അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമാണ് ശ്വേത മേനോന്. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ഇവർ.ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റായ ശ്രീവത്സൻ മേനോനുമായി 2011 ജൂൺ 18 – ന് ഇവർ വിവാഹിതയായി 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം ഇവർക്കു ലഭിച്ചു. ആഷിഖ് അബു സംവിധാനം ചെയ്ത സാൾട്ട് ആൻ്റ് പെപ്പർ എന്ന ചിത്രത്തിലെ ഡബ്ബിംഗ് ആർട്ടിസ്റ്റ് മായ എന്ന കഥാപാത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു.ശ്വേത ഒരേസമയം കൊമേഴ്സ്യൽ സിനിമകളിലും സമാന്തരസിനിമകളിലും ഭാഗമായി.
‘അനശ്വരം’ (1991) എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. ജോമോൻ സംവിധായകൻ ആയ ഒരു മമ്മൂട്ടി ചിത്രം ആയിരുന്നു അത്. ഈ സിനിമയ്ക്ക് ശേഷം ശ്വേത മോഡലിങ്ങിലേയ്ക്ക് കടന്നു. 2008-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച സഹനടിക്കായി നാമനിർദ്ദേശം ലഭിച്ചിരുന്നു ശ്വേതയ്ക്ക്. ഇഷ്ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത്. ഇപ്പോൾ രതിനിർവേദം സിനിമയുടെ പുതിയ പതിപ്പിനെ കുറിച്ച് ശ്വേത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ശ്വേത മേനോന് എന്ന നടിയുടെ കരിയറിലെ തന്നെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു രതിനിര്‍വ്വേദം എന്ന ചിത്രത്തിലെ രതിചേച്ചി എന്ന കഥാപാത്രം.
“കുറേപ്പേര്‍ക്ക് അറിയേണ്ടിയിരുന്നത് രതിനിര്‍വ്വേദം എന്ന സിനിമയെ കുറിച്ചാണ്. സിനിമയുടെ രണ്ടാം ഭാഗം എപ്പോള്‍ ഇറങ്ങും എന്നാണ് പലരും ചോദിക്കുന്നത്. ഇത് കാണിച്ച് എനിക്ക് മെസ്സേജുകളും വരുന്നുണ്ട്. നിരവധി സ്റ്റോറി ലൈനുകളാണ് ഇതേ കുറിച്ച് ഇറങ്ങുന്നത്. സിനിമയുടെ ഷൂട്ടിന്റെ തുടക്ക സമയത്ത് ലൊക്കേഷന്റെ സമീപ പ്രദേശങ്ങളിലുള്ള കോളേജുകളിലെ ആൺകുട്ടികൾ ഒന്നും രണ്ട് മൂന്ന് ദിവസത്തേക്ക് കോളേജിൽ പോയിട്ടുണ്ടാവില്ല. കാരണം ഒട്ടുമിക്ക എല്ലാ ദിവസവും ഷൂട്ടിങ് സെറ്റിന്റെ നാലു ഭാഗത്തും വേറെ കോളേജ് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ആണ് നടക്കുന്നതെന്ന് അറിയാമെങ്കിലും അതിന് ഇടയിൽ മറ്റ് എന്തൊക്കെയോ നടക്കുന്നു എന്നാണ് അവർ ധരിച്ചു വെച്ചിരുന്നത്.”
“ഷൂട്ടിന്റെ ബ്രേക്ക് സമയങ്ങളിൽ ഇടക്ക് ഭക്ഷണം കഴിക്കാനോ മറ്റോ ഞാൻ പുറത്തിറങ്ങിയാൽ എടാ നോക്കെടാ…ദേ രതി ചേച്ചി എന്ന് ആൾക്കൂട്ടത്തിൽ നിന്ന് ഉറക്കെ പലരും വിളിച്ചു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. സിനിമ പുറത്തിറങ്ങി 10 വർഷം പിന്നിടുമ്പോഴും സോഷ്യൽ മീഡിയയിൽ ഇന്നും ഇത്തരം കമൻറുകൾ കാണാൻ സാധിക്കും. “