കൊറോണ എന്താണെന്നു ചോദിച്ചാല്‍ എന്‍റെ നാട്ടുകാര്‍ പറയും അത് ഏതോ ബോളാണെന്ന്

149

Shymon Sebastian Parassery

‘കേരളത്തിന്‍റെ ആരോഗ്യമേഖല മറ്റു സംസ്ഥാനങ്ങളേക്കാള്‍ പത്തിരുപതു വര്‍ഷം മുന്നിലാണ്. നാം വളരെ അഡ്വാന്‍സ്ഡാണ്. വളരെ വിദ്യാഭ്യാസവും അങ്ങേയറ്റം പ്രബുദ്ധതയും ഉള്ളവരാണ് മലയാളികള്‍. നന്നായി വായിക്കുന്നവരായതു കൊണ്ട് ചുറ്റും നടക്കുന്നത് എന്താണെന്ന് അവര്‍ക്കറിയാം. കൊറോണ എന്താണെന്ന് അവര്‍ക്കറിയാം. ഞാന്‍ രാജസ്ഥാനിയാണ്. എന്‍റെ നാട്ടില്‍ ഇങ്ങനെയൊന്നുമല്ല. കൊറോണ എന്താണെന്നു ചോദിച്ചാല്‍ എന്‍റെ നാട്ടുകാര്‍ പറയും അത് ഏതോ ബോളാണെന്ന്.’

‘വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. ഈ കൊവിഡ് കാലത്ത് ഇത്ര ശാസ്ത്രീയമായ രീതിയില്‍ ഈ വിഷയത്തെ മറ്റൊരു സംസ്ഥാനവും കൈകാര്യം ചെയ്തിട്ടില്ല. ഞാന്‍ രാജസ്ഥാനില്‍ നിന്നാണ്. ഇവിടെ വന്നിട്ട് 33 വര്‍ഷമായി. ഒരു കാര്യം പറയാം. മറ്റൊരു സംസ്ഥാനത്തും ഒരു മുഖ്യമന്ത്രിയും ദിവസേനെ ഇത് റിവ്യൂ ചെയ്തിട്ടുണ്ടാകില്ല. ഇതെല്ലാം കേരളത്തില്‍ മാത്രമേയുള്ളൂ. കേരളത്തിന്‍റെ ഏറ്റവും വലിയ നേട്ടം എന്നത് ലക്ഷക്കണക്കിനാളുകള്‍ ഒറ്റക്കെട്ടായി ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നു എന്നതാണ്. അതിനു നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രിയാണ്.

എല്ലാ ദിവസവും യോഗം വിളിച്ചിട്ട് അദ്ദേഹം ഞങ്ങളോടു സംസാരിക്കും. അടുത്ത ദിവസവും അതു തന്നെ ചെയ്യും. ഈ രീതിയിലുള്ളൊരു ലീഡര്‍ഷിപ്പ് മറ്റൊരു സംസ്ഥാനത്തിനും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.’മാതൃഭൂമി ചാനലിലെ ‘ചോദ്യം ഉത്തരം പരിപാടിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത.