സർക്കാർ പൊങ്കാല തടഞ്ഞിരുന്നെങ്കിൽ കേരളത്തിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു ?

158

Shymon Sebastian Parassery

ചിത്രം: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്ന കൊല്ലം ഡി.സി.സി പ്രസിഡന്‍റ് കൂടിയായ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ.
ഇക്കൊല്ലത്തെ പൊങ്കാല സര്‍ക്കാര്‍ തടഞ്ഞിരുന്നുവെങ്കില്‍ സംഘികളും കൊങ്ങികളും എന്‍.എസ്.എസുകാരും ചേര്‍ന്ന് കേരളത്തിലെ പതിനാലു ജില്ലകളിലും ഇതു പോലെ റോഡരികില്‍ അടുപ്പ് കൂട്ടി തെറിജപം നടത്തി പൊങ്കാല നടത്തിയേനെ.
പൊങ്കാല നിരോധിക്കാതിരിക്കാന്‍ എടുത്ത തീരുമാനം എന്തുകൊണ്ടും ഉചിതമാണ്. നിരോധിച്ചിരുന്നെങ്കില്‍ കേരളത്തിലെ 14 ജില്ലകളിലും തെറിജപ ഘോഷയാത്രകള്‍ നടക്കുമായിരുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നും തടിച്ചുകൂടുന്ന ആള്‍ക്കൂട്ടം വലിയ ഭീഷണി സൃഷ്ടിക്കുമായിരുന്നു. യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തടിച്ചുകൂടുന്ന ജനക്കൂട്ടം കൊറോണയുടെ വ്യാപനശേഷി കണക്കിലെടുക്കുമ്പോള്‍ കേരളത്തില്‍ ഉടനീളം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേനെ. പൊങ്കാലയില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷവും തിരുവനന്തപുരം ജില്ലക്കാരാണ്. പക്ഷേ പൊങ്കാല തടഞ്ഞിരുന്നുവെങ്കില്‍ അതിനെതിരെ പ്രതിഷേധിച്ച് തെറിജപ ഘോഷയാത്ര നടത്തുക എല്ലാ ജില്ലകളിലുമുള്ള സംഘികളും കൊങ്ങികളും എന്‍.എസ്.എസുകാരും ആയിരിക്കും. അത് സംസ്ഥാനത്തെയാകെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുമായിരുന്നു. കേരളത്തിലെ റോഡുകളിലെങ്ങും അടുപ്പ് കൂട്ടി പുകച്ച് ഇവറ്റകള്‍ ‘ആചാരലംഘന’ത്തിന്‍റെ പേരും പറഞ്ഞ് സംസ്ഥാനത്തെയാകെ മാലിന്യക്കൂമ്പാരമായി മാറ്റിയേനെ. വിവിധ ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ പൊങ്കാലകളില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും രാജ്മോഹന്‍ ഉണ്ണിത്താനും അജയ് തറയിലും കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനുമൊക്കെ പങ്കെടുത്ത് പിണറായിക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ചേനെ. ഇത്തരം ആള്‍ക്കൂട്ടങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കുക എന്നത് ഏറെക്കുറെ അസാധ്യമായതിനാല്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ഇന്‍ഫെക്റ്റഡ് ആകുകയോ കൊറോണ വൈറസിന്‍റെ കാരിയേഴ്സായി മാറുകയോ ചെയ്യും. രോഗബാധിതരായി തീരുന്ന ഈ ജനങ്ങളും നേതാക്കളും കേരളത്തില്‍ ചൈനയിലേക്കാളും ഇറാനിലേക്കാളും വലിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
പ്രതിഷേധ പൊങ്കാലയില്‍ പങ്കെടുത്ത് ഇന്‍ഫെക്റ്റഡ് ആകുന്ന ഉമ്മന്‍ ചാണ്ടിയില്‍ നിന്നും എ ഗ്രൂപ്പിലേക്കും ചെന്നിത്തലയില്‍ നിന്നും ഐ ഗ്രൂപ്പിലേക്കും രോഗം പടര്‍ന്നേനെ. പ്രതിഷേധ പൊങ്കാല നടത്തുന്നവര്‍ക്ക് നാരങ്ങാവെള്ളം കലക്കിക്കൊടുക്കാന്‍ വരുന്ന ലീഗുകാരും അവര്‍ക്ക് നന്ദി പറയാന്‍ വരുന്ന യുവമോര്‍ച്ചക്കാരും രോഗബാധിതരാകും. സര്‍ക്കാരിന്‍റെ ആചാരലംഘനത്തില്‍ പ്രതിഷേധിച്ച ഹൈന്ദവ സഹോദരിമാര്‍ക്ക് നാരങ്ങാവെള്ളം കലക്കിക്കൊടുത്ത മുസ്ലിം സഹോദരന്‍മാരെ അനുമോദിക്കാന്‍ നടത്തുന്ന യോഗത്തില്‍ പങ്കെടുത്ത് മുനവ്വറലി ശിഹാബ് തങ്ങളും അയാളില്‍ നിന്നും സാദിഖലി ശിഹാബ് തങ്ങളും ഇവരില്‍ നിന്നും ഹൈദരലി ശിഹാബ് തങ്ങളും ഇന്‍ഫെക്റ്റഡ് ആയേനെ. ഇവരില്‍ നിന്നും കൊടപ്പനക്കല്‍ തവവാട് മുഴുവനും കൊറോണയുടെ കാരിയേഴ്സായി മാറും. തങ്ങളുടെ ആരോഗ്യ വിവരം അന്വേഷിക്കാന്‍ വരുന്ന കുഞ്ഞാലിക്കുട്ടിയും അയാളില്‍ നിന്നും എം.കെ. മുനീറും ഇരുവരും പങ്കെടുക്കുന്ന ബിരിയാണി യോഗങ്ങളില്‍ നിന്നും പങ്കെടുക്കുന്ന മുഴുവന്‍ പേരും ഇന്‍ഫെക്റ്റഡാകും.
ഇതിനിടയില്‍ പൊങ്കാല തടഞ്ഞ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഗവര്‍ണറെ കാണുന്ന ചെന്നിത്തലയില്‍ (ചെന്നിത്തല ഇതിനകം ഇന്‍ഫെക്റ്റഡാണ്) നിന്നും രോഗം ആരിഫ് മുഹമ്മദ് ഖാനിലേക്കും അയാളെ രഹസ്യമായി സന്ദര്‍ശിക്കുന്ന സംഘി നേതാക്കളിലേക്കും രോഗം പടരും. ഇവര്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്നും വിനു ജോണ്‍, വേണു, പി.ജി. സുരേഷ് കുമാര്‍, സ്മൃതി പരുത്തിക്കാട് എന്നിവരിലും കൊറോണ പുതിയ ഇരകളെ കണ്ടെത്തും.ഇതിനിടയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പബ്ലിക്ക് ടി.വി.യിലെ ഡിബേറ്റിനു പോയാല്‍ അങ്ങേരില്‍ നിന്നും രോഗം പടരുന്ന പശുസ്വാമിയുടെ കാര്യത്തിലും ഒരു തീരുമാനമായേനെ. പശുസ്വാമി ഇന്‍ഫെക്റ്റഡായാല്‍ സംഘികളുടെ ദേശീയ വക്താവ് സംപീത് പത്രയുടെ കാര്യത്തിലും തീരുമാനമാകും.
ചുരുക്കിപ്പറഞ്ഞാല്‍ വലിയൊരു ദുരന്തത്തില്‍ നിന്നാണ് പൊങ്കാല തടയാതിരുന്ന നടപടിയിലൂടെ സര്‍ക്കാരും പിണറായിയും കേരളത്തെയും രക്ഷിച്ചിരിക്കുന്നത്. മറിച്ചായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ഗുണപരമായ ഒരു മാറ്റം എന്താണെന്നു വെച്ചാല്‍ ഇന്‍ഫെക്റ്റഡായി മാറുന്ന മുഴുവന്‍ സംഘി-കൊങ്ങി നേതാക്കളെയും അന്തിച്ചര്‍ച്ച ആങ്കര്‍മാരെയും ക്വാറന്‍റീന്‍ ചെയ്യേണ്ടി വരുകയോ ഐസലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുകയോ ചെയ്യേണ്ടി വരുന്നതുകൊണ്ട് പൊതുജനത്തിന് കുറച്ചു കാലത്തേക്ക് അല്‍പ്പം സമാധാനം ലഭിക്കുമായിരുന്നു.