ബി ജെ പി സർക്കാർ കൊല്ലുന്നത്‌ ബി എസ്‌ എൻ എല്ലിനെ മാത്രമല്ല, ജീവനക്കാരെയും അവരുടെ കുടുംബത്തെയും കൂടെയാണ്

0
246

രാജ്യത്താകെ ഒന്നര ലക്ഷം ജീവനക്കാരുള്ള BSNL എന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് 80,000 പേർ VRS വാങ്ങി അല്ലെങ്കിൽ വാങ്ങിക്കാൻ നിർബന്ധിതരാക്കി ഒഴിവാക്കുന്നു. BSNL നെ കല്പിച്ചു കൂട്ടി കഴുത്ത് ഞെരിച്ചു കൊന്ന് അത് അംബാനി/അദാനിമാർക്ക് വിറ്റു സ്വകാര്യവതക്കാരിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.പത്ത് മാസമായി ശമ്പളം മുടങ്ങിയതിൽ മനംനൊന്ത് BSNL കരാർ ജീവനക്കാരൻ ഇന്ന് തൂങ്ങി മരിച്ചു. വണ്ടൂർ കാപ്പിൽ മച്ചിങ്ങപൊയിൽ സ്വദേശി കുന്നത്ത് വീട്ടിൽ രാമകൃഷ്ണനാണ് (52) നിലമ്പൂർ BSNL ഓഫീസ് കെട്ടിടത്തിൽ തൂങ്ങി മരിച്ചത്.തൊഴിലാളി വിരുദ്ധ നയത്തിന്റെ ഭാഗമായാണ് രാമകൃഷ്ണൻ ആത്മഹത്യ ചെയതതെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. കഴിഞ്ഞ മുപ്പതു വർഷമായി നിലമ്പൂർ ഓഫീസിൽ ജീവനകാരനാണ് രാമകൃഷ്ണൻ.

Shyam Jeeth

ബ്രോഡ്ബാൻഡെടുക്കാനും പണ്ടുണ്ടായിരുന്ന ലാൻഡ്‌ ലൈൻ കണക്ഷന്റെ കേബിളുകൾ ഉണ്ടോന്ന് നോക്കാനുമൊക്കെയായി ബിഎസ്‌എൻഎൽ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു മുൻപ്‌. അവിടിരുന്ന കുറച്ച്‌ പ്രായമുള്ള ഒരു ജീവനക്കാരനോട്‌ സംസാരിച്ചപ്പോൾ പഴയ കേബിളുകളൊക്കെ ഉപയോഗശൂന്യമായോന്ന് പരിശോധിക്കുകയൊക്കെ വേണമെന്ന് പറഞ്ഞു. പക്ഷെ അതൊക്കെ ചെയ്യുന്നത്‌ താൽക്കാലിക ജീവനക്കാരാണെന്നും അവർക്ക്‌ ശമ്പളമൊന്നും കിട്ടാത്തത്‌ കൊണ്ട്‌ വളരെ അടിയന്തരപ്രാധാന്യമുള്ള ജോലികളേ എടുപ്പിക്കുന്നുള്ളൂ എന്നും സമയമെടുക്കുമെന്നും നിസ്സഹായതോടെയാണ് പറഞ്ഞത്‌.

പുറത്തോട്ട്‌ മാറി നിന്ന് സംസാരിക്കുന്നതിനിടയിൽ പുള്ളി തന്നെയാണ് പറഞ്ഞത്‌ വേണമെങ്കിൽ നേരിട്ട്‌ സംസാരിച്ച്‌ അവർക്ക്‌ കൂലി കൊടുത്ത്‌ ചെയ്ത് തരാൻ പറഞ്ഞാൽ മതിയെന്ന്. ഒരു ഉപഭോക്താവെന്ന നിലയിൽ അസ്വാഭാവികതയൊക്കെ ആരോപിക്കാമെങ്കിലും ഇദ്ധേഹം വളരെ ജെനുവിനായി താൽകാലിക ജീവനക്കാരായ സഹപ്രവർത്തകരോടുള്ള താൽപര്യത്തിന്റെയും കരുതലിന്റെയും ഭാഗമായിട്ടാരുന്നു അങ്ങനെ പറഞ്ഞത്‌. ഈ താൽക്കാലിക ജീവനക്കാരിൽ ഒരാളെ‌ വളരെ മുൻപ്‌ തന്നെ ലാൻഡ്‌ ലൈൻ ആവശ്യങ്ങൾക്കായൊക്കെ വന്നപ്പോളും മറ്റിടങ്ങളിലും‌ ഇടയ്ക്ക്‌ സമരപ്പന്തലിലുമൊക്കെ കണ്ട്‌ പരിചയവുമുണ്ട്‌. നിലമ്പൂരിൽ ബിഎസ്‌എൻഎൽ ജീവനക്കാരനായ രാമകൃഷ്ണൻ ആത്മഹത്യ ചെയ്ത വാർത്ത കേട്ടപ്പോൾ പുള്ളിയുടെ മുഖമാണ് പെട്ടെന്ന് ഓർമ്മ വന്നത്‌. പത്ത്‌ മാസമായിട്ട്‌ ശമ്പളം ഇല്ലായിരുന്നുവത്രെ. ഇനിയങ്ങോട്ട്‌ ജോലി സമയം വെട്ടിക്കുറച്ചും മറ്റും അദ്ധേഹത്തെ പിരിച്ച്‌ വിടാനുള്ള ശ്രമങ്ങളിലായിരുന്നു ബിഎസ്‌എൻഎൽ.

ഇതൊരു രാമകൃഷ്ണന്റെ മാത്രം സ്ഥിതിയല്ല. ആയിരക്കണക്കിന് ജീവനക്കാർക്ക്‌ മാസങ്ങളായി ചെയ്ത ജോലിക്ക്‌ കൂലി ലഭിക്കുന്നില്ല. സ്വന്തം കൈയീന്ന് വണ്ടിക്ക്‌ എണ്ണയടിച്ചും മറ്റും ജോലിയുടെ ഭാഗമായ യാത്രകൾ നടത്തുന്നു. എങ്ങനെയാവും ഇവർ ജീവിക്കുന്നത്‌. ഒന്നോ രണ്ടോ മാസം ശമ്പളം കിട്ടാതായൽ തകിടം മറിയുന്ന കുടുംബ‌ ബജറ്റാണ് നമ്മുടേത്‌. ഒരു കൊല്ലമൊക്കെ പിടിച്ച്‌ നിൽക്കുന്നവരുടെ അവസ്ഥ എന്താവും. ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കൊല്ലുന്നത്‌ ബി എസ്‌ എൻ എല്ലിനെ മാത്രമല്ല, ഇത്തരം ജീവനക്കാരെയും അവരുടെ കുടുംബത്തെയും കൂടെയാണ്. അംബാനിയുടെ ജിയോയ്ക്ക്‌ വേണ്ടി കളിക്കുന്ന പണക്കൊഴുപ്പിന്റെ കളികളിൽ ആത്യന്തിക നഷ്ടം പറ്റുന്നത്‌ സാധാരണക്കാർക്കാണ്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങളെ എതിർക്കാൻ തെരെഞ്ഞെടുത്ത്‌‌ വിടപ്പെട്ടവരും നിശബ്ദദ പാലിക്കുന്ന ഭീതിദമായ അവസ്ഥയാണ്.

•ജോലിയെടുക്കുന്ന ഓഫീസ്‌ തൂത്തുവാരി വൃത്തിയാക്കിയ ശേഷമാണ് രാമകൃഷ്ണൻ ആത്മഹത്യ ചെയ്തത്‌.