുള്ള സുരേഷ് ആർട്‌സ്, കന്നഡയിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയാണ്. സുരേഷ് ആർട്‌സിന്റെ ബാനറിൽ കെ എ സുരേഷ് നിർമ്മിക്കുന്ന ‘ശ്രീറാം, ജയ് ഹനുമാൻ’ കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായ് പ്രദർശനത്തിനെത്തുന്ന ഒരു പാൻ-ഇന്ത്യൻ സിനിമയാണ്. വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളാണ് ചിത്രത്തിലെ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. പിആർഒ: ശബരി.

You May Also Like

പടച്ചോൻ സൗന്ദര്യം കൊടുത്തത് കൊണ്ടുണ്ടായ അഭിനയപ്രാന്ത് മൂലം സിനിമയ്ക്ക് നഷ്ടപ്പെട്ട നല്ല എഴുത്ത്കാരനാണ് അനൂപ് മേനോൻ

San Geo പടച്ചോൻ ഒടുക്കത്തെ സൗന്ദര്യം കൊടുത്തത് കൊണ്ടുണ്ടായ അഭിനയ പ്രാന്ത് മൂലം സിനിമയ്ക്ക് നഷ്ടപ്പെട്ട…

ജയസൂര്യയ്ക്കൊപ്പം തെന്നിന്ത്യൻ താരസുന്ദരി അനുഷ്‍ക: നായികയെ അവതരിപ്പിച്ച് ‘കത്തനാര്‍’ ടീം

ജയസൂര്യയ്‍ക്കൊപ്പം അനുഷ്‍ക: നായികയെ അവതരിപ്പിച്ച് ‘കത്തനാര്‍’ ടീം ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് ഒരുക്കുന്ന ചിത്രത്തിന്‍റെ…

ഡാഡിയുടെ കൂട്ടുകാർക്കൊപ്പം ചിൽ ചെയ്ത് ആദം , മില്യൺ ഡോളർ ചിത്രമെന്ന് ആസിഫ്

മലയാളത്തിന്റെ പ്രിയ നടൻ ആസിഫ് അലിക്ക് സിനിമയിലും പുറത്തും ധാരാളം സുഹൃത്തുക്കളുണ്ട്. യുവതാരങ്ങളായ അർജുൻ അശോകനും…

മഹാനടൻ സത്യന്റെ 52-ാം ചരമവാർഷികം ആചരിച്ചു

മഹാനടൻ സത്യന്റെ 52-ാം ചരമവാർഷികം ആചരിച്ചു. അഭിനയചക്രവർത്തി നടൻ സത്യന്റെ 52-ാം ചരമാവാർഷികം പ്രഭാകരൻ ഫൌണ്ടേഷൻ…