പൂന്തുറയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഡോക്ടറുടെ മുഖത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ തുപ്പിയിട്ട് എനിക്കും നിനക്കും കൊറോണ വരട്ടെയെന്ന് പറഞ്ഞുവെന്ന്

74

Shymon Sebastian Parassery

നിങ്ങളറിഞ്ഞോ? പൂന്തുറയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഡോക്ടറുടെ മുഖത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ തുപ്പി. തുപ്പിയിട്ട് എനിക്കും നിനക്കും കൊറോണ വരട്ടെയെന്ന് പറഞ്ഞുവെന്ന്! വിശ്വസിക്കാനാകുന്നുണ്ടോ? കാറിനകത്തിരുന്ന് ആ ഡോക്ടര്‍ പൊട്ടിക്കരയുകയായിരുന്നു. ഇന്നലെ മുതല്‍ ഈ രീതിയിലാണ് ഈ ക്രിമിനല്‍ സംഘത്തിന്‍റെ ‘പ്രതിഷേധം’. മനഃപ്പൂര്‍വ്വം കെട്ടിപ്പിടിക്കുക, കാറിന്‍റെ ഡോര്‍ വലിച്ചുതുറന്ന് മുഖത്തേക്കു തുപ്പുക, മുഖത്തേക്കു തുമ്മുക. ഈ രീതിയിലാണ് ഖദര്‍ ഗുണ്ടകളുടെ സമരം മുന്നോട്ടുപോകുന്നത്. കൊറോണ വന്ന് മാക്സിമം ആളുകള്‍ മരിക്കണം. അതിലൂടെ പിണറായിക്കും ശൈലജ ടീച്ചര്‍ക്കും കൂടുതലായി ലഭിച്ച ജനപ്രീതി ഇല്ലാതാകണം. ‘ഇതാണോ വിജയന്‍റെ നമ്പര്‍ വണ്‍ കേരളം’ എന്ന് പോസ്റ്റിടണം. ലോകമെങ്ങും പ്രകീര്‍ത്തിക്കപ്പെടുന്ന പ്രതിരോധത്തിന്‍റെ കേരള മോഡലിന്‍റെ പേരില്‍ സര്‍ക്കാരിനു ലഭിച്ച മികച്ച ഇമേജ് ഇല്ലാതാകണം. ജനവികാരം സര്‍ക്കാരിന് എതിരാകണം. അങ്ങനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ തീവെട്ടി കൊള്ളസംഘത്തിന് അധികാരത്തില്‍ വരണം. ഇത്രയൊക്കെയേയുള്ളൂ ഈ ക്രിമിനലുകളുടെ ലക്ഷ്യങ്ങള്‍.

കൊറോണ പോയെന്ന് കരുതി പിണറായി അഹങ്കരിക്കേണ്ടെന്ന ജോസഫ് വാഴക്കന്‍റെ പ്രസ്താവനയും പ്രളയവും മഹാമാരിയുമൊക്കെ ഇനിയും വരും അപ്പോള്‍ ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയുമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പ്രസ്താവനയും വെള്ളത്തില്‍ വരച്ച വരകളായിരുന്നില്ല. കണക്കുകൂട്ടി തന്നെയുള്ളതായിരുന്നു. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ സഖാവ് സ്വരാജ് പറഞ്ഞതാണ് സത്യം. ഏഷ്യാനെറ്റ് നടത്തിയ സര്‍വ്വേ. ആ സര്‍വ്വേ പറയുന്നത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ എല്‍.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ്. സത്യത്തില്‍ ആ സര്‍വ്വേ കോണ്‍ഗ്രസിനോട് കരുതിയിരിക്കാനുള്ള ഏഷ്യാനെറ്റിന്‍റെ മുന്നറിയിപ്പാണ് എന്നതാണ് സത്യം.അടിച്ചൊതുക്കണം ഈ ക്രിമിനലുകളെ. ദയാരഹിതമായി തല്ലിയൊതുക്കണം ഈ ഗുണ്ടകളെ. കേരളത്തെ കൊറോണക്കും കോണ്‍ഗ്രസിനും വിട്ടുകൊടുക്കരുത്. ബ്രൂട്ട് ഫോഴ്സ് ഉപയോഗിച്ച് അടിച്ചമര്‍ത്തണം ഈ തെമ്മാടികളെ.