മനുഷ്യന്റെ മുഖം മൂടി സംരക്ഷിക്കുന്ന മത – കുടുംബ – സമൂഹ മാഫിയകൾ – ഡോൺ പാലത്തറയുടെ ഫാമിലി

ശ്യാം സോർബ

ആദ്യമേ കാവ്യാത്മകമായി പറഞ്ഞാൽ ‘Family is not everyone’s cup of tea”. ഇരുപത്തിയെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഡോൺ പാലത്തറയുടെ ഫാമിലി. വിനയ് ഫോർട്ട്‌, നിൽജ, ദിവ്യപ്രഭ, മാത്യു തോമസ്, ആർഷ, ജോളി ചിറയത്ത്, സജിത മഠത്തിൽ തുടങ്ങി മലയാള സിനിമയിലെ മുഘ്യധാരാ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ഡോൺ ഫാമിലിയെ ഒരുക്കിയിരുക്കുന്നത്. സിനിമയുടെ സംവിധാനം, രചന, എഡിറ്റിംഗ് എന്നിവ ഡോൺ പാലത്തറ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഡോണിനൊപ്പം ഷെറിൻ കാദറിൻ തിരകഥയിൽ പങ്കുചേരുന്നു.

ഇടുക്കിയിലെ ഒരു ഗ്രാമവും അവിടെ നാട്ടുകാരുടെ പ്രിയങ്കരനായ സോണി എന്ന യുവാവിനെയും ചുറ്റിപറ്റി ആണ് കഥ മുന്നോട്ട് പോകുന്നത്. കൃത്യമായി മതത്തിന്റെ ചട്ടകൂട്ടിൽ ജീവിക്കുന്ന എല്ലാവരുടെയും പ്രിയപ്പെട്ട സോണി എന്ന യുവാവിന്റെ മറ്റൊരു വല്ലാത്ത മുഖം ഉണ്ട് സിനിമയിൽ. പീഡോഫീലിക് ആയ, നാട്ടുകാർക്ക് പരിചയമില്ലാത്ത സോണി. വിനയ് ഫോർട്ട്‌ എന്ന നടൻ തന്റെ കരിയറിൽ ചെയ്തതിൽ ഏറ്റവും മനോഹരമായി അവതരിപ്പിച്ച കഥാപാത്രം കൂടിയാണ് സോണി എന്ന് പറയേണ്ടിവരും. വളരെ മിതത്വം സൂക്ഷിച്ച്, ഭാവമാറ്റങ്ങളെ അതി മനോഹരമായി ഏറ്റവും ആഴത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ വിനയിക്ക് സാധിച്ചു എന്ന് വേണം പറയാൻ. അത്രത്തോളം ചലഞ്ചിങ് ആയൊരു കഥാപാത്രം കൂടിയാണ് സോണി. കൃത്യമായി മുഖം മൂടി അണിഞ്ഞ ഒരു മനുഷ്യൻ. ഒപ്പം മറ്റു കഥാപാത്രങ്ങളും ഗംഭീരമാക്കി.

സോണിയുടെ പ്രവർത്തികളിൽ ബോധവാന്മാരായ അയാളുടെ ചില കുടുംബങ്ങൾക്ക് പോലും നിശബ്ദം ആകേണ്ടി വരുന്ന ഒരു അവസ്ഥയുണ്ട്. മനുഷ്യന്റെ മാനസിക വൈകല്യങ്ങളെ, അവൻ ഭാഗം ആകുന്ന കുറ്റകൃത്യങ്ങളെ, രഹസ്യങ്ങളെ, നിശബ്ദമായി സംരക്ഷിക്കേണ്ടി വരുന്ന ഏറ്റവും ഭയാനകമായ നിശബ്ദത. മതം, കുടുംബം തുടങ്ങിയ വ്യവസ്ഥിതീകൾ ഒരു വലിയ ‘മാഫിയ’ ആയി അനുവർത്തിക്കുന്നത് ഇവിടെ കാണാൻ സാധിക്കും. ഉള്ളിൽ നിന്നുള്ള കുറ്റകൃത്യങ്ങളെ പോലും കൃത്യമായി സംരക്ഷിച്ചുക്കൊണ്ട്, ഉള്ളിലെ അസ്ഥികൂടങ്ങൾ ഒരു തരത്തിലും പുറം ലോകത്തെ കാണിക്കാതെ ഒരു ക്രിമിനൽ ആക്ടിവിറ്റിയെ അതി സൂക്ഷ്മമായി സംരക്ഷിക്കുന്ന മത – കുടുംബ – സമൂഹ വ്യവസ്ഥിതികൾ.

സിനിമയുടെ വ്യക്തമായ രാഷ്ട്രീയ പറഞ്ഞു വെക്കലുകൾ അസാധ്യമാണ്. സുരക്ഷിത ഇടങ്ങളിൽ നിന്നുകൊണ്ട് രാഷ്ട്രീയം പറയുന്ന സിനിമകൾക്ക് മുന്നിലേക്ക് ആണ് ഡോൺ പാലത്തറ ഫാമിലിയെ അവതരിപ്പിക്കുന്നത്.സിനിമയുടെ ചായഗ്രഹണം പ്രതേക പ്രശംസ അർഹിക്കുന്നു. ജലീൽ ബാദുഷയുടെ അതി ഗംഭീര ഫ്രെയിമുകൾ സിനിമ കൂടുതൽ മികവുറ്റതാക്കുന്നു. ആദ്യവസാനം സ്റ്റാറ്റിക് ഫ്രെയിമുകൾ ആണ് സിനിമയിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. ഒരു തരത്തിലും ഫ്രെയിമുകളെ ചലിപ്പിക്കാതെ സാധാരണ ഫ്രെയിമുകളിൽ നിന്നും രണ്ടടി ഉയരത്തിൽ ക്രമീകരിച്ചിരിക്കുന്ന ഓരോ ഫ്രെയിമുകളും ഒരു ചിത്രം എന്നോണം അർത്ഥങ്ങൾ പറഞ്ഞു വെക്കുന്നു. ഒപ്പം സിനിമയുടെ കളർ പാലറ്റ്. പൊതുവെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമുകളുടെ ഇഷ്ട്ട സംവിധായകൻ ആയ ഡോൺ ഇതിൽ ഉപയോഗിച്ചിരിക്കുന്ന കളർ ടോൺ ഗംഭീരം എന്ന് പറയാതെ വയ്യ. ഒരു സിനിമ, അതിന്റെ കഥ, പശ്ചാത്തലം എന്നിവ ആവശ്യപ്പെടുന്ന കൃത്യമായ തിരഞ്ഞെടുപ്പ്.

സിനിമയുടെ കഥാഗതി അസാമാന്യമാണ്. അതി ഗംഭീര പ്ലോട്ടും തിരക്കഥയും. ഡോൺ മലയാള സിനിമയിൽ കൃത്യമായി അടയാളപ്പെടുത്തേണ്ട ഒരു സംവിധായകൻ ആണെന്ന കാര്യത്തിൽ സംശയം തെല്ലുമില്ല. ഫാമിലി അതി ഗംഭീരമായ ഒരു അനുഭവം ആണ്. അപ്പഴും വീണ്ടും പറഞ്ഞുവെക്കുന്നു
“Don Palathara’s Family is not everyone’s Cup of Tea”

You May Also Like

പ്രേക്ഷകനെ ഇമോഷണലി കണക്ട് ചെയ്യാൻ ചിത്രത്തിന് കഴിഞ്ഞില്ല

Firaz Abdul Samad ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗ്രേസ് ആന്റണി, മൈഥിലി, ഗുരു സോമസുന്ദരം,…

ഷാറൂഖ് ഖാന്റെ മകൾ സുഹാന ഖാനും ശ്രീദേവിയുടെ മകൾ ഖുഷി കപൂറും പ്രധാനകഥാപാത്രങ്ങളായ ‘ദ് ആർച്ചീസ്’ ട്രെയിർ

ഷാറൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, ബോണി കപൂർ–ശ്രീദേവി ദമ്പതികളുടെ മകൾ ഖുഷി കപൂർ എന്നിവരെ…

” ജൂഡ് ആന്റണി നിങ്ങള് തകർത്തു, ഈ വർഷം കണ്ടതിൽ ഏറ്റവും മികച്ച സിനിമ”

സംവിധായകൻ ജൂഡ് ആന്റണി ജോസഫ് 2018 ലെ കേരള പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് ‘2018’…

ഭാവനയെ കെട്ടിപ്പിടിച്ചു ഉമ്മവച്ച് കോഴിക്കോട് മേയർ ബീനാ ഫിലിപ്

കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിന് കോഴിക്കോട്ട് എത്തിയ ഭാവനയ്ക്ക് കിട്ടിയത്…