സർ‌ഫാസി നിയമവും ബാങ്ക് വായ്പകളും 

തിരുവനന്തപുരത്തു നെയ്യാറ്റിൻകര മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനിൽ ബിരുദ വിദ്യാര്‍ഥിനിയുമായ വൈഷ്ണവി(19), അമ്മ ലേഖ(40) എന്നിവർ തീകൊളുത്തി ആത്മഹത്യ ചെയ്തത് ബാങ്ക് ജപ്തി ഭീഷണി കാരണമെന്ന്
പ്രചരിച്ചിരുന്നെങ്കിലും അതിന്റെ പ്രാഥമിക കാരണം കുടുംബകലഹം എന്ന് തെളിഞ്ഞിരിക്കുന്നു. എങ്കിലും ബാങ്ക് വിഷയം ആ കലഹത്തിന് കാരണമായി എന്നുതന്നെയാണ് കേരളത്തിലെ പൊതുസമൂഹം വിശ്വസിക്കുന്നത്. ഈ പോസ്റ്റിന്റെ സ്വഭാവം അതുകൊണ്ടുതന്നെ ആദ്യത്തെ നിഗമനവുമായി ബന്ധപ്പെട്ടിരിക്കുന്നെങ്കിലും പ്രസക്തിയുണ്ട്. പോസ്റ്റ് വായിക്കാം

Shukkur Vakkeel എഴുതുന്നു

സർ‌ഫാസി നിയമവും ബാങ്ക് വായ്പകളും 
ബാങ്ക് ജപ്തിയുടെ പേരിൽ രണ്ട് മനുഷ്യജീവനുകളാണ് നമ്മുടെ സംസ്ഥാനത്ത് നഷ്ടപ്പെട്ടത് ഇനിയും അനേകം മനുഷ്യർ ബാങ്ക് ഭീഷണിയിൽ നിൽക്കുകയാണ്

Shukkur Vakkeel
Shukkur Vakkeel

2002 വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തിൽ നിലവിൽ കൊണ്ടുവന്ന സർഫാസി നിയമമാണ് മനുഷ്യരെ കുരുതി കൊടുക്കുന്നത്.
അതിനുശേഷം വന്ന ഗവൺമെന്റ്കളും മനുഷ്യത്വവിരുദ്ധമായ ഈ നിയമം റദ്ദ് ചെയ്യുവാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് നമ്മെ ഭയപ്പെടുത്തേണ്ടതാണ്.

സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്നതിന്റെ ചുരുക്കപ്പേരാണ് സർ‌ഫാസി(SARFAESI)Securitisation and Reconstruction of Financial Assets and Enforcement of Security Interest Act, 2002. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം കൊടുക്കുന്ന നിയമമാണിത്. 2002 ലാണ് ഇന്ത്യൻ പാർലമെന്റ് ഈ നിയമം പാസ്സാക്കിയത്.

ധനകാര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്ന നിയമമാണ് സർ‌ഫാസി . വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ, പ്രസ്തുത അക്കൗണ്ട് നോൺ പെർഫോമിങ് അസറ്റ് ആയി പ്രഖ്യാപിക്കാൻ ബാങ്കിന് സാധിക്കുന്നു. വായ്പ തിരിച്ചടക്കുന്നതിൽ മൂന്നു ഗഡുക്കൾ തുടർച്ചയായി വീഴ്ചവരുത്തിയാൽ ഈടായി നൽകിയ വസ്​തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വിൽക്കാനും നിയമം അധികാരം നൽകുന്നു. ഈട് വസ്​തു പിടിച്ചെടുക്കാൻ കോടതി ഉത്തരവ് വേണ്ട. വായ്പാ വസ്​തുവിൽ നോട്ടീസ്​ പതിച്ച് ബാങ്കിന് ഏറ്റെടുക്കാം. കടമെടുത്തയാൾ 60 ദിവസത്തിനുള്ളിൽ പൂർണമായും തിരിച്ചടവ് നടത്തണമെന്ന് നോട്ടീസ് അയയ്ക്കാനും ബാങ്കിന് കഴിയും. നിശ്ചിത സമയപരിധിയിൽ കുടിശ്ശികസംഖ്യ പൂർണമായി തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ബാങ്കിന് ജപ്തി നടപടികൾ സ്വീകരിക്കാം. കടമെടുത്തയാളിൽ നിന്ന് ജപ്തി മുഖാന്തരം സംഖ്യ ഈടാക്കാനായില്ലെങ്കിൽ, ജാമ്യക്കാരുടെ സ്ഥാവരജംഗമങ്ങൾ ജപ്തി ചെയ്യുന്നതിനും ബാങ്കിന് അധികാരമുണ്ടായിരിക്കും. ഒരു ലക്ഷത്തിൽ താഴെയുള്ള, വസ്​തുഈട് നൽകാത്ത വായ്പക്കു മാത്രമാണ് നിയമം ബാധകമല്ലാത്തത്. തിരിച്ചടക്കേണ്ട തുക എടുത്ത വായ്പയുടെ ഇരുപതു ശതമാനത്തിൽ താഴെയാണെങ്കിലും നിയമം ബാധകമാകില്ല.

പലവിധ കാരണങ്ങളാൾ, സർഫാസി നിയമത്തെ ഒരു കരിനിയമമായി പൊതുജനം കരുതുന്നു.

ജപ്തി നടപടികളിൽ‌ കോടതിയുടെ ഇടപെടൽ‌ സാധ്യമല്ല.

ബാങ്കുകൾക്ക് ജാമ്യ ആസ്തികളിന്മേൽ ഏതു നടപടിക്കും കോടതിയുടെ അനുമതി ആവശ്യമില്ല.

ആസ്തിയിന്മേൽ ആൾത്താമസമുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കും.

കോർപ്പറേറ്റുവത്ക്കരണം കൂടുതൽ ശക്തമാക്കുന്നു.

ആർബിഐ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ മിക്കപ്പോഴും ബാങ്കുകൾ പാലിക്കാറില്ല.