ഇന്‍ഡ്യ ഈസ് നോട്ട് ഗുഡ് നൗ…. സം പ്രോബ്ലംസ്, യൂ ആര്‍ ഫ്രം കേരള… ഐ ലവ് കേരള… വെരി ഗുഡ്”

297
Shymon Sebastian Parassery
രണ്ടു ദിവസം മുന്പ് ഒരു സൗദി വനിതയെ പരിചയപ്പെട്ടു. കൂടെ മൂന്നു കുട്ടികളുമുണ്ട്. ഏകദേശം ഏഴു വയസോളം പ്രായമുള്ള ഒരു പെണ്കുട്ടിയും നാലോ അഞ്ചോ വയസോ പ്രായമുള്ളൊരു ആണ്കുട്ടിയും ഒന്നോ ഒന്നരയോ വയസ് പ്രായം തോന്നിക്കുന്ന ഏറ്റവും ഇളയ കുട്ടിയും. സംസാരത്തിനിടയില് ആ സ്ത്രീ എന്നോടു ഞാന് എവിടെ നിന്നാണെന്നു ചോദിച്ചു. മുറി ഇംഗ്ലീഷിലാണ് അവരുടെ സംസാരം.
”ഐ ആം ഫ്രം ഇന്ഡ്യ”. ഞാന് മറുപടി പറഞ്ഞു.
അവര് എന്നെ അല്പ്പ സമയം നോക്കി. അതിനു ശേഷം അവര് വീണ്ടും:
”ഇന്ഡ്യ ഈസ് നോട്ട് ഗുഡ് നൗ…. സം പ്രോബ്ലംസ്… സം ഫൈറ്റിങ്… mmmm…. ഹിന്ദൂസ് ആന്റ് മുസ്ലിംസ് അറ്റാക്കിങ്… കില്ലിങ്… mmm… ഇന്ഡ്യ നോട്ട് ഗുഡ്…. നോട്ട് ഗുഡ്…”
മുറി ഇംഗ്ലീഷില് അവര് എന്നെ പറഞ്ഞു മനസിലാക്കാന് ശ്രമിക്കുന്നത് എന്താണെന്ന് എനിക്കു മനസിലായി. പൗരത്വ വിഷയത്തിലുള്ള പ്രക്ഷോഭങ്ങളെയും മുസ്ലിങ്ങള്ക്കെതിരെ നടക്കുന്ന അപരവത്ക്കരണവും ഡെല്ഹി കലാപത്തില് ഹിന്ദുത്വ തീവ്രവാദികള് അഴിഞ്ഞാടിയതുമെല്ലാം വാര്ത്തകളിലൂടെ അവരും അറിഞ്ഞിരുന്നു.
ഞാന് അല്പ്പ നേരം നിശബ്ദനായി നിന്നു. ശേഷം പറഞ്ഞു:
”അങ്ങനെ ചില പ്രശ്നങ്ങളുണ്ട്. പക്ഷേ ഇപ്പോള് നടക്കുന്ന വര്ഗീയ ലഹളകള് ഡെല്ഹിയിലാണ്. ഞങ്ങളുടെ ഭാഗത്ത് പ്രശ്നങ്ങളൊന്നുമില്ല. ഐ ആം ഫ്രം സതെന് പാര്ട്ട് ഓഫ് ഇന്ഡ്യ”.
”വേര് യൂ ഫ്രം?” അവര് ചോദിച്ചു.
”ഐ ആം ഫ്രം കേരള”. ഞാന് മറുപടി പറഞ്ഞൂ.
”ഹൂൂൂൂ…… കേരളാാാാ….. കേരളാാാ….?”
കടലില് നിന്നും തിരമാലകള് ഇരമ്പുന്നതു പോലെയാണ് ആ സ്ത്രീയും അവരുടെ മൂത്ത രണ്ടു കുട്ടികളും ചോദിക്കുന്നത്.
”യൂ ആര് ഫ്രം കേരള… ഐ ലവ് കേരള… വെരി ഗുഡ്”
അങ്ങനെ പറഞ്ഞ് ഏഴു വയസ് പ്രായം മാത്രം തോന്നിക്കുന്ന മൂത്ത പെണ്കുട്ടി എനിക്കൊരു ഹൈ-ഫൈവും ഫിസ്റ്റ് ബംപും തന്നു.
”കേരള ഗ്രേറ്റ്… കേരള വെരി ഗുഡ്… ഐ നോ. വെരി ഗുഡ് പീപ്പിള്. ഗ്രേറ്റ്. ദേര് ആര് നോ പ്രോബ്ലംസ്”.
ആ സ്ത്രീ കുറച്ചു നേരം അങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു.
ഹൃദയത്തിന്റെയും തലച്ചോറിന്റെയും ഭാഷയില് കേരളത്തെ കുറിച്ചുള്ള നല്ല വാക്കുകള്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഞാന് അവരോട് ബൈ പറഞ്ഞു.
ലോകത്തിനു മുന്പില് തല താഴ്ത്തി നില്ക്കാന് കാരണങ്ങളേറെയുള്ള ഒരു രാജ്യത്തിന്റെ തെക്കേയറ്റത്തുള്ളൊരു സംസ്ഥാനം എങ്ങനെയാണ് പരദേശികളുടെ മനസില് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് എന്ന് തെളിയിക്കുന്നതായിരുന്നു ആ സംഭാഷണം.
(പോസ്റ്റും ചിത്രവും തമ്മിലുള്ള ബന്ധം വായനക്കാര്ക്ക് വിടുന്നു)

*************

ഇക്കഴിഞ്ഞ ജനുവരി പത്തൊമ്പത് ഞായറാഴ്‌ച ചേരാവള്ളി മുസ്ലിം ജമാഅത്ത്‌ അങ്കണത്തിൽ ഉയർന്ന കതിർമണ്ഡപത്തിൽ അമൃതാഞ്‌ജലിയിൽ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അജുവും ക‌ൃഷ്‌ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത്തും വിവാഹിതരായി. മകളുടെ വിവാഹം നടത്താൻ പള്ളി കമ്മിറ്റിയോട്‌ സഹായം തേടുമ്പോൾ ബിന്ദുവിന്റെ ഉള്ളിൽ മതഭേദത്തെക്കുറിച്ചുള്ള ചിന്തയല്ലായിരുന്നു നിറഞ്ഞത്‌. ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിക്കും മതങ്ങളുടെ വേലിക്കെട്ടുകൾ തടസ്സമായില്ല. ഇതാണ് കേരളം. കേരളത്തിൽ മാത്രം കാണാൻ കഴിയുന്ന മാനവികതയുടെ പൂന്തോട്ടങ്ങൾ. ആ കേരളത്തെ ഇന്ത്യയിലെ ഗോസായിമാർ പുച്ഛിച്ചാലും വിദേശികൾ തിരിച്ചറിയുന്നുണ്ട്. ബീഫ് തിന്നാതിരിക്കുകയും മനുഷ്യരെ ചുട്ടുകൊല്ലുകയും ചെയ്യുന്ന വർഗ്ഗീയഭൂമികളെക്കാൾ മഹത്തരം, ഇഷ്ടമുള്ള ആഹാരം കഴിക്കാൻ കഴിയുന്ന, മതങ്ങൾ ഇടകലർന്നു ജീവിക്കുന്ന സമാധാനത്തിന്റെ കേരളം തന്നെയാണ് .

Advertisements