പെൻഡുലം – സ്വപ്നങ്ങളെ വേട്ടയാടപ്പെടുന്നു

Shyam Zorba

“വെള്ളാരം കല്ലുകൾ നിറഞ്ഞ താഴ്‌വാരം
ഏഴാം വളവിലെ കുരിശിൻ ചുവട്
മഞ്ഞിൽ കുളിച്ച എസ്റ്റേറ്റ് ബംഗ്ലാവ്
സിത്താർമോണ്ടിലെ കുതിര വണ്ടികൾ
ധർഗാർ തെരുവിലെ എസ് 87”.

നിങ്ങൾ ഒരു സ്വപ്നം കാണുകയാണ്. അത് സ്വപ്നം ആണെന്ന് നിങ്ങൾ മനസിലാക്കുന്ന ഒരു അവസ്ഥ, ആ സ്വപ്നങ്ങളെ ആ നിമിഷം മുതൽ നിങ്ങളുടെ ക്രിയാത്മകത അനുസരിച്ചുകൊണ്ട് നിങ്ങൾ ഡിസൈൻ ചെയ്യുന്ന ഒരവസ്ഥ. സ്വപ്നത്തിലെ ഓരോ മനുഷ്യരെയും തേടി നിങ്ങൾ ഒരു യാത്ര നടത്തുന്നു… ആ യാത്രയും ആ മനുഷ്യരും ഒരു ലൂപ്പിൽ എന്നോണം നിങ്ങളെ വീണ്ടും വീണ്ടും തേടി എത്തുന്നു. നിങ്ങളുടെ സ്വപ്നത്തിൽ…. അല്ലെങ്കിൽ അവരുടെ സ്വപ്നത്തിൽ നിങ്ങൾ.പറഞ്ഞു വരുന്നത് ഒരു സിനിമയെ പറ്റി ആണ്. ഒരു അന്യഭാഷ സിനിമയല്ല. റെജിൻ എസ് ബാബു സംവിധാനം ചെയ്ത് വിജയ് ബാബു, അനുമോൾ, ദേവകി രാജേന്ദ്രൻ, ഇന്ദ്രൻസ് തുടങ്ങിയവർ അഭിനയിച്ച പെൻഡുലം എന്ന സിനിമയെ പറ്റി ആണ്.

മലയാള സിനിമയിൽ ഇതുവരെ ഒരാളും തൊട്ട് നോക്കാത്ത ഒരു അതി ഗംഭീര സബ്ജെക്ട്. ലൂസിഡ് ഡ്രീംസ്‌. ആദ്യമായി ഈ വാക്ക് കേൾക്കുന്നത് സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുന്ന കാലത്ത് അതേ പേരിൽ ചെയ്ത ഒരു നടക്കവുമായി ബന്ധപ്പെട്ട് ആണ്. പിന്നീട് അനഘ വിനില്ല എന്ന സുഹൃത്ത് ഇതേപറ്റി എന്നോട് സംസാരിച്ചു. അങ്ങനെ എന്താണ് ലൂസിഡ് ഡ്രീംസ്‌ എന്ന് എവിടെയൊക്കെയോ മനസിലാക്കിയത്. എങ്കിൽപോലും ഈ ഒരു വാക്കിന്റെ പിന്നാലെ പോയിട്ടില്ല. ഇനി ഒരുപക്ഷെ ലൂസിഡ് ഡ്രീംസ്‌ കഥകൾ, യഥാർഥ്യങ്ങൾ തേടി ഒരു യാത്ര ചെയ്തേക്കാം ഞാൻ. അത്രയ്ക്ക് ഈ ഒരു സിനിമ എന്നിൽ കൊളുത്തിയിട്ടുണ്ട്. ഒരു സ്വപ്നം കാണുന്നത് പോലെയാണ് ഈ സിനിമ കണ്ട് തീർത്തത്. ഒരു മിസ്ട്രിക്ക് പുറകെ ഉള്ള എന്റെ യാത്ര പോലെ, നായകന് ഒപ്പം സിനിമയിൽ എന്നപോലെ അയാളുടെ സ്വപ്നത്തിൽ ഞാനും. അമീർ, ഏയ്ഞ്ചൽ, ഡോക്ടർ മഹേഷ്‌, കൊച്ചു ത്രേസ്യ ടീച്ചർ, ഡ്രൈവർ ആന്റണി – ഇവരെയൊക്കെ എനിക്ക് ഇന്നറിയാം.

സിനിമയുടെ സാങ്കേതികതയിലേക്ക് വരുമ്പോൾ ആദ്യമേ പറയേണ്ടത് സംവിധായകനും തിരക്കഥകൃത്തും ആയ റെജിൻ എസ് ബാബുവിനെ പറ്റി തന്നെയാണ്. അസാധ്യ പ്ലോട്ട്, അസാധ്യ സ്റ്റോറി ലൈൻ. ഒരുപക്ഷെ ഒരു മിന്നൽ വെളിച്ചത്തിൽ കഥയുടെ ഇടയിൽ ഒരു പാളിച്ച സംഭവിച്ചിരുന്നു എങ്കിൽ മുഖത്ത് വെള്ളം തളിച്ച് എണീറ്റ പോലെ ഈ സ്വപ്നത്തിൽ നിന്ന് ഞെട്ടി എണീക്കുമായിരുന്നു. ഇതൊരു മുഴുനീള സ്വപ്നം (ലൂസിഡ് ഡ്രീംസ്‌) ഒരു തരി പോലും പാളാതെ കാണിച്ചു തന്നു. പൊതുവെ ഹൈറേഞ്ച് സ്ഥലങ്ങളുടെ ഭംഗി നമുക്ക് അറിയാം, അത് അതി മനോഹരമായി പകർത്തിയ ചായഗ്രാഹകൻ അരുൺ ദാമോദരൻ. ഒപ്പം ചില ഗംഭീര ഷോട്ടുകൾ ഉണ്ട്. ഡോക്ടർ മഹേഷും ജോൺ മാസ്റ്ററും അവസാനം സംസാരിക്കുന്ന സമയത്ത് ഒരു 360° മൂവിങ് ഷോട്ട്. പിന്നെ അഭിനേതാക്കൾ – കഥാപാത്രങ്ങൾ കൃത്യമായി മനസിലാക്കിയ പ്രകടനങ്ങൾ. സഹസംവിധായകൻ ആയി ഏറെ പ്രിയപ്പെട്ട ഹരി വിസ്മയം.

ഹരിയുടെ പോസ്റ്റുകളിൽ സിനിമയെ പറ്റി ആദ്യം അറിഞ്ഞ കാലത്ത് മുതൽ തിയേറ്റർ അനുഭവം ആഗ്രഹിച്ചൊരു സിനിമ പക്ഷെ സാഹചര്യങ്ങൾ കൊണ്ട് OTT വരെ എത്തേണ്ടി വന്നു കാണാൻ.
എന്തുകൊണ്ടും ഒരു ഗംഭീര സിനിമ തന്നെയാണ് പെൻഡുലം. എല്ലാ വശങ്ങളെയും മാറ്റി നിർത്തിയാലും സിനിമയുടെ പ്ലോട്ട് അത് വേട്ടയാടിക്കൊണ്ടിരിക്കും. ഒരുപക്ഷെ ഞാനും ഇറങ്ങിയേക്കാം മഹേഷിനെ പോലെ സ്വപ്‌നങ്ങൾ തേടി.Pendulam – an untouchable Plot’s Well made Craft. It’s haunting my dreams

You May Also Like

കാണാത്തവർ ഒന്ന് കണ്ടു നോക്ക്, പ്രത്യേകിച്ചു നിക്ളോസ് കേജ് ഫാൻസ്‌

സിനിമാപരിചയം Nicolas Cage Fans,… Assemble The Unbearable Weight of Massive Talent 2022/English…

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

GIREESH PC PALAM സംവിധാനം ചെയ്ത ‘പൂജ്യം’ നമുക്ക് ചുറ്റിനും, നമ്മൾ ഒരുപാട് കാണാറുള്ള ഒരു…

കാജൽ അഗർവാൾ കോമഡി പോലീസായി അഭിനയിക്കുന്ന ഗോസ്തി ട്രെയിലർ വൈറലാകുന്നു

കാജൽ അഗർവാൾ കോമഡി പോലീസായി അഭിനയിക്കുന്ന ഗോസ്തി ട്രെയിലർ വൈറലാകുന്നു കാജൽ അഗർവാൾ, യോഗി ബാബു,…

മഞ്ജുവാര്യർ, സൈജു ശ്രീധരൻ ചിത്രം ‘ഫൂട്ടേജ്’

മഞ്ജുവാര്യർ, സൈജു ശ്രീധരൻ ചിത്രം ‘ഫൂട്ടേജ്’ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ…