Shyam Zorba

സാന്ഡൽ വുഡ് എന്ന് വിളിപ്പേരുള്ള കന്നഡ സിനിമ ഇൻഡസ്ട്രി, സതി സുലോചന എന്ന 1934 ലെ ആദ്യ കന്നഡ സിനിമയിലൂടെ ആരംഭം കുറിച്ചു. പുറത്തിറങ്ങുന്ന സിനിമകളിൽ ഒക്കെയും കർണ്ണാടകയുടെ വളരെ സമ്പന്നമായ ഒരു സംസ്കാരത്തെ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. വളരെ സമ്പന്നമായ ഒരു പാരമ്പര്യത്തെയും വികാര വിചാരങ്ങളെയും നാടോടി കഥകളെയും ഒക്കെ വെള്ളി വെളിച്ചത്തിലേക്ക് ഏതൊരു ഭാഷാ സിനിമയും പോലെ കന്നഡ സിനിമയും പ്രതിഫലിപ്പിച്ചു.

സതി സുലോചന
സതി സുലോചന

പുട്ടണ്ണ കനഗലിനെ പോലെ, ഗിരീഷ് കർണാടിനെ പോലെ, ഗിരീഷ് കാസറവള്ളിയെ പോലെ ഇന്ത്യൻ സിനിമയിൽ തന്നെ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകൾ അഗീകാരങ്ങൾക്ക് ഒപ്പം സിനിമയുടെ സൗന്ദര്യത്തെയും നെഞ്ചോട് ചേർത്ത് പിടിച്ചു, അവരെ പ്രേക്ഷകരും.
ഡോക്ടർ രാജ്‌കുമാറിനെ പോലെ, വിഷ്ണുവർദ്ധനെ പോലെ, അമ്പരീക്ഷിനെ പോലെ, ശിവ് രാജ്‌കുമാറിനെയും പുനീത് രാജ്‌കുമാറിനെയും ഉപേന്ദ്രയെയും പോലെ അഭിനയ മികവ് കൊണ്ട് ഇന്ത്യൻ സിനിമ പ്രേക്ഷകരെ മനുഷ്യ വികാരങ്ങളിലേക്ക് അടുപ്പിച്ച അഭിനേതാക്കളും ഉണ്ടായിരുന്നു ചന്ദന മണമുള്ള കന്നഡ സിനിമ ലോകത്ത്.

പക്ഷെ എന്തുകൊണ്ടോ നിരവധി പ്രതിബന്ധങ്ങൾ ആയിരുന്നു ആ സിനിമലോകത്തിനു മുഴുവൻ. ഇടയ്ക്കെപ്പഴോ കാൽ വഴുതി വീണു പോയത് പോലെ അങ്ങനെ ഒരു സിനിമ ഇൻഡസ്ട്രിയെ തന്നെ പ്രേക്ഷകർ മറന്നു തുടങ്ങിയിരുന്നു. അങ്ങനെ തളർന്നു പോയൊരു ലോകത്തേക്കാണ് 2015 ൽ മൂന്ന് തലമുറകളുടെ കഥയിലൂടെ ഒരു ഗ്രാമത്തിലെസാധാരണക്കാരായ കൊറേ മനുഷ്യർ കടന്നു വന്നത്. ലോകസിനിമ ലോകത്ത് വീണ്ടും കന്നഡ സിനിമ “തിത്തി” യിലൂടെ വരവറിയിച്ചു. 63 ആമത് ദേശീയ അവാർഡ് ഉൾപ്പെടെ 20 ഓളം അവാർഡുകൾ 2 വർഷം കൊണ്ട് വാരികൂട്ടി. പക്ഷെ അപ്പഴും സിനിമ വ്യവസായം പച്ച പിടിച്ചിരുന്നില്ല.

അങ്ങനെയിരിക്കെ 2018 ൽ അപ്രതീക്ഷിതമായി ഒരു സിനിമ തിയേറ്ററുകളിലേക്ക് ആളുകളെ വലിച്ചടുപ്പിച്ചു. പ്രശാന്ത് നീൽ എന്ന സംവിധായകനിലൂടെ KGF ന്റെ ആദ്യ പതിപ്പ്. ആ ഒരൊറ്റ സിനിമ കന്നഡ സിനിമ ലോകത്തിനു ഉണ്ടാക്കികൊടുത്ത മൈലേജ് ചെറുതൊന്നുമല്ല. പിന്നീട് വീണ്ടും സിനിമ പ്രേമികൾ ശ്രദ്ധിച്ചു തുടങ്ങുന്ന ഇൻഡട്രിയായി കന്നഡ സിനിമ ലോകത്തിനു മാറാൻ അധിക സമയം വേണ്ടി വന്നില്ല.

അങ്ങനെ ഇരിക്കെ മൂന്ന് ഷെട്ടിമാർ കന്നഡ സിനിമയെ കൈപിടിച്ച് തുടങ്ങി. കോമെർഷ്യൽ നേട്ടങ്ങൾക്ക് ഒപ്പം സൗന്ദര്യം ഉള്ള സിനിമകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് വന്നുതുടങ്ങി. രാജ് ബി ഷെട്ടി, റിഷബ്‌ ഷെട്ടി, രക്ഷിത് ഷെട്ടി. ഗരുഡ ഗമന ഋഷഭ വാഹന എന്ന സിനിമ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. കന്നഡ കാണികൾക്ക് അപ്പുറത്തേക്ക് മറ്റ് ഭാഷാ കാണികളിലേക്കും സിനിമ വ്യാപിച്ചു. പിന്നെ 777 ചാർളിയും, കാന്താരയും, ടോബിയും, സ്വാതി മുത്തിന മലേ ഹാനിയയും, സപ്ത സാഗരഡെച്ചേയെല്ലോ രണ്ട് ഭാഗങ്ങളും തിയേറ്ററുകളിലേക്ക് ഇന്ത്യൻ സിനിമ പ്രേമികളെ ആകർഷിച്ചു.

ഒരു തളർച്ചയ്ക്ക് ഇപ്പുറത്തേക്കുള്ള കന്നഡ സിനിമകളുടെ ഭംഗി വല്ലാതെ കൂടിയത് പോലെ. സാമ്പത്തിക നേട്ടങ്ങൾക്ക് അപ്പുറത്തേക്ക് ക്വാളിറ്റി ഉള്ള ചലച്ചിത്രങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ച ഒരു കൂട്ടം സിനിമക്കാർ. വികാര വിചാരങ്ങളും, സൗന്ദര്യവും, നാടോടി കഥകളും, മിത്തും, എന്നിങ്ങനെ കന്നഡ സംസ്കാരവും മാനുഷ്യാവസ്ഥകളും സിനിമകളിലൂടെ അവർ ജനങ്ങളോട് സംവദിച്ചു.
തളർച്ചകൾ നേരിടാത്ത കലാ മേഖല ഏത്? ഒന്നുമില്ല. പക്ഷെ അവിടെ നിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ വീണ്ടും കുതിച്ചു പറക്കാനുള്ള ഊർജ്ജം സമ്പാദിക്കാൻ ഉള്ള ശ്രമങ്ങൾ ആണ് മുന്നോട്ട് നയിക്കുന്നത്. കന്നഡ സിനിമ ഇൻഡസ്ട്രി ഒരു ഉദാഹരണം മാത്രം.. മനോഹരമായ സിനിമകൾ ജനിക്കട്ടെ, പ്രേക്ഷകരുടെ ഉള്ള് നിറയട്ടെ, നിറഞ്ഞ മനസ്സോടെ സിനിമ കൊട്ടകയിൽ നിന്നും പുറത്തിറങ്ങട്ടെ… സിനിമയാണ്…. ഒട്ടും പിടിതരാത്ത ഒരു സ്വപ്ന ലോകം.

You May Also Like

അജയ് വാസുദേവും നിഷാദ് കോയയും പ്രധാന വേഷങ്ങളിലെത്തുന്ന ബഹുഭാഷാ ചിത്രം ‘മുറിവ്’

അജയ് വാസുദേവും നിഷാദ് കോയയും പ്രധാന വേഷങ്ങളിലെത്തുന്ന ബഹുഭാഷാ ചിത്രം ‘മുറിവ്’; ടൈറ്റിൽ പോസ്റ്റർ റിലീസായി….…

” സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയ്ക്ക് ശേഷം കാറ്റു പോയ അവസ്ഥയാണ് സിബിയുടെ, ഉസ്താദ് സിനി ഇഷ്ടമില്ലാതെ ചെയ്ത ചിത്രം “

Unni Krishnan 80കളുടെ പകുതിയിൽ സംവിധായകനായി തുടങ്ങി ഏകദേശം രണ്ടായിരത്തിന്റെ ആദ്യം വരെ ഒട്ടനവധി വൻ…

എന്താണ് ‘സിസു’ എന്ന വാക്കിന്റെ അർത്ഥം ?

Sajan Ramanandan Sisu (2022) ജോൺ വിക്കേട്ടൻ നാലാം വട്ടം വരുന്നതിന്റെ ത്രില്ലിൽ ഇരിക്കുന്നതിനിടെ ആണ്…

പ്രസീദ ചാലക്കുടിയുടെ ‘ഓണമെങ്ങനെ ഉണ്ണണം’ ജനമനസ്സിലേക്ക്

പ്രസീദ ചാലക്കുടിയുടെ ‘ഓണമെങ്ങനെ ഉണ്ണണം’ ജനമനസ്സിലേക്ക് പി. ആർ. ഒ- അയ്മനം സാജൻ ജനകീയ നാടൻ…