കൊറോണയ്ക്കിടയിലും വർഗ്ഗീയതയും അന്ധവിശ്വാസവും പടർത്താൻ ശ്രമിച്ചവർ മോദിയുടെ പ്രസ്ഥാവന കേട്ട് എന്തു ചെയ്യും ?

102

ശ്രുതി എസ് പങ്കജ്

ഒരു സംഘിയുടെ ജീവിതം എത്രമാത്രം ആത്മനിന്ദ നിറഞ്ഞതായിരിക്കും എന്നാണ് ഞാനാലോചിക്കുന്നത്.

  1. കോറോണക്കെതിരെ കേരളം നടത്തുന്നത് ഷോ ഓഫ് ആണെന്നും 30 ഡിഗ്രി ചൂടിൽ കോറോണ തനിയെ ചത്തുപോകുമെന്നും പൊങ്കാലക്കും മറ്റും പരമാവധി ആളുകൾ എത്തി തീ കത്തിച്ച് ചൂടുണ്ടാക്കി കൊറോണയെ ഓടിക്കണം എന് ഇന്നലെ വരെ പ്രചാരണം നടത്തിയവർ, അനാവശ്യ ഭീതി പരത്തി സ്ഥാപനങ്ങൾ അടച്ച് കേരളം സാമ്പത്തിക പ്രതിസന്ധി വരുത്തുകയാണ് എന്ന സന്ദീപ് വാരിയേറുകാരന്റെ പോസ്റ്റ് ഷെയർ ചെയ്ത അവർ ഇന്ന് ആരും പുറത്തിറങ്ങരുത് എന്ന് പറഞ്ഞ് ജനത കർഷ്യൂവിന് പിന്തുണ കൊടുക്കുന്നു.

  2. കൊറോണക്ക് മരുന്നായി ഗോമൂത്രം കുടിച്ചാൽ മതി എന്ന് അവർ ദിവസങ്ങളോളം പ്രചാരണം നടത്തി. കോറോണ ചാവാൻ നട്ടുച്ചക്ക് ഒരു മണിക്കൂർ വെയിലു കൊണ്ടാൽ മതി എന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്ഥാവന ഷെയർ ചെയ്ത മൊയന്തുകൾ കൊറോണക്ക് മരുന്നില്ല എന്ന മോദിജിയുടെ പ്രസ്ഥാവന ഷെയർ ചെയ്യുന്ന തിരക്കിലാണ്.

  3. വീട്ടിൽ പോലും പോകാതെ പ്രൊട്ടക്ടിവ് ഗീയറുകൾ ധരിച്ചു കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോ. ഷിംന അസീസിനെ സെൻകുമാറിന്റെ മണ്ടത്തരം ചോദ്യം ചെയ്തതിന്റെ പേരിൽ വ്യക്തി അധിക്ഷേപം ചെയ്ത അവർ ഇന്ന് വൈകിട്ട് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ പാട്ടകൊട്ടുകയാണ്.

  4. രണ്ടു ദിവസം മുന്നെ കൂടി ഉത്സവങ്ങൾ ഇല്ലാതാക്കി ക്ഷേത്രങ്ങൾ തകർക്കാൻ ശ്രമിക്കുന്നു എന്ന ശശികലയുടെ പ്രസ്ഥാവന ഷെയർ ചെയ്തവർ രാമനവമി മാറ്റിവയ്ക്കില്ല രാമൻ സംരക്ഷിക്കും എന്ന യോഗിയെ പൊക്കി നടന്നവർ ഇപ്പൊൾ ആരാധനാലയങ്ങൾ അടക്കണമെന്ന മോദിയുടെ പ്രസ്ഥാവന കേട്ട് എന്തു ചെയ്യും.
    ഇങ്ങനെത്തെ ഒരു ഗതി ആർക്കും വരുത്തരുതേ എന്റെ കണ്ടംകുളം ഗുരുക്കളേ..

Advertisements