Shyam Zorba

2017 ൽ ഫാന്റം പ്രവീൺ എന്ന സംവിധായകൻ മലയാള സിനിമയിലേക്ക് ഒരു ബാലതാരത്തെ പരിചയപ്പെടുത്തി. തന്റെ ആദ്യ സിനിമയായ ഉദാഹരണം സുജാതയിൽ ആതിര കൃഷ്ണൻ എന്ന കഥാപാത്രമായി പ്രിയ നടി മഞ്ജു വാര്യർക്ക് ഒപ്പം ആ കലാകാരി അരങ്ങേറ്റം കുറിച്ചു. മലയാള സിനിമയ്ക്ക് ഇന്ന് സുപരിചിതയായ അനശ്വര രാജൻ. പിന്നീട് 2019 ൽ തണ്ണീർ മത്തൻ ദിനങ്ങളിൽ കീർത്തി ആയി അവൾ വീണ്ടും മലയാളികളുടെ പ്രിയപ്പെട്ടവളായി. ആദ്യരാത്രി എന്ന സിനിമയിൽ ഡബിൾ റോളിലും വാങ്കിലെ റസിയയായും മൈക്കിലെ മൈക്ക് ആയും സൂപ്പർ ശരണ്യയിൽ ശരണ്യ ആയും ഒക്കെ മലയാളത്തിലും തമിഴ്ലുമായി പുറത്തിറങ്ങിയ 16 സിനിമകൾ. ഇനി ഇറങ്ങാൻ കാത്തിരിക്കുന്ന മലയാളി ഫ്രം ഇന്ത്യയിലും ഗുരുവായൂർ അമ്പലനടയിലും ഉണ്ട് ഈ കലാകാരിയുടെ സാന്നിധ്യം. ഒരുപക്ഷെ ഈ നടി ഈ അടുത്ത കാലത്താകും ഇത്രയേറെ ചർച്ച ചെയ്യപ്പെട്ടത്. ജിത്തു ജോസഫ് സിനിമയായ മോഹൻലാൽ ചിത്രം നേരിലെ സാറ മുഹമ്മദ് എന്ന കഥാപാത്രത്തിലൂടെ ആ സിനിമ തന്റേത് കൂടെയാക്കി മാറ്റി അവൾ. പിന്നീട് എബ്രഹാം ഓസ്‌ലറിൽ സുജ ജയദേവ് ആയും.

സിനിമയ്ക്ക് അപ്പുറത്ത് വളരെ തന്റേടത്തോടെ ചോദ്യങ്ങളെ നേരിടുന്ന അനശ്വര എന്ന 21 വയസ്സുകാരിയെയും നമ്മൾ കാണാറുണ്ട്. സദാചാര പൊതുബോധ ചോദ്യങ്ങൾ ചാട്ടുളി പോലെ തനിക്ക് നേരെ വന്നിരുന്ന സമയത്ത് പക്വതയോടെ അവരുടെ വായടപ്പിച്ച ശക്തയായ പെൺകുട്ടി.

ഓരോ കഥാപാത്രങ്ങളിലും ഒരു നടി, ഒരു കലാകാരി എന്ന നിലയിൽ അവൾ എടുക്കുന്ന എഫർട് സ്‌ക്രീനിൽ വ്യക്തമാണ്. കൃത്യമായി പറഞ്ഞാൽ അഭിനയത്തിൽ വളർച്ചയുള്ള നടി എന്ന് പറയാം. കഥാപാത്രങ്ങളിൽ നിന്നും കഥാപാത്രങ്ങളിലേക്കും, ഒരു കഥാപാത്രത്തിന്റെ തന്നെ ഓരോ സീനിലുള്ള വളർച്ചയും വെളിച്ചം പോലെ വ്യക്തമാണ്. പലപ്പോഴും പുതുതായി വരുന്ന അഭിനേതാക്കൾക്ക് അടി പതറുന്ന സിനിമലോകത്താണ് അവൾ തന്റേടത്തോടെ, തന്റെ കഴിവ് കൊണ്ട് പ്രിയപ്പെട്ടവൾ ആകുന്നത്. കൃത്യമായ സാമൂഹിക ബോധവും കലയിൽ ഉള്ള ആത്മവിശ്വാസവും, അതിനു വേണ്ടി ആ കലാകാരി എടുക്കുന്ന പരിശ്രമങ്ങളും തന്നെ ആണ് അതിനു പിന്നിൽ എന്ന് വ്യക്തമാണ്.

നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട് ഈ കലാകാരിയുടെ പരിശ്രമം. ഒരു സിനിമയിലേക്ക് വേണ്ടി രണ്ട് ദിവസങ്ങൾ Character Training & Acting Training നൽകുന്നതിന് വേണ്ടി കൂടെ ഉണ്ടായിരുന്നു. പറയുന്ന ഓരോ വാക്കും ക്ഷമയോടെ കേട്ട് അത് പരിശീലിക്കുന്നത് കണ്ടിട്ടുണ്ട്. ആവശ്യപ്പെടുന്ന ഓരോ വർക്കും വ്യക്തമായി ചെയ്തു കാണിച്ചു തന്നത് ഓർമ്മയിൽ ഉണ്ട്. കൃത്യമായി പരിശീലനങ്ങളെ ഉപയോഗപ്പെടുത്താനും പഠിക്കാനും ശ്രമിക്കാനും കഴിവുള്ള കലാകാരി. അങ്ങനെ ഒരാൾ വളരാതെ എങ്ങനെ…അഭിമാനം ഉണ്ട്, സന്തോഷവും…
ഇനിയും വളരട്ടെ, പയറ്റാൻ ഇറങ്ങുന്ന ഒരോ കളരിയിലും അടി പതറാതെ മുന്നോട്ട് പോകട്ടെ. Anaswara Rajan, Such a talented and dedicated girl

You May Also Like

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്ക് ഒഫീഷ്യൽ ട്രെയിലർ

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്ക് ഒഫീഷ്യൽ ട്രെയിലർ. ആർ. കണ്ണൻ സംവിധാനം ചെയ്ത…

ഞാൻ തിരിച്ചറിയുന്നത് അപ്പോഴാണ്. പിന്നീട് അത് രണ്ട് സ്ഥലത്തേക്ക് കൂടി വ്യാപിച്ചു. തുറന്നുപറഞ്ഞ് സമീറ റെഡ്ഡി.

അടുത്തകാലത്തായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്നിരുന്ന സംഭവം ആയിരുന്നു മികച്ച നടനായി തിരഞ്ഞെടുത്ത വിൽ സ്മിത്ത് അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിൻ്റെ മുഖത്ത് അടിച്ചത്.

സർദ്ദാർ 50 കോടി ക്ലബിൽ, ചിത്രത്തിന്റെ രണ്ടാംഭാഗം ഉടൻ

വിജയങ്ങളുടെ കാലമാണ് ഇപ്പോൾ നടൻ കാർത്തിയ്ക്ക്. ഒടുവിലിറങ്ങിയ സർദ്ദാർ 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. പി.എസ്.…

സുരാജ് വെഞ്ഞാറമൂട് നായകനായ ‘എന്നാലും ന്റെളിയാ’ 2023 ജനുവരി 6 ന് റിലീസ് ചെയുന്നു

സുരാജ് വെഞ്ഞാറമൂട് നായകനായ ‘എന്നാലും ന്റെളിയാ’ 2023 ജനുവരി 6 റിലീസ് ചെയുന്നു. ബാഷ് മൊഹമ്മദ്…