‘ഇതൊന്നുമല്ലല്ലോ അന്ന് പറഞ്ഞത്? ഉമ്മന്‍ ചാണ്ടി സരിതയുടെ കൂടെ നില്ക്കുന്ന ചിത്രങ്ങളുണ്ട്, അതുകൊണ്ട് മുഖ്യമന്ത്രി രാജിവെക്കണം എന്നൊക്കെയല്ലേ അന്നു പറഞ്ഞത്?’
ചാണ്ടിയെ സോളാര്‍ കേസില്‍ വെളുപ്പിച്ചെടുക്കാന്‍ കൊങ്ങികളും ലീഗുകാരും ഇപ്പോള്‍ ചോദിക്കുന്ന മില്ല്യന്‍ ഡോളര്‍ ചോദ്യങ്ങളാണ് ഇവ. ചാണ്ടിയും സരിതയും ഒരു ഫ്രെയിമിലുണ്ട്. അതു പോലെ പിണറായിയും സ്വപ്നയും ഒരു ഫ്രെയിമിലുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ഏതൊരു വാര്‍ത്തയും ഹസ്തമൈഥുനത്തിന് ഉത്തേജനമാകുന്ന കൊങ്ങി-സംഘി-ലീഗ് അണികള്‍ കിട്ടിയ തക്കത്തിന് ബലാത്സംഗ കേസിലെ പ്രതി ഉമ്മനെ വെളുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. ചാണ്ടി നാറുമെങ്കില് പിണറായിയും നാറണം എന്നതാണ് ലൈന്‍.
ഡിയര്‍ കൊങ്ങി-സംഘി-ലീഗ് അണികളേ, ചാണ്ടി സരിതക്കൊപ്പം നില്ക്കുന്ന ചിത്രമോ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശാലു മേനോനൊപ്പം നില്ക്കുന്ന ചിത്രങ്ങളോ ആയിരുന്നില്ല സോളാര്‍ കാലത്തെ വിവാദ വിഷയം. ഉമ്മനും തിരുവഞ്ചൂരും സരിതയോടും ശാലു മേനോനോടും പുലര്‍ത്തിയ സൗഹൃദവും ഇടതുപക്ഷത്തിന്റെ വിഷയമേ ആയിരുന്നില്ല. സോളാര്‍ പാനലുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് നൂറോളം പേരില്‍ നിന്നും കോടിക്കണക്കിന് രൂപ സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ടീം സോളാര്‍ എന്ന് കറക്കുകമ്പനി തട്ടിയെടുത്തു എന്നും ഈ ഇടപാടുകള്‍ക്ക് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി മധ്യസ്ഥം വഹിക്കുകയും സഹായം ചെയ്യുകയും ചെയ്തു എന്നായിരുന്നു കേസ്. മല്ലേരി ശ്രീധരന് നായര്‍ എന്ന കോണ്ഗ്രസുകാരന് കൂടിയായ വ്യവസായി താന്‍ സരിതയോടൊപ്പം നിരവധി തവണ ഉമ്മന്‍ ചാണ്ടിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് കണ്ടിരുന്നുവെന്നും ചാണ്ടിയുടെ ശുപാര്‍ശ പ്രകാരവും അയാള്‍ നല്കിയ ഉറപ്പ് വിശ്വസിച്ചും ടീം സോളാര്‍ പദ്ധതിയില്‍ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായി എന്നു വെളുപ്പെടുത്തിയതോടെയാണ് വിവാദം ശക്തമാകുന്നത്. ഇക്കാര്യം ശ്രീധരന് നായര്‍ കോടതിയിലും മാധ്യമങ്ങള്‍ക്കു മുന്‍പാകെയും പറഞ്ഞിട്ടുണ്ട്. ഊരാക്കുടുക്കില്‍ പെട്ട ചാണ്ടി തനിക്ക് സരിതയെയോ ശ്രീധരന് നായരെയോ അറിയുകയില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവന്നതോടെ പിടിച്ചുനില്ക്കാന് കഴിയാതായ ചാണ്ടി താന്‍ ശ്രീധരന് നായരെ തന്റെ ഓഫീസില്‍ വെച്ചു കണ്ടിരുന്നുവെന്നും എന്നാല്‍ സരിതയെ കണ്ടിട്ടില്ലെന്നും പറഞ്ഞു. അപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ സരിതയും ചാണ്ടിയും തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുമായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കാറില്ല എന്ന വാദമാണ് അന്ന് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും ഉയര്‍ത്തിയത്. പക്ഷേ അതുകൊണ്ടൊന്നും വിവാദങ്ങള്‍ അവസാനിച്ചില്ല.
തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോനും ടെനി ജോപ്പനും ഗണ്‍മാനായിരുന്ന സലിം രാജും ഉമ്മന്‍ ചാണ്ടിക്കു വേണ്ടി സരിതയുമായി നടത്തിത ഫോണ്‍ സംഭാഷണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. സലിം രാജ് മുഖ്യമന്ത്രിയുടെ വെറും ഗണ്മാന് മാത്രമായിരുന്നുവെന്നും അങ്ങനെയൊരാള്‍ക്ക് ഇത്തരം ഇടപാടുകളൊന്നും നടത്താന്‍ സാധിക്കില്ല എന്നുമായിരുന്നു അന്ന് യു.ഡി.എഫ് ഉയര്‍ത്തിയ പ്രതിരോധം. എന്നാന് ഗണ്മാന് വെറും ഗണ്മാനല്ലെന്നും ഗണ്മോന് തന്നെയായിരുന്നെന്നും ഉമ്മന്‍ ചാണ്ടിയുടെ മകളുടെ ഭര്‍ത്താവ് കുടുംബക്കോടതിയില്‍ സമര്‍പ്പിച്ച ഡിവോഴ്സ് പെറ്റീഷന് വെളിപ്പെടുത്തി. സലിം രാജും തന്റെ ഭാര്യയും (അതായത് ചാണ്ടിയുടെ മകള്‍) തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നതാണ് വിവാഹമോചനം ആവശ്യപ്പെടാനുള്ള കാരണമായി പെറ്റീഷനില്‍ പറയുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും കുടുംബവുമായി വെറുമൊരു ഗണ്മാന് മാത്രമായിരുന്ന സലിം രാജിന് ഉണ്ടായിരുന്ന അസാധാരണമായ അടുപ്പത്തെ കുറിച്ചും ബന്ധത്തെ കുറിച്ചും വെളിപ്പെടുത്തിയത് ചാണ്ടിയുടെ മരുമകന് തന്നെയാണ്. അങ്ങനെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോനെയും ടെനി ജോപ്പനെയും ഗണ്മാന് സലീം രാജിനെയും അവരുടെ പദവികളില്‍ നിന്നും നീക്കം ചെയ്യുന്നു. സരിത നായര്‍, ബിജു രാധാകൃഷ്ണന്, ശാലു മേനോന്, ടെനി ജോപ്പന് എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു.
തുടര്‍ന്ന് സരിത നടത്തിയ കൂടുതല്‍ വെളുപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ചാണ്ടിയുമായി മാത്രമല്ല അന്നത്തെ ഭരണപക്ഷത്തെ ഒട്ടുമിക്ക നേതാക്കള്‍ക്കും സരിതയുമായും അവരുടെ ടീം സോളാര്‍ കമ്പനിയുമായും ഉണ്ടായിരുന്ന വഴിവിട്ട ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ രാഷ്ട്രീയ കേരളത്തെ ചൂട് പിടിപ്പിച്ചു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പല കോണ്‍ഗ്രസ് നേതാക്കളും തന്നെ ശാരീരികമായും ഉപയോഗിച്ചിരുന്നെന്ന സരിതയുടെ വെളിപ്പെടുത്തല്‍ ഭരണപക്ഷത്തിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി. മന്ത്രിമാരും മറ്റു കോണ്‍ഗ്രസ് നേതാക്കളും സരിതയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ (മൊത്തം ആയിരക്കണക്കിന് മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ളത്) പുറത്തായി. ഭാഗവതം പഠിപ്പിക്കാനല്ലല്ലോ ഇവരൊന്നും സരിതയുമായി രാത്രിയില്‍ സരിതയുമായി മണിക്കൂറുകള്‍ ഫോണില്‍ സംസാരിച്ചത് എന്നായിരുന്നു ഒരു വഷളന്‍ ചിരിയോടു കൂടി അര്‍ത്ഥം വെച്ച് അന്ന് കെ. മുരളീധരന് പറഞ്ഞത്. പ്രത്യകിച്ചു കുത്തിത്തിരിപ്പോ വളച്ചൊടിക്കലോ ഇല്ലാതെ തന്നെ ചാനലുകള്‍ക്ക് ടി.ആര്.പി.യുടെ ചാകര. അപ്പോളൊക്കെ ഉമ്മന്‍ ചാണ്ടി സരിതയുമായി യാതൊരു പരിചയവുമില്ലെന്നും കണ്ടിട്ടുകൂടിയില്ലെന്നുമുള്ള നുണ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അപ്പോളാണ് കൈരളി ചാനല്‍ ഉമ്മന്‍ ചാണ്ടിയും സരിതയും ഒന്നിച്ചുള്ള ചില ചിത്രങ്ങള്‍ പുറത്തുവിടുന്നത്. താന്‍ കണ്ടിട്ടു പോലുമില്ലെന്ന് ചാണ്ടി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന സരിത ചാണ്ടിയുടെ ചെവിയില്‍ കിന്നാരം പറയുന്ന ആ ദൃശ്യങ്ങള്‍ അയാളുടെ നില കൂടുതല്‍ പരുങ്ങലിലാക്കി. ഒപ്പം താന്‍ ഒരിക്കലും കണ്ടിട്ടു പോലുമില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞ ശാലു മേനോനൊപ്പം അയാള്‍ നില്ക്കുന്ന (ശാലുവിന്റെ ഹൗസ് വാമിങ്ങിന് തിരുവഞ്ചൂര്‍ പങ്കെടുക്കുന്ന) ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു. സി.പി.ഐ (എം) നേതൃത്വം നല്കുന്ന പ്രതിപക്ഷത്തിന്റെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ആ ചിത്രങ്ങള്‍ കൂടുതല്‍ കരുത്ത് പകര്‍ന്നു. നടന്നുകൊണ്ടിരുന്ന ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് കൂടുതല്‍ നീതികരണം നല്കി എന്നതു മാത്രമായിരുന്നു ആ ചിത്രങ്ങളുടെ പ്രസക്തി. ആ വിവാദങ്ങളുടെ ചരിത്രപരിസത്തു നില്ക്കുമ്പോള് മാത്രമാണ് അവ പ്രസക്തമാകുന്നതും. അല്ലാതെ പുറത്തുവന്ന ചിത്രങ്ങളല്ലായിരുന്നു അന്നത്തെ വിഷയം.
അതായത് ആ ചിത്രങ്ങള്‍ അന്നത്തെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതിന് സഹായകമായതിനാല്‍ അവര്‍ അതും ആയുധമാക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ സരിതയും ശാലുവും ഉമ്മനും തിരുവഞ്ചൂരിനും ഒപ്പം നില്ക്കുന്നതില് എന്തെങ്കിലും സദാചാര പ്രശ്നമോ അധാര്‍മ്മികതയോ ഉണ്ടെന്നു പറഞ്ഞ് പ്രക്ഷോഭത്തിന് ഇറങ്ങുകയായിരുന്നില്ല. സാമ്പത്തിക തട്ടിപ്പ്, തെളിവ് നശിപ്പിക്കല്‍, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ പല മാനങ്ങളും തട്ടുകളുമുള്ള കോളിളക്കം സൃഷ്ടിച്ച ഒരു കേസിലെ മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നു ആ ചിത്രങ്ങള്‍. ആ അറ്റമായിരുന്നില്ല പ്രധാന പ്രശ്നം. കൂടുതല്‍ വിവാദം സൃഷ്ടിച്ചത് മറ്റൊരു അറ്റമാണ്. ആ കേസിനാസ്പദമായ സംഭവങ്ങള്‍ മുഴുവനും അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. കേസിലെ വില്ലന്മാര് ചാണ്ടിയും അയാളുടെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുമാണ് (മന്ത്രിമാര്‍ അടക്കമുള്ളവര്‍).
ഇവിടെ സ്വര്‍ണക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരാത്ത എയര്‍പോര്‍ട്ടും ഒരു വിദേശ രാജ്യത്തിന്റെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. കോണ്‍സുലേറ്റിന്റെ ക്ഷണപ്രകാരം മുഖ്യമന്ത്രിയും സ്പീക്കറും ഇഫ്താര്‍ വിരുന്നിന് പോയപ്പോളുള്ള ചിത്രങ്ങളാണല്ലോ നിങ്ങളുടെ ആയുധം? അത് ആരെങ്കിലും പുറത്തുവിട്ട ചിത്രങ്ങളല്ല സ്പീക്കര്‍ തന്നെ അതേ ദിവസം തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതാണ്. നിങ്ങള്‍ക്ക് ഉത്തേജനം നല്കുന്ന ഒന്നും തന്നെ അതുമായി ബന്ധപ്പെട്ട് പുറത്തുവരാനില്ല. ഇനി ഉത്തേജനവും കുളിരും ഇക്കിളിയും നിര്‍ബന്ധമാണെങ്കില്‍ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് വായിച്ചാല്‍ മതി. ശ്രദ്ധിക്കുക ആ റിപ്പോര്‍ട്ട് എഴുതിയത് പമ്മനോ ഖുഷ്വന്ത് സിങ്ങോ അല്ല. ജസ്റ്റിസ് ശിവരാജനാണ്.