ഇന്ത്യയുടെ വടക്ക് ലക്ഷക്കണക്കിന് ജനതക്ക് കഴിഞ്ഞ 50 ദിവസമായി നെറ്റില്ല, ഫോണില്ല, അവരുടെ മക്കൾക്ക് സ്കൂളുമില്ല

333

ശ്രുതി എസ് പങ്കജ്

5 മിനിറ്റ് നെറ്റ് സ്ലൊ ആയാൽ അസ്വസ്ഥരാവുന്നവരാണ് നമ്മളിൽ മഹാഭൂരിപക്ഷവും. ഇന്ത്യയുടെ വടക്ക് ലക്ഷക്കണക്കിന് ജനതക്ക് കഴിഞ്ഞ 50 ദിവസമായി നെറ്റില്ല, ഫോണില്ല, അവരുടെ മക്കൾക്ക് സ്കൂളുമില്ല. ഭീതിതമായ പല വാർത്തകളും വരുന്നു. അവർക്കൊക്കെ എന്തെങ്കിലും ജോലിയുണ്ടോ ഭക്ഷണമുണ്ടോ, മരുന്നുണ്ടോ ഒന്നുമറിയില്ല. എനിക്ക് പണ്ടിറ്റ് നെഹ്റു ഭാരത് മാതക്ക് കൊടുത്ത ഡെഫിനിഷൻ ആണ് ഓർമ്മ വന്നത്

“Bharat Mata is not merely a patch of land. Of course
The mountains and rivers of India, and the forests and the broad fields, which gave us food, were all dear to us, but what counted ultimately were the people of India, people like you and me, who were spread out all over this vast land. Bharat Mata, Mother India, was essentially these millions of people, and victory to her meant victory to these people. You are parts of this Bharat Mata, you are in a manner yourselves Bharat Mata”.

കശ്മീർ കേവലം ഒരു തുണ്ടു ഭൂമിയല്ല. മജ്ജവും മാംസവും രക്തവും ഒക്കെയുള്ള ലക്ഷക്കണക്കിന് മനുഷ്യരാണ്.