അപ്പോള്‍ ഇന്നലെ മുഖ്യമന്ത്രി ചിരിച്ച ആ ചിരിയുടെ കാരണം ഇതായിരുന്നു അല്ലേ ? കള്ളക്കടത്തു കേസിലെ പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷാഫിക്കൊപ്പം മനോരമ ചാനലിലെ അയ്യപ്പദാസും മാതൃഭൂമി ചാനലിലെ സ്മൃതി പരുത്തിക്കാടും നില്ക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നു. ഇരുവരില്‍ നിന്നും ഇക്കാര്യത്തില്‍ ഇതു വരെ വിശദീകരണം ലഭിച്ചിട്ടില്ല. ഇവര്‍ മുന്‍പും പല തവണ ഷാഫിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടത്രെ. കള്ളക്കടത്തു ലോബിയിലെ പല പ്രമുഖരുമായും ഇവര്‍ക്ക് ബന്ധമുണ്ടത്രെ. മാധ്യമ സിണ്ടിക്കേറ്റിലെ പലരെയും കള്ളക്കടത്തു ലോബിയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികള്‍ ഇവരാണത്രെ. ലീഗിനും കോണ്‍ഗ്രസിനും അനുകൂലമായി വാര്‍ത്തകള്‍ വരുന്നതിന് ഈ മാധ്യമ സിണ്ടിക്കേറ്റ് കള്ളക്കടത്തു ലോബിയില്‍ നിന്നും പണം കൈപ്പറ്റുന്നുണ്ടത്രെ. മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ സംഘ്പരിവാര്‍ അനുകൂലി എന്ന നിലയില്‍ സംഘ്പരിവാര്‍-യു.ഡി.എഫ് നീക്കുപോക്കുകള്‍ക്ക് ചരട് വലിക്കുന്നവരില്‍ പ്രമുഖന് അയ്യപ്പദാസ് ആണത്രെ.
കൂടുതല്‍ അന്വേഷണം നടന്നാല്‍ കള്ളക്കടത്തു ലോബിയുമായുള്ള തങ്ങളുടെ ബന്ധം പുറത്തുവരുമെന്ന വെപ്രാളത്തിലാണോ മാധ്യമങ്ങള്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിച്ചത്? മറ്റാരൊക്കെയാണ് ഇതിനു പിന്നില്‍? ലാസ്റ്റ് ബട്ട് നോട്ട് ദ ലീസ്റ്റ്, ഈ അയ്യപ്പദാസും സ്മൃതി പരുത്തിക്കാടും വാര്‍ത്ത വായിക്കാനെന്ന പേരില്‍ എല്ലാ ദിവസവും മനോരമയിലേക്കും മാതൃഭൂമിയിലേക്കും പോകാറുണ്ടെന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തുന്നു. അന്വേഷണം ഇരു ചാനലുകളിലേക്കും നീങ്ങുമോ? കാത്തിരിക്കാം.എന്നാലും വാര്‍ത്താസമ്മേളനം കഴിഞ്ഞുള്ള മുഖ്യമന്ത്രിയുടെ ഇന്നലത്തെ ആ ചിരി!