Connect with us

ശുഭ്രം – കഥ

ഒരനക്കവും കേള്‍ക്കുന്നിലെന്നായപ്പോള്‍ ബെല്ലില്‍ ഒന്നുകൂടി വിരലമര്‍ത്തി
സിറ്റൌട്ടിന്റെ ഇടതുവശം ചേര്‍ന്ന കിടപ്പുമുറിയുടെ ജനല്പാളികള്‍ തുറന്നുകിടപ്പുണ്ട്.
ആളുണ്ടെന്നുറപ്പ്.

 16 total views

Published

on

വര : ഇസ്ഹാഖ് നിലമ്പൂര്‍

വര : ഇസ്ഹാഖ് നിലമ്പൂര്‍

കോളിംഗ് ബെല്‍ ഒന്നുരണ്ടുവട്ടം ചിലച്ചിട്ടും അകത്ത് ആളനക്കമൊന്നും കേള്‍ക്കുന്നില്ല. ‘ആരുമില്ലേ’ എന്ന് ശങ്കിച്ച് വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ മുറ്റത്ത് ഇടതുവശം ചേര്‍ന്ന് അല്പം കെട്ടിപ്പൊക്കിയ കൊച്ചു പൂന്തോട്ടത്തില്‍ പേരറിയാത്ത ഒരുപാട് പൂക്കള്‍ ‘ആരാ , എവിടുന്നാ, എന്ന ഉദ്വേഗം  നിറഞ്ഞ കണ്ണുകളാല്‍ തന്നെ നോക്കി നില്‍ക്കുന്നത് കണ്ടു അയാള്‍. പപ്പായ, പേരക്ക, വാഴ, ചേമ്പ്, മുരിങ്ങ,   തുടങ്ങി ചില കൊച്ചുമരങ്ങളും കുറച്ചു ചെടികളും.

ഒക്കത്തും പോരാത്തതിന് കൈകളിലും പലപ്രായത്തിലുള്ള ചക്കക്കുട്ടികളുമായി ഒരു വരിക്കപ്ലാവ്. തീ നിറമുള്ള നിറഞ്ഞ മാറിടങ്ങള്‍ പരമാവധി പുറത്തു കാണിച്ചു മൂന്നു നാലു ചെന്തെങ്ങുകള്‍. വട്ടത്തില്‍ പന്തലൊരുക്കി  മണ്ണിനെ വാരിപ്പുണര്‍ന്ന് രണ്ടു ഉങ്ങ് മരങ്ങള്‍.

കാലുകള്‍ കൊണ്ടും കൊക്കുകള്‍ കൊണ്ടും എന്തൊക്കെയോ ചിക്കിപ്പരതുന്ന നെറ്റിയില്‍ പൂവുള്ള രണ്ടു ഇണ ക്കോഴികള്‍.
അതിര്‍ത്തിയിലെ സൈനികനെ പോലെ നാലുപാടും സൂക്ഷ്മ നിരീക്ഷണം നടത്തി,  ഒരു തള്ളക്കോഴി. അതിന്റെ പിന്നാലെ പാലപ്പൂ നിറമുള്ള കുറെ കോഴിക്കുഞ്ഞുങ്ങള്‍.

ഗേറ്റിനപ്പുറത്ത് വീടിനു മുമ്പിലൂടെ പോകുന്ന റോഡില്‍ വാഹനങ്ങളുടെ മരണപ്പാച്ചില്‍ .
പൈക്കുട്ടിയുടെ കയറും പിടിച്ച് എങ്ങോട്ടോ പോകുന്ന ഒരു പെണ്‍കൊടി .
അല്പമകലെ ഒരു കൊച്ചുവീടിന്റെ മുറ്റത്ത് മണ്ണുവാരിക്കളിക്കുന്ന വലിയ വയറും മെലിഞ്ഞ കൈകാലുകളുമുള്ള രണ്ടു  കുട്ടികള്‍ .
വിശാലമായ മുറ്റത്തിന്റെ ഒരരികില്‍ അടിമുടി പൂത്തുനില്‍ക്കുന്ന മൂവാണ്ടന്‍ മാവിലെക്കാണ് പിന്നീട് കണ്ണുകള്‍ വലിഞ്ഞു കയറിയത്.
മുഴുവനും  മാങ്ങയാവില്ല . എന്നാലും ..!

അന്ന് വീടുവെക്കാന്‍ മുറിച്ചുമാറ്റേണ്ടി  വന്ന മാവിനെക്കുറിച്ചു അന്നേരം അയാള്‍  ഓര്‍ത്തു .
അതില്‍ നിറയെ ഉണ്ണി മാങ്ങകള്‍ ഉണ്ടായിരുന്നു .
ജെ.സി.ബിയുടെ തുമ്പിക്കൈകള്‍ ‘അവളെ’ മുരടോടെ കോരിയെടുത്ത് ദൂരേക്ക്‌ എറിഞ്ഞ രംഗം ഇപ്പോഴും മനസ്സിലുണ്ട്  ; ഒരു മുറിവായി.

ഒരനക്കവും കേള്‍ക്കുന്നിലെന്നായപ്പോള്‍ ബെല്ലില്‍ ഒന്നുകൂടി വിരലമര്‍ത്തി
സിറ്റൌട്ടിന്റെ ഇടതുവശം ചേര്‍ന്ന കിടപ്പുമുറിയുടെ ജനല്പാളികള്‍ തുറന്നുകിടപ്പുണ്ട്.
ആളുണ്ടെന്നുറപ്പ്.

സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ വാതിലിന്റെ മാറിടത്തില്‍ ചേര്‍ന്നുകിടക്കുന്ന മണിച്ചിത്രത്താഴ് അപ്പോഴാണ്‌ ശ്രദ്ധിച്ചത്.
ഇത് കിട്ടാന്‍ മസൂദും ഞാനും കറങ്ങാത്ത സ്ഥലങ്ങളില്ല . കറുത്ത സുന്ദരിയുടെ കഴുത്തിലെ  സ്വര്‍ണ്ണ മാലപോലെ  ഈ താഴ് വാതിലിന് ഒരഴക് തന്നെ. അയാള്‍ മനസ്സില്‍ പറഞ്ഞു.

ഡോറിനടുത്തേക്ക്‌ ആരോ നടന്നു വരുന്ന കാലൊച്ച .
പ്രതീക്ഷിച്ച പോലെ വാതില്‍ തുറന്നത് അലീന .
‘അല്ല ; ഇതാരാ .. കുറെ നേരമായോ വന്നിട്ട് ? ഞാന്‍ കുളിക്കുകയായിരുന്നു ..’
‘വന്നതേയുള്ളൂ . ഞാനൂഹിച്ചു . ബാത്ത് റൂമിലോ മറ്റോ ആയിരിക്കും എന്ന്..’
‘എന്തേ  സൈറയെയും കുട്ടികളെയും കൂടി കൊണ്ടരാമായിരുന്നില്ലേ..’?
‘കുട്ടികള്‍ക്ക് ക്ലാസ് ഉണ്ട് . പിന്നെ അത്യാവശ്യമായി മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ കൂടി പോവുകയും വേണം .’
‘മസൂദ് വിളിച്ചിരുന്നില്ലേ..’
‘വിളിച്ചിരുന്നു . ദിവസവും രണ്ടു പ്രാവശ്യമെങ്കിലും വിളിക്കും .’
‘വന്നിട്ടിപ്പോ…’?
‘ഒരാഴ്ച കഴിഞ്ഞു. വെറും നാല്പത്തഞ്ച് ദിവസം മാത്രല്ലേ ഉള്ളൂ..’
കുട്ടികള്‍ എവിടെ?
സ്കൂളില്‍ പോയി  .. മോന്‍ കോളേജിലും . വരുമ്പോഴേക്കും നാലു നാലര ആവും ..’
‘ഉപ്പ എവിടെ’?
‘ ആ  റൂമിലാണ് ..’
‘ഞാന്‍ ചായയെടുക്കാം ..’

Advertisement

അലീന അന്ന് കണ്ടതിലേറെ ഇത്തിരി തടിച്ചിട്ടുണ്ട്. കുറച്ചു കാലം അവര്‍ അവിടെ ഉണ്ടായിരുന്നല്ലോ..
വീടിന്റെ അകസൌന്ദര്യം ആസ്വദിച്ച് മെല്ലെ പിതാജിയുടെ കിടപ്പുമുറിയിലേക്ക് നടന്നു.
മസൂദ് അങ്ങനെയാണ് വിളിക്കാറ് . പിതാജി.
വളഞ്ഞു പുളഞ്ഞു വീടിന്റെ മുകള്‍ത്തട്ടിലേക്ക് കേറിപ്പോവുന്ന സ്റ്റെയര്‍ കേസിലൂടെ കണ്ണുകള്‍ ഒരു നിമിഷം ഓടിക്കേറി.

തൊണ്ണൂറു വയസ്സ് കഴിഞ്ഞ പിതാശ്രീ ഇപ്പോഴും പത്രം വായിക്കുമെന്നും എല്ലാ കാര്യങ്ങളും സ്വന്തം ചെയ്യുമെന്നും മസൂദ് പറഞ്ഞിരുന്നു.

ഒരുള്‍ പ്രദേശത്തായിരുന്നു അവരുടെ തറവാട് .
വാഹനം പോലും എത്താത്ത സ്ഥലത്ത്.
മെലിഞ്ഞ ഒരു വയല്‍ വരമ്പാണ്‌ അങ്ങോട്ടുള്ള ‘എക്സ് പ്രസ്  ഹൈവേ ‘.!
മസൂദ് ഏറ്റവും ഇളയതാണ് . എട്ടു ആണും , രണ്ടു പെണ്ണും .
പത്തു മക്കള്‍ . ഇപ്പോള്‍ പേരക്കുട്ടികളടക്കം കണക്കെടുത്താല്‍ നൂറ്റൊന്നു പേര്‍ . ഇതൊരു സംഭവം തന്നെ ആണല്ലോ മസൂദ് . ഒരിക്കല്‍ അങ്ങനെ കൌതുകപ്പെട്ടത്‌ അയാള്‍ ഓര്‍ത്തു.

ഒച്ചയനക്കി , ചാരിയിട്ട വാതിലില്‍ ചെറുതായി ഒന്ന് മുട്ടി തുറന്നു നോക്കുമ്പോള്‍ കട്ടിലില്‍ ആളില്ല .

എവിടെപ്പോയെന്ന ചോദ്യം മനസ്സിലുണരും മുന്‍പേ വിശാലമായ മുറിയില്‍ തെക്കോട്ട്‌
തുറന്നു വെച്ച ജനലിനു അഭിമുഖമായി ഒരു കസേരയില്‍ ഇരിക്കുന്നു അദ്ദേഹം .
മുമ്പില്‍ ഒരു കണ്ണാടി നാട്ടി വെച്ചിട്ടുണ്ട്.

കയ്യുള്ള ബനിയന്‍ . കരയില്ലാത്ത വെള്ളത്തുണി. നിറയെ അറകളുള്ള പച്ച അരപ്പട്ട . മേഘത്തുണ്ടിന്റെ വെണ്മയില്‍ തിങ്ങിയ താടി . മലയാള ഭാഷയിലെ ‘ഠ’ എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ , വെട്ടിത്തിളങ്ങുന്ന കഷണ്ടി. അതിന്റെ ഓരം ചേര്‍ന്ന് ഏതാനും മുടിനാരുകള്‍ അനുസരണയോടെ വീണു കിടക്കുന്നു.

വാതില്‍ തുറന്നതും ഒരാള്‍ അകത്തു കടന്നതും അറിഞ്ഞില്ലെന്നു തോന്നുന്നു.
അല്പം കേള്‍വിക്കുറവുണ്ടെന്നു മസൂദ് പറഞ്ഞിരുന്നല്ലോ..
തഴക്കം ചെന്ന ഒരു ബാര്‍ബറുടെ കൈകളിലെതെന്ന പോലെ കത്രിക ചലിച്ചു കൊണ്ടിരിക്കുന്നു!
അതിശയപ്പെട്ടു പോയി. ഈ പ്രായത്തിലും സ്വയമിങ്ങനെ…!!

Advertisement

താടിയും മീശയും ശരിയാക്കിക്കഴിഞ്ഞിട്ടു സ്വസ്ഥമായി സംസാരിക്കാമല്ലോ എന്ന് കരുതി കട്ടിലിന്റെ ഒരരികില്‍ അയാള്‍ ഇരുന്നു.
ശ്രദ്ധ തെറ്റി പോറലേല്‍ക്കരുതല്ലോ ..
കത്രിക പണി നിര്‍ത്തിയപ്പോള്‍ സമാധാനമായി .

പക്ഷെ വീണ്ടും വിസ്മയിപ്പിച്ചു കൊണ്ട് പിതാജി ഷേവിംഗ് സെറ്റ് കയ്യിലെടുത്തു.
ഇനിയെന്താണ് പടച്ചോനെ പരിപാടി?

ഇപ്പോള്‍ നടക്കുന്നത് സത്യം പറഞ്ഞാല്‍ തലമുണ്ഡനം ആണ്!
നേരില്‍ കാണുന്ന രംഗം വിശ്വസിക്കാനാവാതെ വീര്‍പ്പടക്കി നിന്നു .
നന്നേ ഇടുങ്ങിയ പോക്കറ്റ് റോഡിലൂടെ കാറോടിച്ചു പോകുന്ന ഒരു ഡ്രൈവറെ പോലെ സൂക്ഷ്മതയോടെ  കൈകള്‍ ചലിക്കുന്നു..

പിതാജിയുടെ തലയില്‍ കൂടുതല്‍ മുടിയൊന്നും ഇല്ലാഞ്ഞത്‌ നന്നായി. മടിത്തട്ടില്‍ വിരിച്ച തോര്‍ത്തു മുണ്ടിലും ഉടുത്ത ബനിയനിലും വെളുത്ത നൂലുപോലെ മുടിത്തുണ്ടുകള്‍ ചിതറി വീണു കിടക്കുന്നു.

എല്ലാം കഴിഞ്ഞു എണീക്കാനോരുങ്ങുമ്പോള്‍ ഒരു കൈ സഹായിക്കാനാഞ്ഞു . അങ്ങനെ ഒരാവശ്യം ഉദി ക്കുന്നെയില്ലെന്ന് ബോധ്യം വന്നപ്പോള്‍ സ്വയമൊഴിഞ്ഞു ..

മുഖാമുഖം കാണുന്നത് അപ്പോഴാണ്‌ .
മുഖം നിറയെ നിലാവ് വീണു കിടക്കുന്നു . കണ്ണുകളില്‍ സംതൃപ്തിയുടെ തടാകം . ഹൃദയം തൊടുന്ന ഒരു ചിരി ചിരിച്ച് ‘ദാ പ്പോ വരാം..’ എന്ന ഭാവത്തില്‍ മുറിയോട് ചേര്‍ന്നുള്ള ബാത്ത് റൂമിലേക്ക്‌ അദ്ദേഹം കേറിപ്പോയി വാതിലടച്ചു..

അപ്പോഴേക്കും അലീന ചായയുമായി എത്തി.
‘എല്ലാം സ്വയം ചെയ്യും അല്ലെ..’
‘ങാ , ആരുടേയും സഹായം വേണ്ടി വന്നിട്ടില്ല ഇത് വരെ. അതൊട്ട്‌ ഇഷ്ടോം ല്ല ‘
‘താടി ശരിയാക്കലും മുടി കളയലും ഒക്കെ …’
ബാര്‍ബര്‍മാരെ വിളിക്കാനൊന്നും സമ്മതിക്കില്ല ..’.

Advertisement

അപ്പോള്‍ കേട്ടു അകത്തു നിന്ന് ഒരു വിളി.
‘മളേ  ….’
അതിന്റെ അര്‍ഥം മനസ്സിലായ പോലെ അലീന അലമാര തുറന്ന് ഒരു ജോഡി ബനിയനും തുണിയും എടുത്തു കൊണ്ടുപോയി കൊടുത്തു.
‘തണുത്ത വെള്ളത്തിലൊക്കെ കുളിക്കുമോ..?
‘പൈപ്പില്‍ ചൂട് വെള്ളവും ഉണ്ട്. ന്നാലും തണുത്ത വെള്ളം കൊണ്ടാ കുളി..’

ഏറിപ്പോയാല്‍ ഒരു പത്തു മിനിറ്റ് . കുളിച്ചു സുന്ദരനായി പിതാജിയെത്തി..
‘കാക്കുട്ടിന്റെ ഒപ്പം ഉള്ള ആളാ .. രണ്ടാളും ഒരേ റൂമിലാണ്..’
അലീന നല്ല ശബ്ദത്തില്‍ പരിചയപ്പെടുത്തി.
‘എവിടെ അന്റെ വീട്’.?
സ്ഥലം പറഞ്ഞു കൊടുത്തു.
കുറേക്കാലം ആയോ ഗള്ഫില് ?
കൃത്യമായ വര്‍ഷം പറയാനുള്ള വിമ്മിട്ടത്തോടെ പരുങ്ങുമ്പോള്‍ അടുത്ത ചോദ്യം വന്നു.
‘നിര്‍ത്തി പോരാനായില്ലേ..’ ?
‘കുട്ട്യാളെ  കെട്ടിക്കാനൊക്കെയുണ്ട്’

”കുട്ട്യാളെ കെട്ടീക്കാനുന്ടെങ്കി പിന്നെ പോരാനോന്നും പറ്റൂല . ഇപ്പോഴത്തെ കാലത്ത് ഒരു കുട്ടിനെ ഇറക്കി വിടണം എന്നുണ്ടെങ്കി എത്തര ഉറുപ്പ്യ വേണം..സ്വര്‍ണ്ണ ത്തിനു വില കൂടുക തന്നെ അല്ലെ.. ഇന്നലത്തെ പത്രത്തില്‍ കണ്ടിലെ സര്‍വകാല റിക്കാര്‍ഡ് ആണത്രേ .. സ്വര്‍ണ്ണത്തിനു ഇങ്ങനെ കൂടുമ്പോ ന്നാ പെണ്ണിനെ ചോദിക്കാം വരുന്നോര് കൊറക്ക്വോ .. അതൊട്ടില്ല താനും . അവിടേം സര്‍വകാല  റിക്കാര്‍ഡ് തന്നെ..!!
നഷ്ടങ്ങളൊക്കെ നഷ്ടം തന്ന്യാ .. പക്ഷേങ്കില് ചില നഷ്ടങ്ങളൊന്നും ഇല്ലാതെ നേട്ടങ്ങള്‍ ഉണ്ടാകൂല ..”

അപ്പോഴേക്കും പൊടിയരിക്കഞ്ഞിയും പയറുപ്പേരിയുമെത്തി .
‘അസുഖം വല്ലതും ഉണ്ടോ പ്പോ..”?
‘കാര്യമായി ഒന്നൂല്ല .. ഇത്ര ആയുസ്സ് തര്വ .. ദീനോം കേടും ഒന്നും ഇല്ലാണ്ടിരിക്ക്യാ . അത് തന്നെ വല്യ ഭാഗ്യം അല്ലെ? ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ല . ബാത്ത് റൂം ദാ ആ കാണ് ണതാ .
അവടെ ചൂട്‌ വെള്ളോം ണ്ട് .. പച്ച വെള്ളോം ണ്ട് .. ഒന്നങ്ങ്ട്ടു തിരിച്ചാ മതി..’
ഓര്‍മ്മയ്ക്ക്‌ ഒരു കൊറവും ഇല്ല. കാഴ്ചക്കും.
ഇപ്പൊ കൂടുതല്‍ ആള്‍ക്കാര്‍ക്കും മറവി രോഗാ .. കഴിഞ്ഞ മാസാ ന്റെ പഴേ ചങ്ങായി മമ്മദു മരിച്ചത്.
ഞങ്ങള്‍ രണ്ടാളും ഒന്നിച്ചാ ഹജ്ജിന് പോയത്. മക്കള് കൊണ്ടോയതാ .
അല്ലെങ്കി ഞങ്ങക്കൊന്നും ആ ഭാഗ്യം കിട്ടൂലാ..

കുറെ കഷ്ടപ്പെട്ട ആളേര്ന്നു ഓന് . മക്കളൊക്കെ ഗള്‍ഫി പോയി സുഖായി വരേനൂ .. എന്ത് ചെയ്യാനാ അവസാന കാലത്ത് ഒന്നും ഓര്‍മ്മല്ലെയ്നൂ .. പാത്തുണതും തൂറുണതും ഒന്നും . ഈ സുഖങ്ങള്‍ ഒക്കെ അനുഭവിക്കുമ്പോ ഓര്‍മ്മ ഇല്ലാണ്ടായാല്‍ പിന്നത്തെ കാര്യം പറയണോ..

പിതാജി കഞ്ഞികുടിക്കുന്നതിനിടയിലും പറഞ്ഞു കൊണ്ടിരുന്നു ..

‘ലോകം ഒക്കെ ഒരു പാട് മാറി. മനുസമ്മാരും . അതിനു ആരീം കുറ്റം പറഞ്ഞിട്ടൊന്നും കാര്യം ല്ല .
അന്നന്നത്തെ ചുറ്റുപാട് അനുസരിച്ച് ജീവിക്ക്യെ പറ്റൂ..
കാലത്തിന്റെ മുമ്പില് നടക്കാന്‍ പറ്റീലെങ്കിലും ഒപ്പെങ്കിലും നടക്കണം .
ചില ആള്‍ക്കാരുണ്ട് .. അവര് എല്ലാത്തിനും വാശി പിടിക്കും .. മക്കള് നല്ല സൗകര്യം ള്ള
പുതിയ പൊരണ്ടാക്കും.. പക്ഷെ , തന്താര് അങ്ങോട്ട്‌ പോകൂല ..
ഞാന്‍ ജനിച്ചു വളര്‍ന്ന പോരീന്ന് ഞ്ഞി മരിച്ചേ ഇറങ്ങൂ .. എന്ന് വാശി പിടിക്കും ..
അങ്ങനെ വാശി പിടിക്കേണ്ട വല്ല കാര്യോം ണ്ടോ ..

Advertisement

ആര്‍ക്കും ഒരു ഭാരം ആകാണ്ടേ ജീവിക്കാന്‍ പറ്റ്യാ പടച്ചോന്‍ കണക്കാക്കിയ അത്ര കാലം ജീവിക്കാം .. അവയവങ്ങള്‍ക്ക് ഒരു കൊയപ്പവും ണ്ടാവരുത്. അവര് പണി മുടക്ക്യാ കുടുങ്ങ്യെത് തന്നെ ..
ഒരു മന്സന്റെ ഏറ്റവും വല്യ ഭാഗ്യം അതാ.. ‘

കഞ്ഞി കുടി കഴിഞ്ഞു കയ്യും വായയും കഴുകി വന്നു കട്ടിലിലിരിക്കുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു..

തലയണക്കടിയില്‍ നിന്ന് മൊബൈലെടുത്ത് ചെവിയോടു ചേര്‍ത്ത് വെച്ച് ഉറക്കെ സംസാരിച്ചു തുടങ്ങി.. സുഖവിവരങ്ങള്‍ ചോദിച്ചറി യാനുള്ള വിളിയാണ് എന്ന് മനസ്സിലായി..

‘ദമ്മാമ്മു ന്ന് വല്യോന്റെ മോനാ .. ഫവാസ് .. കുട്ട്യാള് ഇടക്കിങ്ങനെ വിളിക്കും .
ഇത് ണ്ടായതോണ്ട് എന്താ ഉപകാരം.. പണ്ടൊക്കെ മരിച്ചവിവരം പറയാനോ, ജനിച്ച വാര്‍ത്ത അറീക്കാനോ   ആളാ പോയിനെ .. ആരെയെങ്കിലും പറഞ്ഞയക്കും..
ന്നാല്‍ ഇപ്പോളോ ? അതിന്റെ ഒന്നും ആവശ്യം ഇല്ല .
പ്പോ കൊറച്ചു കാലമായിട്ടു കാക്കുട്ടി നെറ്റിലാ വിളി.
അങ്ങോട്ടും ഇങ്ങോട്ടും കാണൂം ചെയ്യാം .. വര്‍ത്തമാനം പറീം ചെയ്യാം ..
ലോകം അടുത്തുക്ക് ഇങ്ങോട്ട് വര്വാ ..
ഇതൊക്കെ കാണാനും അനുഭവിക്കാനും കയിഞ്ഞ ത് ഭാഗ്യം തന്നെ ആണ് ന്റെ കുട്ട്യേ ..

‘ജ്ജ് വീടൊക്കെ ഉണ്ടാക്കിയോ..’?
‘ങാ .. രണ്ടുകൊല്ലായി കുടിയിരുന്നിട്ട്‌..’

ഈ സ്ഥലമൊക്കെ ഒരു ഷാരഡി ന്റെതായിരുന്നു .. ഏക്കറു കണക്കിന് സ്ഥലം അങ്ങനെ കിടക്കേനൂ.. അന്ന് രാത്രിയിലൊക്കെ ഇതിലെ പോകാന്‍ പേടിയായിരുന്നു.. ഇപ്പോള്‍ കണ്ടില്ലേ വരിവരിയായി വീടുകളാ .. പഴേ പോലെ കൂട്ട് കുടുംബോം ജീവിതോം ഒന്നും ഇപ്പൊ ആര്‍ക്കും പറ്റൂലാ .. അതൊട്ട്‌ നടക്കൂം ല്ല ..

പണ്ട് നല്ലോണം ണ്ടാക്കിയ തന്താരെ മക്കള് പ്പോ അതൊക്കെ വിറ്റ് തിന്ന്യാണ് .. അന്നില്ലാത്തോല് ന്ന് ണ്ടാക്കുണൂം ണ്ട് .

Advertisement

കുട്ട്യാള് ഗള്‍ഫിലൊക്കെ പോയതോണ്ട് പഴയ മാതിരി പട്ടിണി ല്ലാണ്ടായി ..
മക്കള്‍ക്കൊക്കെ നല്ല വിദ്യാഭ്യാസവും കിട്ടി .. എവിടെ നോക്ക്യാലും പ്പോ കോളേജും സ്കൂളും ..
ഈ ജനലങ്ങ് ട്ട്  തൊറന്നാ കാണാം .. രാവില അങ്ങോട്ടും ഇങ്ങോട്ടും സ്കൂള്‍ ബസ്സുകള്‍ അങ്ങനെ പോണൂ  .. ഒന്നങ്ങുട്ടു പോകുമ്പോ , ഒന്നിങ്ങുട്ട്..

‘അന്റെ ഉപ്പീം ഉമ്മീം ഒക്കെ ഉണ്ടോ..’ ?
‘ഉമ്മ ഉണ്ട് .. ഉപ്പ നേരത്തെ പോയി ..’

ഒരു മന്സന്റെ ഏറ്റവും വല്യ വെഷമം അതാ .. രണ്ടിലൊരാള്‍ നേരത്തെ പോകുക ന്ന് ള്ളത് .. നബീസു പോയപ്പളാ ഞാന്‍ തളര്‍ന്നത്.. ന്നെ നിര്‍ത്തി പടച്ചോന്‍ ഓളെ കൊണ്ടോയി .. ഒരു കണക്കിന് അത് നന്നായി .. നേരെ തിരിച്ചായിരുന്നെങ്കിലോ ? ഓള്‍ക്ക് ങ്ങനെ ഒന്നും പിടിച്ചു നിക്കാന്‍ കഴിയൂലാ ..
പിതാജിയുടെ സംസാരം കേട്ട് സമയം പോയതറിഞ്ഞില്ല ..

ഇറങ്ങാനൊരുങ്ങുമ്പോഴാണ്‌ അത് ശ്രദ്ധിച്ചത് !
പിതാജിയുടെ   വെളുവെളുത്ത താടി രോമങ്ങള്‍  മെല്ലെ മെല്ലെ കറുത്ത്  വരുന്നു.. !!
‘ന്നാ ഞാന്‍ ഇറങ്ങട്ടെ .. എന്ന് പറഞ്ഞ് കൈകൊടുത്തു നിവരുമ്പോള്‍ ഒരു നിമിഷം അയാളുടെ കണ്ണുകള്‍ നാട്ടി നിര്‍ത്തിയ കണ്ണാടിയില്‍ ഉടക്കി..
വിശ്വാസം വരാതെ അയാള്‍ അയാളെ തന്നെ നോക്കി നിന്നു…!!

 17 total views,  1 views today

Advertisement
Entertainment12 hours ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment19 hours ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment1 day ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment2 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment3 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment3 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Entertainment4 days ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Entertainment4 days ago

അയാളുടെ അനുവാദമില്ലാതെ അയാളെ ‘അവൻ’ പിന്തുടരുകയാണ്

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment5 days ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment5 days ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment6 days ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Entertainment1 week ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Literature4 weeks ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

4 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement