Latheef Mehafil

ശ്യാമപ്രസാദ് സ്കൂൾ ഓഫ് ഫിലിം മേക്കിങ്
♣️
വാണിജ്യ വിജയങ്ങൾക്കപ്പുറം സിനിമ നില നിൽക്കുന്നത് അതിന്റെ സൗന്ദര്യശാസ്ത്രപരമായ സംവേദനക്ഷമത കൊണ്ട് കൂടിയാണ് .വാണിജ്യ വിജയങ്ങൾ നേടിയത് കൊണ്ട് മാത്രം ഒരിക്കലും ഒരു സിനിമയും മികച്ചതാകുന്നില്ല. മികച്ച സിനിമകൾ വാണിജ്യ വിജയങ്ങൾ നേടണമെന്നുമില്ല.മനുഷ്യ വികാരങ്ങളുടെ സൗമ്യവും തീക്ഷ്‌ണവുമായ പകർത്തലുകളിലാണ് ഒരു സിനിമ കാലാതീതമായ സംവേദനം സാധ്യമാക്കുന്നത്.
♣️
ജീവിതത്തെ കലാപരവും സാഹിത്യപരവുമായ ആഴങ്ങളിൽ ബന്ധിപ്പിക്കുന്ന മികവ് തന്നെയാണ് കാലാതീതമായ ചലച്ചിത്രാനുഭവങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. കാലത്തെ അതി ലംഘിക്കുന്ന ഭാവുകത്വങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യാത്മക ജീവിത വിശകലനങ്ങളാണ് മികച്ച ചലച്ചിത്രങ്ങളുടെ ആസ്വാദനത്തിന്റെ അടിസ്ഥാനം.പത്മരാജൻ പറഞ്ഞത് പോലെ ‘സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് എന്തെങ്കിലുമൊന്ന് കൂടെ കൊണ്ടുപോകാന്‍ കഴിയണം. അല്ലെങ്കില്‍ ഒരു വികാരം.മറ്റുചിലപ്പോള്‍ പ്രേക്ഷകന്‍റെ വികാരങ്ങളെ ഉദ്ദീപിപ്പിച്ച് വീണ്ടും അവനെ ഒരു നല്ല മനുഷ്യനാക്കുന്ന എന്തെങ്കിലും..’

Jury Shyamaprasad at BIFFES in Orion Mall, Bengaluru on Wednesday. DH Photo/ Pushkar V

♣️
ഈ അർത്ഥത്തിൽ സിനിമയെ സമീപിക്കുന്ന നമ്മുടെ കാലത്തെ ഒരു സംവിധായകനാണ് ശ്യാമപ്രസാദെന്ന് തോന്നിയിട്ടുണ്ട്.മനുഷ്യന്റെ വൈകാരിക തീഷ്ണതകളുടെ ചൂടും ചൂരും പ്രേക്ഷകരിലേക്ക് പടർത്തുന്നതിൽ വലിയ രീതിയിൽ വിജയം നേടിയ ചലച്ചിത്രകാരനാണ് ശ്യാമ പ്രസാദ്. തന്റെ പ്രേക്ഷകരെ ആനന്ദിപ്പിക്കുകയും ആകുലപ്പെടുത്തുകയും ചെയ്യുന്ന ഒരു ഫിലിം മേക്കർ.
♣️
ആദ്യമായി ഞാൻ കാണുന്ന അദ്ദേഹത്തിന്റെ ഒരു വർക്ക് ശമനതാളം എന്ന ടെലിഫിലിമാണ്.മികച്ച സാഹിത്യ സൃഷ്ടികളെ ഫിലിമൈസ് ചെയ്യുന്നതിലുള്ള കളരിയായിരുന്നു അദ്ദേഹത്തിന്റെ ടെലിവിഷൻ കാലം.പിന്നീടങ്ങോട്ട് ഒരു പിടി മികച്ച മലയാള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി.
♣️
കല്ലുകൊണ്ടൊരു പെണ്ണാണ് ആദ്യമായി തിയറ്ററിൽ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ സിനിമ.സുരേഷ് ഗോപി തിളങ്ങി നിൽക്കുമ്പോൾ പുറത്ത് വന്ന ആ സിനിമയിലെ ഏറ്റവും വലിയ ആകർഷണം വിജയശാന്തി ആയിരുന്നു. എന്നാൽ ആസ്വാദനത്തിൽ ചില കല്ലുകടികൾ ആ സിനിമയിൽ ഉണ്ടായിരുന്നു.ഒരു മികച്ച സിനിമയായി അത്‌ മാറിയില്ല.
♣️
പിന്നീട് വന്ന അഗ്നിസാക്ഷി, അകലെ, ഒരേ കടൽ, ഋതു, ആർട്ടിസ്റ്റ് എന്നീ സിനിമകൾ വളരെ മികച്ച രീതിയിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളാണ്. ഇതിൽ തന്നെ ഓരോ സിനിമയും ആസ്വാദനത്തിൽ ഒന്നിനൊന്നു മെച്ചപ്പെട്ട സൃഷ്ടികളാണ്. സിനിമയെ ഗൗരവ പൂർവ്വം സമീപിക്കുന്ന അല്ലെങ്കിൽ പഠിക്കാൻ ശ്രമിക്കുന്ന ഏതൊരു പ്രേക്ഷകനും ഈ സിനിമകൾ മികച്ച അനുഭവങ്ങൾ നൽകുന്നു എന്നതിൽ സംശയമില്ല.
♣️
അദ്ദേഹത്തിന്റെ സിനിമകളിൽ എനിക്ക് വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളാണ് മേല്പറഞ്ഞവ. സിനിമ എന്ന ദൃശ്യ ഭാഷ ഇടയ്ക്ക് മാത്രം അനുഭവിപ്പിക്കുന്ന ആനന്ദങ്ങളാണ് ഈ കാഴ്ച്ചകൾ.
♣️
മികച്ച സാഹിത്യ സൃഷ്ടികൾ മികച്ച സിനിമാനുഭവങ്ങളാക്കി മാറ്റുന്ന എം. ടി ക്കും പത്മരാജനും ശേഷം അതേ ഭാവുകത്വ പരിസരങ്ങളിൽ കഥ പറഞ്ഞു വന്ന സംവിധായകനാണ് ശ്യാമപ്രസാദ്. സാറ ജോസഫിന്റെ ആളോഹരി ആനന്ദം മമ്മൂട്ടിയെ വെച്ച് അദ്ദേഹം സിനിമയാക്കുന്നുവെന്നാണ് ഒടുവിലത്തെ വാർത്തകൾ. അത്‌ സഫലമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.. കാത്തിരിക്കുന്നു.

Leave a Reply
You May Also Like

‘ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു ഗാനത്തിന് ഓസ്‍കര്‍

എ ആർ റഹ്‌മാന്‌ ശേഷം വീണ്ടും ഇന്ത്യ ഓസ്‍കറില്‍ മുത്തമിട്ടു. ആർ ആർ ആർ എന്ന…

ജീനയുടെ പ്രണയം വീണ്ടും മെജോയെ തേടിയെത്തുമോ? എന്നറിയാൻ നമുക്ക് ഈ പടം ഒന്ന് കണ്ടു കളയാം

വിശുദ്ധ മെജോ റിവ്യൂ Muhammed Sageer Pandarathil ഡിനോയ് പൗലോസ് കഥയും തിരക്കഥയും സംഭാഷണവും എഴുതി…

ജോൺ വിക് വീരചരിതം നാലാംഖന്ധം, ഒറ്റവാക്കിൽ പറഞ്ഞാൽ താർ മാർ പടം, ഇപ്പോൾ ഇതാ ഡിജിറ്റൽ റിലീസ് ചെയ്തിരിക്കുന്നു

John wick : chapter 4 2023/English Vino Yes…അണ്ണൻ is back ..ജോൺ വിക്…

തമിഴ് സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് നവ്യ

ഒരുകാലത്തു മലയാളത്തിലെ മുൻനിര നായികയായിരുന്നു നവ്യാനായർ. നവ്യയുടെ പല ചിത്രങ്ങളും പ്രേക്ഷകർ നിറഞ്ഞ മനസോടെയായിരുന്നു സ്വീകരിച്ചത്.…