തെന്നിന്ത്യൻ സിനിമാ രംഗത്തെ അറിയപ്പെടുന്ന ഒരു നടിയും നിർമ്മാതാവുമാണ് ശ്രുതി ഹരിഹരൻ. സിനിമകളിൽ ഒരു പശ്ചാത്തല നർത്തകിയായി തുടങ്ങിയ ശ്രുതി, പിന്നീട് അഭിനയത്തിൽ ചുവടുറപ്പിച്ചു. 2012 ൽ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന മലയാള ചിത്രമാണ് ആദ്യ ചലച്ചിത്രം. എങ്കിലും തമിഴിലും കന്നടയിലുമാണ് കൂടുതൽ പ്രശസ്തിയാർജ്ജിച്ചത്. തമിഴ്, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയാണ് ശ്രുതി ഇപ്പോൾ. സിനിമ കമ്പനിയെ കൂടാതെ തെക്കു തെക്കൊരു ദേശത്തു, കോൾ മി അറ്റ് എന്ന മലയാള സിനിമയിലും അഭിനയിച്ചു.
ബംഗ്ലൂരിൽ താമസമാക്കിയ പാലക്കാടൻ മലയാളി കുടുംബത്തിലാണ് ശ്രുതിയുടെ ജനനം. തമിഴ്നാട്ടിൽ ജനിച്ച ശ്രുതി വളർന്നത് ബാംഗ്ലൂരിലാണ്. ശിശുഗൃഹ മോണ്ടിസ്സോറി ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രുതി പിന്നീട് ക്രൈസ്റ്റ് സർവ്വകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം കരസ്ഥമാക്കി. ഭരതനാട്യത്തിൽ പഠനം പൂർത്തിയാക്കിയ ശ്രുതിക്ക് മാതൃഭാഷയായ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകൾ നന്നായി സംസാരിക്കും എന്നതിന് പുറമേ തെലുങ്കും മനസ്സിലാവും.
2012 ൽ പുതുമുഖങ്ങളെ അണിനിരത്തി മമാസ് രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മലയാള സിനിമയിലെത്തിയത്. പാറു എന്ന കഥാപാത്രത്തെ ആണ് ശ്രുതി അവതരിപ്പിച്ചത്. പിന്നീട് 2013 ൽ തെക്ക് തെക്കൊരു ദേശത്ത് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. ഒരു പത്രപ്രവർത്തകയുടെ വേഷം ആയിരുന്നു ചിത്രത്തിൽ. 2013 ൽ പവൻ കുമാറിന്റെ കന്നഡ ചിത്രമായ ലൂസിയയിൽ എന്ന കന്നഡ ചിത്രത്തിൽ ശ്രുതി വേഷമിട്ടു. ഈ ചിത്രത്തിൽ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു – ഒരു താഴ്ന്ന മധ്യവർഗ്ഗ പെൺകുട്ടിയും ഒരു അഭിനേത്രിയും ആയി. ഒപ്പം ആദ്യമായി തന്നെ സ്വയം ഡബിൾ ചെയ്യുകയും ചെയ്തു.
ഈ ചിത്രം വളരെ പ്രശസ്തി നേടിക്കൊടുത്തു, പിന്നീട് നിരവധി ഇന്ത്യൻ ഭാഷകളിൽ ഈ ചിത്രം റീമേക്ക് ചെയ്തു. റെഡിഫ്എന്ന വാർത്താ മാധ്യമം പ്രസിദികരിച്ച ലിസ്റ്റിൽ, “ഏറ്റവും മികച്ച കന്നഡ മൂവി പുതുമുഖങ്ങൾ 2013” ശ്രുതിയുടെ പ്രകടനം ഉൾപ്പെടുത്തിയിരുന്നു. അതേ വർഷം ഡൈവർ എന്ന മറ്റൊരു കന്നട ചിത്രത്തിൽ അഭിനയിച്ചു. 2014 ൽ പുറത്തിറങ്ങിയ ഗോധി ബന്ന സാധാരണ മൈക്കട്ട് എന്ന കന്നഡ ചിത്രത്തിൽ ഡോ.സഹന എന്ന കഥാപാത്രത്തെ ശ്രുതി അവതരിപ്പിച്ചു. ഈ ചിത്രം വളരെയധികം സാമ്പത്തിക ലാഭം നേടി. അറുപത്തി നാലാമത് ഫിലിംഫെയർ അവാർഡ് വേദിയിൽ, ക്രിട്ടിക്സ് അവാർഡ് വിഭാഗത്തിൽ ഗോധി ബന്ന സാധാരണ മൈക്കട്ട് എന്ന കന്നഡ ചിത്രത്തിലെ അഭിനയത്തിന് ശ്രുതി ഹരിഹരന് മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്തു. ഈ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റീമേക്ക് ചെയ്യുവാനുള്ള അവകാശം പ്രകാശ് രാജ് വാങ്ങി
ലക്ഷ്മി രാമകൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2014 ൽ പുറത്തിറങ്ങിയ തമിഴ് ഭാഷാ റോഡ് ചിത്രമായ നെരുങ്കി വാ മുത്തമിടാതെ ആണ് ശ്രുതിയുടെ ആദ്യ തമിഴ് ചിത്രം. ദുൽഖർ സൽമാൻ നായകനായ ബെജോയ് നമ്പ്യാർ സംവിധാനം ചെയ്ത സോളോ എന്ന ചിത്രത്തിന്റെ ഭാഗമായിരുന്നു ശ്രുതി. നാല് വ്യത്യസ്ത കഥയാണ് സോളോ പറയുന്നത്. മലയാളത്തിലും തമിഴിലും ഒരേ സമയം 2016 ൽ ചിത്രികരണം ആരംഭിച്ച ഈ ചിത്രം 2017 ൽ ഒക്ടോബറിൽ പുറത്തിറക്കി. ആർതി വെങ്കിടേഷ്, സായി ധൻസിക, നേഹ ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു ദുൽഖറിന്റെ നായികമാർ. റുകു എന്ന കഥാപാത്രത്തെ ആണ് ശ്രുതി ഇതിൽ അവതരിപ്പിക്കുന്നത്.
താരം താരത്തിന്റെ മാതൃഭാഷ കൂടാതെ കന്നഡ, മലയാളം, ഹിന്ദി എന്നിവ നന്നായി സംസാരിക്കുകയും തെലുങ്ക് മനസ്സിലാക്കുകയും ചെയ്യുന്നു. ക്രൈസ്റ്റ് കോളേജിൽ പഠിക്കുകയും സാംസ്കാരിക ടീമിന്റെ ഭാഗമാകുകയും ചെയ്തപ്പോഴാണ് താരം സാംസ്കാരിക പ്രവർത്തനങ്ങളിൽ താല്പര്യം കാണിക്കുന്നത്. ഈ താൽപ്പര്യം താരത്തെ തിയേറ്റർ പ്രൊഡക്ഷനുകളിൽ അഭിനയിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. താരം നൃത്ത സംവിധായകൻ ഇമ്രാൻ സർദാരിയയുടെ നൃത്ത സംഘത്തിൽ ചേരുകയും ചെയ്തു.
കൂടാതെ കന്നഡ ചലച്ചിത്ര മേഖലയിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായും പശ്ചാത്തല നർത്തകിയായും താരം പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് വർഷം പശ്ചാത്തല നർത്തകിയായിരുന്ന താരം നിരവധി ഗാനങ്ങളിൽ അഭിനയിക്കുകയും ചെയ്തു. മലയാള സിനിമയായ സിനിമാ കമ്പനിയിലൂടെയാണ് താരത്തിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. അവർ തെക്കു തെക്കൊരു ദേശത്ത് , കോൾ മീ @ എന്നീ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു.
പവൻ കുമാറിന്റെ കന്നഡ ചിത്രമായ ലൂസിയയിൽ താരം പ്രധാന വേഷത്തിലെത്തി. താരത്തിന്റെ പ്രകടനത്തിന് നല്ല സ്വീകാര്യത ലഭിക്കുകയും 2013 ലെ റെഡിഫിന്റെ ഏറ്റവും ശ്രദ്ധേയമായ കന്നഡ സിനിമ അരങ്ങേറ്റങ്ങളുടെ പട്ടികയിൽ താരം ഇടം നേടുകയും ചെയ്തു. ആ വർഷം തന്നെ താരം മറ്റൊരു കന്നഡ ചിത്രമായ ദ്യാവ്രെയിൽ പ്രത്യക്ഷപ്പെട്ടു. അതിന് നിരൂപകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. 2014-ൽ ജേക്കബ് വർഗീസിന്റെ റോഡ് മൂവി സവാരി 2 ലെ ശ്രീനഗര കിറ്റിയുടെ കഥാപാത്രത്തിന്റെ പ്രണയിനിയായി താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു.
സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറൽ ആകുന്നത്. സിനിമ അഭിനയ രംഗത്ത് താരത്തിന് ആദ്യ കാലങ്ങളിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ താരം തുറന്നു സംസാരിക്കുകയാണ്. തനിക്ക് 18 വയസ്സ് മാത്രം പ്രായമുള്ള സമയത്ത് താൻ ഒരു സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ട് എന്നും അതിന്റെ കാരണവുമാണ് താരം വ്യക്തമാക്കിയത്. കസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ് താരം പറയുന്നത്.
5 നിർമാതാക്കൾ ഒരുമിച്ചാണ് സിനിമ ചെയ്യുന്നത്. അവരുടെ ഇഷ്ടാനുസരണം മാറി മാറി താരത്തെ ഉപയോഗിക്കുമെന്നും അതിനു തയ്യാറുണ്ടെങ്കിൽ സിനിമയിലെ വേഷം ചെയ്യാമെന്നും താരത്തിന് ഉപാധി ലഭിക്കുകയായിയുന്നു എന്നാണ് തരാം പറഞ്ഞത്. തന്റെ കാലിൽ ചെരുപ്പുണ്ടെന്നായിരുന്നു താരം അവർക്ക് മറുപടി നൽകി എന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടന്ന് തന്നെ അഭിമുഖം വൈറൽ ആയിരിക്കുകയാണ്.