ഇന്ത്യയുടെ ഭക്ഷ്യധാന്യക്കമ്പോളത്തിൽ കണ്ണുണ്ടായിരുന്നവർക്കു പുതിയ ബില്ലുകളിലൂടെ മോദി സാധിച്ചു കൊടുത്തു:

  297

  (അവലംബം.കൽക്കത്തയിലെ ചിന്തകനും എഴുത്തുകാരനുമായ ശുക്ലാസെൻ FB യിലെഴുതിയ പോസ്റ്റ് )
  (കടപ്പാട്: Ramachandran Kupleri )

  കർഷക സമരം വിജയിക്കുക തന്നെ വേണം..

  അദാനി, അംബാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് ഇന്ത്യയുടെ അതിവിശാലമായ ഭക്ഷ്യധാന്യക്കമ്പോളത്തിൽ നേരത്തേ കണ്ണുണ്ടായിരുന്നു. പക്ഷെ, അവിടെ ചില പ്രശ്നങ്ങൾ. മോഡി പുതിയ ബില്ലുകളിലൂടെ അവ പരിഹരിച്ചു കൊടുത്തു:

  Image may contain: 4 people, people on stage, crowd and outdoorപ്രശ്നം 1 : കർഷകരിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിയമങ്ങളും വ്യവസ്ഥകളും നിലനില്ക്കുന്നു. വ്യത്യസ്ത വ്യവസ്ഥകളും നികുതികളുമൊക്കെയായി കിടക്കുന്ന സംസ്ഥാനങ്ങളോട് ഇടപാട് നടത്തൽ വളരെ ബുദ്ധിമുട്ടാവും.

  മോഡിയുടെ പരിഹാരം: സംസ്ഥാനങ്ങളിൽ നിന്ന് നിയന്ത്രണം ഏറ്റെടുത്ത് ഒറ്റ കേന്ദ്ര നിയമത്തിൻ കീഴിൽ കൊണ്ടുവന്നു. കോർപ്പറേറ്റുകൾക്ക് സന്തോഷമായി.

  പ്രശ്നം 2: കോർപ്പറേറ്റുകൾ വിളകൾ വാങ്ങി സംഭരിച്ചു വെക്കും.പക്ഷെ അവശ്യവസ്തുനിയമപ്രകാരം ഏറെ നാൾ അത് തുടരാൻ സാദ്ധ്യമല്ല. കമ്പോളത്തിൽ വിലക്കയറ്റമുണ്ടാകുന്നത് തടയാനാണ് ഈ വ്യവസ്ഥ.
  മോഡിയുടെ പരിഹാരം: ഇനി മുതൽ ഭക്ഷ്യധാന്യങ്ങൾ അവശ്യവസ്തു പട്ടികയിൽ വരില്ല.അതിനാൽ എത്ര കാലത്തേക്കും സംഭരിച്ചു വെക്കാം. കോർപ്പറേറ്റുകൾക്ക് സന്തോഷമായി.

  പ്രശ്നം 3: എന്ത് വിളയാണ് കർഷകർ കൃഷി ചെയ്യുക എന്ന് നിശ്ചയിക്കാൻ ബുദ്ധിമുട്ടായിരുന്നു
  മോഡിയുടെ പരിഹാരം: കോൺട്രാക്റ്റ് വ്യവസ്ഥ ഏർപ്പെടുത്തിയതോടെ എന്ത് കൃഷി ചെയ്യണമെന്ന് കമ്പനികൾക്ക് നിശ്ചയിച്ച് ആവശ്യപ്പെടാം. കമ്പനികൾക്ക് വളരെ സന്തോഷം.

  പ്രശ്നം 4 : കർഷകർക്ക് പ്രശ്നങ്ങളുണ്ടായാൽ അവയെ കമ്പനികൾ എങ്ങിനെയാണ് കോടതികളിൽ നേരിടുക എന്നത് പ്രശ്നമാണ്.
  മോഡിയുടെ പരിഹാരം: കർഷകർക്ക് കോടതിയെ സമീപിക്കാൻ അവകാശമില്ലാതാക്കി. വേണമെങ്കിൽ ഇനി പരാതികൾ ജില്ലാ മജിസ്ത്രേട്ടോ കലക്ടറോ കേൾക്കും. വൻകിടക്കാർക്ക് അവരെയെല്ലാം പാട്ടിലാക്കാൻ എളുപ്പമാണ്. കമ്പനികൾക്ക് സന്തോഷം.
  ഇതൊക്കെയായിട്ടും ബില്ലുകൾ കർഷകർക്കനുകൂലമാണെന്ന് സർക്കാർ ഇപ്പോഴും പ്രചരിപ്പിക്കുന്നു. പക്ഷെ, മോഡി ഭക്തിയാൽ അന്ധരായിപ്പോയ ചില പൊട്ടന്മാരും സ്ഥാപിത താല്പര്യക്കാരുമൊ ഴികെ ആരും ഇത് വിശ്വസിക്കുന്നില്ല. കർഷകർക്ക് മാത്രമല്ല, അന്നം കഴിക്കുന്നവർക്കെല്ലാം കാര്യം മനസ്സിലാവുന്നുണ്ട്..ആയിരക്കണക്കിന് ട്രാക്റ്ററുകളിലേറി ലക്ഷക്കണക്കിന് കർഷകർ തലസ്ഥാനത്തെത്തി കൊടും തണുപ്പിൽ സമരം ചെയ്യുന്നത് അവർക്ക് കാര്യങ്ങൾ വ്യക്തമായി ബോദ്ധ്യമുള്ളത് കൊണ്ടാണ്.

  ഏജൻസികളുടെ കൂലിക്കാരായ ഇന്ത്യൻ മാധ്യമങ്ങൾ സർക്കാർ ഭാഷ്യം പ്രചരിപ്പിച്ച് കർഷകർക്കെതിരെ വാർത്തകൾ പടച്ചു വിടുന്നു. അവരെ ദുഷ്ടന്മാരായി ചിത്രീകരിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ എല്ലാവരും മറ്റു വ്യത്യാസങ്ങൾ മറന്ന് കർഷക സമരത്തിന് പിന്തുണ നൽകണം. കൃഷി കൂടി പൂർണ്ണമായും സ്വകാര്യ കോർപ്പറേറ്റ് നിയന്ത്രണത്തിലായാൽ നമ്മുടെ ഭക്ഷ്യ സുരക്ഷ തകരും.രാജ്യത്തിന് ആത്മഹത്യാപരമായിരിക്കും ഇത് .പുതിയ കൃഷി നിയമങ്ങൾക്കെതിരെ പൊരുതി വിജയിക്കുക മാത്രമാണ് നമ്മുടെ മുന്നിലുള്ള പോംവഴി.