എങ്ങനെയായാലും പിണറായി പെട്ടു, രണ്ടും മൂന്നും നാലും തവണ രാജിവെക്കേണ്ടി വരും, ഷെയ്ഖിന്‍റെ ഒപ്പമുള്ള ആ ഇരിപ്പ് കണ്ടോ?

223

Shymon Sebastian Parassery

സ്വപ്ന സുരേഷ് തന്‍റെ ജാമ്യാപേക്ഷയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെങ്കില്‍ കള്ളക്കടത്ത് ലോബിയില്‍ പെട്ട യു.എ.എ കോണ്‍സുലേറ്റിലെ കോണ്‍സുലേറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ള ഷെയ്ഖുമാരുമായുള്ള ബന്ധത്തിന്‍റെ പേരിലും പിണറായി രാജിവെക്കേണ്ടി വരും. മുഖ്യമന്ത്രിയും സ്പീക്കറും യു.എ.എ കോണ്‍സുലേറ്റ് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രമാണിത്. എമിറാറ്റിയുടെയും പിണറായിയുടെ തൊട്ടു പിന്നില്‍ നില്‍ക്കുന്നത് അന്ന് കോണ്‍സുലേറ്റ് ജനറലിന്‍റെ പി.എ ആയിരുന്ന സ്വപ്ന സുരേഷാണ്. ഉമ്മന്‍ ചാണ്ടിയും സരിതയും തമ്മില്‍ പരിചയമുണ്ടായിരുന്നതു പോലെ പിണറായിയും സ്വപ്നയും തമ്മില്‍ പരിചയമുണ്ടായിരുന്നു എന്നതിന്‍റെ ‘തെളിവാ’യി ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങളും കൊങ്ങി-സംഘി-ലീഗ് സഖ്യവും വ്യാപകമായി പ്രചരിപ്പിക്കുന്ന ചിത്രമാണിത്. ഏത്? ഒരു തരത്തിലുമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഭാഗമല്ലാതിരുന്ന സരിത ചാണ്ടിയുടെ ചെവിയില്‍ കിന്നാരം പറഞ്ഞതിനെയും ക്ലിഫ് ഹൗസില്‍ കയറിയിറങ്ങിയതിനെയും ബാലന്‍സ് ചെയ്യാന്‍ വിദേശ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന യുവതി അവരുടെ ബോസായ എമിറാറ്റിയെ അവരുടെ തൊഴിലിടത്തില്‍ അനുഗമിക്കുന്ന ചിത്രത്തിന്‍റെ ഫ്രെയിമില്‍ പെട്ട പിണറായിക്ക് അവരുമായി ബന്ധമുണ്ടെന്ന്!

താന്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ജോലി ഉപേക്ഷിച്ചതിനു ശേഷവും പല കാര്യങ്ങള്‍ക്കും കോണ്‍സുലേറ്റ് തന്‍റെ സേവനം ഉപയോഗിച്ചിരുന്നു എന്നാണ് സ്വപ്ന തന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നത്. കസ്റ്റംസ് ക്ലിയറന്‍സിനായി കോണ്‍സുലേറ്റ് ജനറലാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അയാള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ സ്വര്‍ണം പിടികൂടിയ ഉടനെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഇതെല്ലാം ശരിയാണെങ്കില്‍ ചിത്രം മാറുകയാണ്. സ്വര്‍ണം പിടികൂടിയ ഉടനെ absconding ആയ സ്വപ്ന തന്‍റെ ഫെയ്സ്ബുക്കില്‍ ”ഓ ഞാനങ്ങ് പേടിച്ചു പോയി” എന്ന് പരിഹാസരൂപേണ പോസ്റ്റിട്ടിരുന്നുവത്രെ. അസാധാരണമായ കൂസലില്ലായ്മ! അത് ശരിയാണെങ്കില്‍ തനിക്ക് ഒന്നിനെയും പേടിക്കേണ്ടതില്ല എന്ന മാനസികാവസ്ഥയിലാണ് അവര്‍.

സംസ്ഥാന സര്‍ക്കാര്‍ ചിത്രത്തിലേ ഇല്ലാത്ത, എയര്‍പോര്‍ട്ടും ഒരു വിദേശ രാജ്യത്തിന്‍റെ കോണ്‍സുലേറ്റും കേന്ദ്രീകരിച്ചു നടന്ന ഒരു വന്‍ സാമ്പത്തിക ക്രമക്കേടില്‍ തന്‍റെ പേര് വലിച്ചിഴക്കപ്പെട്ടിട്ടും ഇത്ര കൂസലില്ലാതെ കംപോസ്ഡ് ആയി ഇരിക്കണമെങ്കില്‍ ഇരു സ്ഥാപനങ്ങളിലെയും അധികാരകേന്ദ്രങ്ങളുടെയും ഉന്നതരുടെയും സഹായമില്ലാതെ കഴിയില്ല എന്നു ന്യായമായും ഊഹിക്കാവുന്നതാണ്. ആരൊക്കെയാണ് ആ ഉന്നതര്‍? ദ നേഷന്‍ വാണ്‍ഡ്സ് റ്റു നോ. കോണ്‍സുലേറ്റിന്‍റെ മേല്‍വിലാസത്തില്‍ വന്ന കണ്‍സൈന്‍മെന്‍റ് കോണ്‍സുലേറ്റ് ചുമതലപ്പെടുത്താത്ത ഒരാള്‍ ക്ലെയിം ചെയ്യുക എന്നു പറയുന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്.

എന്തായാലും മേസ്തിരിയില്ലാത്ത തേപ്പില്ല എന്നു പറഞ്ഞതു പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കേസില്‍ കൊടുവള്ളിയിലെ ഒരു ലീഗ് നേതാവിന്‍റെ വീട്ടില്‍ റെയ്ഡ് നടന്നുകഴിഞ്ഞു. കസ്റ്റംസില്‍ ജോലി ചെയ്യുന്ന ട്രേഡ് യൂണിയന്‍ നേതാവു കൂടിയായ ബി.ജെ.പി-ബി.എം.എസ് നേതാവിനെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. ഹരിരാജ് എന്ന ഇയാളാണ് സ്വര്‍ണം പിടികൂടിയ ഉടനെ കസ്റ്റംസിനെ വിളിച്ചതും കണ്‍സൈന്‍മെന്‍റ് പെട്ടെന്ന് നീക്കം ചെയ്യുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തിയത്. സ്മഗ്ലിങ്ങില്‍ കോണ്‍സുലേറ്റിലെ എമിറാറ്റികള്‍ അടക്കമുള്ള ഉന്നതര്‍ക്കും പങ്കുണ്ടെങ്കില്‍ അതിന് കെ.എം.സി.സി.യുടെ സഹായം തേടിയിരിക്കാനാണ് സാധ്യത. കാരണം ഇത്ര കൂളായി സാധനം എയര്‍പോര്‍ട്ട് വഴി കടത്തണമെങ്കില്‍ അവരോളം വൈദഗ്ദ്യമുള്ള മറ്റാരുമില്ല. എങ്ങനെയായാലും പിണറായി പെട്ടു. രണ്ടും മൂന്നും നാലും തവണ രാജിവെക്കേണ്ടി വരും. ഷെയ്ഖിന്‍റെ ഒപ്പമുള്ള ആ ഇരിപ്പ് കണ്ടോ?