മതതീവ്രവാദികളെ അതാത് മതത്തിന്റെ പേരിൽ തന്നെയാണ് വിശേഷിപ്പിക്കേണ്ടത്

48

Shymon Sebastian Parassery

ഇന്ദിര ഗാന്ധിയെ കൊലപ്പെടുത്തിയ സത്വന്ത് സിങ്ങും ബിയാന്ത് സിങ്ങും അറിയപ്പെട്ടത് (ഇന്നും അറിയപ്പെടുന്നതും) സിഖ് തീവ്രവാദികള്‍ എന്നാണ്. മഹാത്മാഗാന്ധി ഹൈന്ദവ മതഭീകരതയുടെ ഇരയായി അറിയപ്പെടുന്നു. ഗോഡ്സെയെ ഹിന്ദു തീവ്രവാദി എന്നു വിളിക്കുന്നു. ഒറീസയില്‍ ചുട്ടെരിക്കപ്പെട്ട ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയ്ന്‍ ഹൈന്ദവ തീവ്രവാദികളുടെ ഇരയായി അറിയപ്പെടുന്നു. ബാബ്റി മസ്ജിദ് തകര്‍ത്തത് ഹൈന്ദവ ഫാഷിസ്റ്റുകളാണെന്ന് പറയുന്നു. ഹിന്ദു ദേശീയത, ഹിന്ദു തീവ്രവാദം, ഹിന്ദുത്വ ഭീകരത, ഹൈന്ദവ ഫാഷിസം, സിഖ് തീവ്രവാദം എന്നീ വാക്കുകളും പ്രയോഗങ്ങളുമെല്ലാം പൊളിറ്റിക്കല്‍ ഡിസ്കോഴ്സുകളില്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കപ്പെടുന്നു. അന്നൊന്നും/അപ്പോളൊന്നും പൊട്ടാത്ത തരം വെറൈറ്റി കുരുക്കളാണ് ഇന്നലെ കടകംപള്ളി സുരേന്ദ്രന്‍ അഭിമന്യുവിന്‍റെ കൊലയാളികളെ ഇസ്ലാമിക തീവ്രവാദികള്‍ എന്നു വിളിച്ചപ്പോള്‍ പൊട്ടിയത്.

വെടക്കാക്കി തനിക്കാക്കാന്‍ ഇസ്ലാമിക തീവ്രവാദികളോളം പരിശീലനം സിദ്ധിച്ചിട്ടുള്ള മറ്റൊരു കൂട്ടര്‍ ഇല്ലെന്നു തന്നെ പറയാം. ഇരവാദത്തിന്‍റെയും അവര്‍ തന്നെ അനിസ്ലാമികമായും ഈവിളായും കരുതുന്ന മതേതരത്വത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും എല്ലാ സാധ്യതകളും ഉപയോഗിച്ച് ഇസ്ലാമിക വിപ്ലവവും താലിബാന്‍ ഭരണവും സ്വപ്നം കണ്ട് തഴച്ചുവളരാന്‍ ശ്രമിക്കുന്ന ദേശദ്രോഹികളാണ് ഇസ്ലാമിക തീവ്രവാദികള്‍. അതിനായി അവര്‍ക്ക് വലിയൊരു നെറ്റ്വര്‍ക്ക് തന്നെയുണ്ട്. ആ നെറ്റ്വര്‍ക്കില്‍ ഹിന്ദു നാമധാരികള്‍ മുതല്‍ ക്രിസ്ത്യന്‍ നാമധാരികള്‍ വരെ കൂലിക്ക് പണിയെടുക്കുന്നുണ്ട്‌. ഗോള്‍വാള്‍ക്കും മൗദൂദിയും മത തീവ്രവാദികളാണ്. പക്ഷേ ഗോള്‍വാള്‍ക്കറിന്‍റെ പത്രം ‘ജന്മഭൂമി’യെ ഹൈന്ദവ വര്‍ഗീയതയുടെ ജിഹ്വയായി കാണുമ്പോള്‍ മൗദൂദിയുടെ പത്രം ‘മാധ്യമ’ത്തെ ഇസ്ലാമിക വര്‍ഗീയതയുടെ ജിഹ്വയായി കാണാത്തത് ഈ നെറ്റ്വര്‍ക്കിന്‍റെ പ്രവര്‍ത്തന മികവ് കൊണ്ടാണ്. ജന്മഭൂമിയുടെ ഭാഷ അഗ്രസീവായിരിക്കുമ്പോള്‍ മാധ്യമത്തിന്‍റേത് മിതവാദത്തിന്‍റേതാണ്. ഹൈന്ദവ തീവ്രവാദികളുടെ ആത്മീയാചാര്യന്‍റെ നിര്യാണം പോലും ആ പത്രത്തിന്‍റെ എഡിറ്റോറിയല്‍ പേജില്‍ അനുശോചിക്കപ്പെടും.

ഇ.എം.എസ് മുതല്‍ പിണറായി വിജയന്‍ വരെയും കടകംപള്ളി സുരേന്ദ്രന്‍ മുതല്‍ എം. സ്വരാജ് വരെയും എത്രയോ സി.പി.ഐ (എം) നേതാക്കള്‍ ‘ഹൈന്ദവ ഫാഷിസം’ എന്നും ‘ഹിന്ദുത്വ ഭീകരത’ എന്നുമൊക്കെ നിരവധി തവണ തങ്ങളുടെ പ്രസംഗങ്ങളിലും എഴുത്തുകളിലും പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ കുരുപൊട്ടിക്കുന്ന സുഡാപ്പി ഭീകരവാദികളും മൗദൂദിസ്റ്റ് തീവ്രവാദികളും പറയുന്നത് സംഘ്പരിവാറിനെ ഹിന്ദു തീവ്രവാദികള്‍ എന്ന് സഖാക്കള്‍ വിളിക്കാറില്ലെന്നാണ്. പിന്നെ ‘സംഘി വിജയന്‍’, ‘സംഘാവ്’, ‘സി.പി.എം എന്ന ഹിന്ദുത്വ പാര്‍ട്ടി’ എന്നിങ്ങനെയുള്ള ടെംപ്ലേറ്റുകളുടെ വരവാണ്.

ഇന്നലെ സമയമെടുത്ത് ചില മേജര്‍ കുരുക്കളുടെ ടൈംലൈനുകളൊക്കെ ഒന്നു പരിശോധിച്ചു ഹമീദ് വാണിയമ്പലം അടക്കമുള്ള പ്രമുഖ മൗദൂദിസ്റ്റുകളുടെയൊക്കെ പല പോസ്റ്റുകളിലും ‘ഹിന്ദു തീവ്രവാദികള്‍’, ‘ഹിന്ദുത്വ ഭീകരവാദം’ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ സമൃദ്ധമായി കാണാം. അത്തരം പ്രയോഗങ്ങളുള്ള സി.പി.ഐ (എം) നേതാക്കളുടെ പോസ്റ്റുകളും നിരവധി. എന്നിട്ടും എന്തിനാണ് മൗദൂദിസ്റ്റുകളും സുഡാപ്പികളും അടക്കമുള്ള ഇസ്ലാമിക ഫാഷിസ്റ്റുകള്‍ കടകംപള്ളിയെ സംഘിയാക്കിയത്? ഉത്തരം ലളിതമാണ്. സംഘിയെന്ന അഭിസംബോധനയോളം ഒരു സഖാവ് വെറുക്കുന്ന മറ്റൊന്നുമില്ലെന്ന് ഈ ഭീകരവാദികള്‍ക്ക് അറിയാം. മുസ്ലിമിന്‍റെ രാജ്യസ്നേഹം തെളിയിക്കപ്പെടേണ്ടതാകുന്നതു പോലെ സഖാക്കളുടെ മുസ്ലിം വിരോധമില്ലായ്മയൂം തെളിയിക്കപ്പെടേണ്ടതാകുന്നു എന്നൊരു അവസ്ഥ സൃഷ്ടിച്ചാല്‍ കേരളത്തില്‍ ഹുകുമത്തെ ഇലാഹിയയിലേക്കുള്ള യാത്രയിലെ ആദ്യഘട്ടം പൂര്‍ത്തിയായി. പല നീലക്കുറുക്കന്‍മാരും കൂവിയ ദിവസമായിരുന്നു ഇന്നലെ. ഇസ്ലാമിക തീവ്രവാദി എന്നു വിളിച്ചപ്പോള്‍ പ്രതീക്ഷിക്കാത്ത പലരും ഇന്നലെ വിളികേട്ടു. സന്തോഷം.

Previous articleഈ മനുഷ്യരൊക്കെ എന്നാണിനി നന്നാവുക?
Next articleആർ. എസ്. എസ്സിന് എന്ത് കോവിഡ് !
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.