ഇതിലും മികച്ചൊരു വിശേഷണം കൗ റിപ്പബ്ലിക്കിന് മറ്റാരും നല്‍കിയിട്ടില്ല

170

Shymon Sebastian Parassery

‘ഇംഗ്ലീഷ് ഭാഷ ശരിയായി മനസിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ഇന്ത്യയില്‍ കലാപം ഉണ്ടെന്നു പറഞ്ഞുപരത്തുന്നത്’- പശുസ്വാമി. പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയെ നാറ്റിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പശുസ്വാമിയുടെ രോദനം. പതിവു പോലെ സംഘികളെയും സംഘാനുകൂലികളെയും കുത്തിനിറച്ച പാനല്‍. ഏഴു പേരില്‍ ആറു പേരും സംഘികള്‍. മറു വശത്ത് വാഷിങ്ടണ്‍ ആസ്ഥാനമായുള്ള അമേരിക്കന്‍ തിങ് ടാങ്കായ വുഡ്രോ വില്‍സന്‍ ഇന്‍റര്‍നാഷണല്‍ സെന്‍ററിലെ ഏഷ്യാ പ്രോഗ്രാമിന്‍റെ ഡെപ്യൂട്ടി ഡയറക്ടര്‍ മൈക്കിള്‍ കൂഗല്‍മാന്‍. പട്ടച്ചാരായം കൊണ്ടുവന്ന് കൊട്ടാരം നാറ്റിച്ചു എന്നു പറയുന്നതു പോലെ സായിപ്പിനെ ചര്‍ച്ചയില്‍ വിളിച്ചിരുത്തി അയാള്‍ക്ക് ഇംഗ്ലീഷില്‍ ട്യൂഷനും കൊടുത്ത് നോര്‍ത്ത് ഇന്‍ഡ്യന്‍ സംഘികളുടെ സംസ്ക്കാരശൂന്യമായ പെരുമാറ്റവും കാണിച്ചുകൊടുത്ത് ഇന്ത്യയെ ആകെ നാറ്റിക്കുകയായിരുന്നു പശുസ്വാമി. ഒരു മണിക്കൂറോളമുള്ള ചര്‍ച്ചയില്‍ അര്‍ണാബിന്‍റെ പ്രസംഗവും സംപീത് പാത്ര അടക്കമുള്ള സംഘികളുടെ അവസരവും കഴിഞ്ഞ് മൈക്കിളിന് സംസാരിക്കാന്‍ സാധിച്ചത് രണ്ടോ മൂന്നോ മിനിറ്റ് മാത്രം.തന്‍റെ ജീവിതത്തില്‍ ഇമ്മാതിരി ഒരു ദുരന്തത്തിന് മുന്‍പ് തല വെച്ചു കൊടുത്തു ശീലമില്ലാഞ്ഞിട്ടാകും ചര്‍ച്ച കഴിഞ്ഞയുടന്‍ മൈക്കിള്‍ ഒരു ട്വീറ്റ് ചെയ്തു. ട്വീറ്റില്‍ പറയുന്നത് ഇങ്ങനെ:
”ഇന്ന് ഒരു തീവ്ര വലതുപക്ഷ ഇന്ത്യന്‍ ചാനലിലെ ചര്‍ച്ചക്കുള്ള ക്ഷണം സ്വീകരിച്ചിരുന്നു. ഡെല്‍ഹി കലാപത്തെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ വ്യാജപ്രചരണം നടത്തുകയാണെന്ന അസംബന്ധം നിറഞ്ഞ ആരോപണത്തെ ചെറുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ വലിയ ഒച്ചപ്പാടുണ്ടാക്കുന്ന, വലിയൊരു കലിപ്പ് കയറിയ മതിലിനോടു സംസാരിക്കുന്നതു പോലെയായിരുന്നു അത്.” ഇതിലും മികച്ചൊരു വിശേഷണം കൗ റിപ്പബ്ലിക്കിന് മറ്റാരും നല്‍കിയിട്ടില്ല.