Mystery
മഠങ്ങളിൽ “മദർ “സ്ഥാനത്തിരിക്കുന്നവരുടെ ഉത്തരവാദിത്വമെന്താണ്.?
ഉജ്ജയിനിയിൽ വച്ച് സഹ കന്യാസ്ത്രീയുടെ അപകട മരണം നേരിൽ കണ്ടതിനു ശേഷമാണ് ഈ സിസ്റ്റർക്ക് മാനസികാസ്വാസ്ഥ്യം ആരംഭിച്ചതെന്ന ഒരു വിശദീകരണം
439 total views

ഉജ്ജയിനിയിൽ വച്ച് സഹ കന്യാസ്ത്രീയുടെ അപകട മരണം നേരിൽ കണ്ടതിനു ശേഷമാണ് ഈ സിസ്റ്റർക്ക് മാനസികാസ്വാസ്ഥ്യം ആരംഭിച്ചതെന്ന ഒരു വിശദീകരണം കോൺഗ്രിഗേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി അറിയാൻ കഴിഞ്ഞു.എന്നാൽ ഇതേക്കുറിച്ച് വീട്ടുകാർക്ക് യാതൊരു അറിവും ഇല്ല.ഇക്കാര്യങ്ങളൊന്നും മരിച്ച കന്യസ്ത്രീയുടെ വീട്ടുകാരെ ഇതുവരെ അറിയിച്ചിട്ടുമില്ല.എന്തായാലും ഒരു കാര്യം വ്യക്തമാണ്.എത്ര നിസ്സാരമായിട്ടാണ് കോൺഗ്രിഗേഷൻ കന്യാസ്ത്രീകളുടെ മരണത്തെ കാണുന്നത്.പട്ടിയും പൂച്ചയും ചത്തതു പോലെ ! മഠങ്ങളിൽ “മദർ ” എന്നൊരു തസ്തികയുണ്ടല്ലോ …?സത്യത്തിൽ ഈ സ്ഥാനത്തിരിക്കുന്നവരുടെ ഉത്തരവാദിത്വമെന്താണ്.?
ഒരു കന്യാസ്ത്രീ എങ്ങനെയാണ് “മദർ ” ആവുന്നത്? മനസികമായി പീഡകൾ അനുഭവിക്കുന്നവരെ പ്രത്യേകമായി പരിഗണിച്ച് ഈ മദർമാർ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാറുണ്ടോ? വേണ്ട പരിചരണം കൊടുക്കാറുണ്ടോ?മകളായിട്ടാണോ അതോ മരുമകളായിട്ടാണോ അവരെ കാണുന്നത് ? പാവറട്ടിയിലെ ജീസ മോളുടെ മരണം നടന്നതിനു ശേഷം, ജീസ മോളുടെ അമ്മ മഠത്തിലമ്മമാരുടെ പെരുമാറ്റ വൈകൃതങ്ങളെക്കുറിച്ചും സംസാര ശൈലിയെയും കുറിച്ചും ഒരിക്കൽ പറഞ്ഞത് ഈ അവസരത്തിൽ ഓർക്കുകയാണ്.വീട്ടിൽ പോയിട്ട് വരുന്ന പെൺകുട്ടികളോട് “അപ്പന്റെ കൂടെ കിടന്ന് മതിയായില്ലേ ” എന്നാണത്രേ ചോദിക്കാറുള്ളത് ! വർദ്ധിച്ചു വരുന്ന മരണങ്ങൾ കാണുമ്പോൾ , ഒരു ജീവൻ നഷ്ടപ്പെട്ടതിലുള്ള പ്രതികരണങ്ങളും ആ സംഭവത്തോടുള്ള സമീപനവും കാണുമ്പോൾ വല്ലാത്ത ദുരൂഹത അനുഭവപ്പെടുന്നു !
440 total views, 1 views today