കീർത്തി ഒരു കളിമണ്ണ് ശേഖരമാണ്, അത്രയും മികച്ച ഒരു സംവിധായകന് ഉരുവപ്പെടുത്തി എടുക്കാവുന്നത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
338 VIEWS

എഴുത്തുകാരനും സഞ്ചാരിയും എല്ലാമായ ശൈലൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് . അദ്ദേഹത്തിന്റെ സിനിമാ റിവ്യൂകൾ വളരെ പ്രസക്തമാണ് എന്ന് മാത്രമല്ല അത് വായിച്ചു സിനിമ കാണുന്നവർ അനവധിയാണ്. ശൈലന്റെ എഴുത്ത് അതെത്ര ചെറുതായാലും വലുതായാലും വായനാസുഖം നൽകുന്നതാണ്. ശൈലന്റെ കുറിപ്പ് വായിക്കാം

Shylan Sailendrakumar

തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മോശം നടിമാരിൽ ഒരാളായി പലപ്പോഴും കീർത്തി സുരേഷിനെ തോന്നിയിട്ടുണ്ട്. പക്ഷേ അതിനിടയിൽ 2018ൽ മഹാനടി എന്ന തെലുങ്ക് സിനിമയിൽ സാവിത്രി ആയുള്ള കീർത്തിയുടെ ആട്ടപ്പകർച്ച കണ്ടപ്പോൾ ഞെട്ടിപ്പോയി.. അസ്സല് തീ. fdfs കഴിഞ്ഞിറങ്ങി യാതൊരു സംശയവും കൂടാതെ പോസ്റ്റിട്ടു.. ഒരു ദേശീയ അവാർഡിൽ കുറഞ്ഞതൊന്നും ആ മഹാനടിയ്ക്കുള്ള അംഗീകാരമാവുകയില്ല എന്ന്.. (അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു)

 

കീർത്തിയുടെ കരിയറിൽ അതോടെ കൂടി ഒരു വൻ വഴിത്തിരിവ് ആവുമെന്ന് പ്രതീക്ഷിച്ചത് സ്വാഭാവികം.. പക്ഷെ എവിടെ.. പിന്നീട് ആ വർഷം വന്ന മൂന്നുസിനിമകൾ.. സീമരാജ, സ്വാമി2, സർക്കാർ.. അയ്യേ ചണ്ടി എന്നുപോലും പറയാൻ കെൽപ്പില്ലാത്ത, ഒരു വ്യക്തിത്വവുമില്ലാത്ത ഊള റോളുകൾ..അതോടെ ആ കേസ് വിട്ടു..

അതുകഴിഞ്ഞ് ഇതുവരെ നോട്ടബിൾ ആയ ഒരു റോളും ചെയ്തിയിട്ടില്ല.ഈയാഴ്ച്ച റിലീസായ സാനി കായിതം യാത്രകൾ കാരണം കാണാൻ വൈകി. ഇന്നാണ് അത് സംഭവിച്ചത്.. ദേ വീണ്ടും കീർത്തി ഒരു നല്ല റോളിൽ.. അതും പെണ്ണിന്റെ പ്രതികാരവുമായി..

പ്രതികാരം എന്ന് പറയുമ്പോൾ, ഇൻഡ്യൻ സിനിമയിൽ തന്നെ ഒരു നായിക ഇത്രയും ചോരയൊഴുക്കുന്ന , വയലന്റ് ആയിട്ടുള്ള ഒരു കഴുത്തറപ്പൻ പ്രതികാരം ചെയ്തിട്ടുണ്ടാവില്ല.. നായിക എന്നല്ല നായകനോ മറ്റേതെങ്കിലും കഥാപാത്രമോ ഇങ്ങനൊരു കൊടൂരപ്രതികാരം ചെയ്തിട്ടുണ്ടാവില്ല.

 

നല്ല മനസ്സുറപ്പ് ഉള്ളവർക്ക് മാത്രം കണ്ടിരിക്കാൻ മാത്രം സാധിക്കുന്ന സിനിമ എന്നും സാനി കായിതത്തെ വിശേഷിപ്പിക്കാം. നിയോ നോയിർ ന്നൊക്കെ പറഞ്ഞാൽ അതിന്റെ അപ്പൻ.കൊറിയൻസിനിമയിൽ ഒക്കെ കാണുന്ന വയലൻസിന്റെയും ചോരക്കളിയുടെയും ഒരു ഇൻഡ്യൻ വേർഷൻ.. അത് ഗംഭീരമായി തന്നെ അരുൺ മാതേശ്വരൻ എക്സിക്യൂട്ട് ചെയ്തിരിക്കുന്നു..

കീർത്തിയെപ്പോലെ ഒരു നടിയെ ഇങ്ങനെയൊരു cut throat റോളിലേക്ക് കാസ്റ്റ് ചെയ്തു എന്നതും പൊന്നി എന്ന ക്യാരക്റ്ററിലേക്ക് അവരെ മോൾഡ് ചെയ്യിച്ചു എന്നതും അരുണിന്റെ ബ്രില്യൻസ്. കീർത്തി ഒരു കളിമണ്ണ്ശേഖരമാണ്. അത്രയും മികച്ച ഒരു സംവിധായകൻ വന്ന് ഉരുവപ്പെടുത്തി എടുക്കുമ്പോൾ മാത്രം മഹാനടിയും സാനി കായിതവും വിസ്മയം പോലെ സംഭവിക്കുന്നു.

അങ്ങനെ പോലും സാധിക്കാതെ/സംഭവിക്കുന്ന പോവുന്ന അഭിനേതാക്കളുടെ ലിസ്റ്റ് എടുത്ത് നോക്കുമ്പോൾ കീർത്തി സുരേഷിനെ ഒരു മഹാ ഭാഗ്യവതി ആയി അടയാളപ്പെടുത്താം..

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ