‘മലപ്പുറം നന്മ’ എന്നത് ഒരു ഇസ്ലാമിക മൂല്യമാണത്രെ ഇസ്ലാമിന് ഭൂരിപക്ഷമില്ലാത്ത പ്രദേശങ്ങളില്‍ അത്തരം നന്മയില്ലത്രേ, ഓവറാക്കി ചളമാക്കരുത് അപ്പുക്കുട്ടന്‍മാരേ

224

Shymon Sebastian Parassery

‘മലപ്പുറം നന്മ’ എന്നത് ഒരു ഇസ്ലാമിക മൂല്യമാണ്. ഇസ്ലാമിന് ഭൂരിപക്ഷമില്ലാത്ത പ്രദേശങ്ങളില്‍ അത്തരം നന്മയില്ല (ചെറിയ തോതില്‍ അമേരിക്കയിലൊഴികെ). നോക്കൂ ‘മലപ്പുറം നന്മ’ എന്ന ബ്രാന്‍ഡിനെ ആരാണ് എന്തിനാണ് ഉപയോഗിക്കുന്നതെന്ന്. ഇവര്‍ എന്താണ് പറഞ്ഞുവരുന്നത്? ഓവറാക്കി ചളമാക്കരുത് അപ്പുക്കുട്ടന്‍മാരേ. കരിപ്പൂരില്‍ നടന്നതു പോലെ ഒരു അപകടം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എവിടെ സംഭവിച്ചാലും ജനങ്ങള്‍ ഏകദേശം ഒരു പോലെ തന്നെയാണ് പ്രതികരിക്കുക. പ്രകൃതിദുരന്തങ്ങളോടുള്ള മലയാളിയുടെ പ്രതികരണത്തിന് ജാതി-മത-ദേശ വ്യത്യാസങ്ങളില്ല എന്നതാണ് സത്യം. ഇക്കാര്യത്തില്‍ മലയാളിയുടെ ഇടപെടലുകള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്.

2018-ല്‍ പ്രളയം കൂടുതല്‍ ദുരന്തം വിതച്ചത് തെക്കന്‍ ജില്ലകളിലായിരുന്നു. അന്ന് ആ ദുരന്തത്തില്‍ പെട്ടവരെ രക്ഷപെടുത്താന്‍ നിരവധി വഞ്ചികളില്‍ ജീവനും കൈയ്യിലെടുത്ത് കുതിച്ചെത്തിയ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ഏതു ജില്ലക്കാരാണ്? അവരില്‍ കൂടുതലും ഏതു മതസ്ഥരായിരുന്നു? കൊല്ലത്തു നിന്നും തിരുവനന്തപുരത്തു നിന്നുമൊക്കെ ഉള്ളവരല്ലായിരുന്നോ? കൊല്ലം നന്മയെന്നോ തിരുവനന്തപുരം നന്മയെന്നോ അന്നാരും പറഞ്ഞില്ല. കേള്‍ക്കുമ്പോള്‍ ഒരു ഗുമ്മില്ല താനും.കേരളത്തിലെ മുസ്ലിങ്ങളും മറ്റേതൊരു മതവിഭാഗങ്ങളില്‍ പെട്ടവരെയും പോലെ കേരളത്തിന്‍റേതായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതിനെ ഇസ്ലാമിക നന്മയാണെന്നും ഇസ്ലാമില്ലാത്തിടത്ത് അത്തരം നന്മകള്‍ ഉണ്ടാകില്ല എന്നുമൊക്കെ പറയാന്‍ ചെറിയ മറ്റേ ജ്വരമൊന്നും പോര. നെടുമ്പാശ്ശേരിയിലോ തിരുവനന്തപുരത്തോ ആയിരുന്നു കരിപ്പൂരിലേതിന് സമാനമായ അപകടം സംഭവിച്ചതെങ്കിലും അവിടങ്ങളിലേക്ക് ജനം കുതിച്ചെത്തുമായിരുന്നു. സജീവമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമായിരുന്നു. മനുഷ്യ ജീവനുകളെയും എടുത്തുകൊണ്ട് ആശുപത്രികളിലേക്ക് കുതിക്കുമായിരുന്നു. അല്ലാതെ ഇസ്ലാമിക മൂല്യങ്ങളുടെ അഭാവം കൊണ്ടുള്ള നന്മയുടെ ‘കുറവ്’ കൊണ്ട് പിടയുന്ന മനുഷ്യ ജീവനുകളോട് മുഖം തിരിഞ്ഞുനില്‍ക്കില്ലായിരുന്നു. മലയാളി അങ്ങനെയാണ്.

കേരളത്തിലെ മുസ്ലിങ്ങളുടെ പല പൊസിറ്റിവ് ഗുണങ്ങളും ഇതര ദേശങ്ങളിലെ മുസ്ലിങ്ങളില്‍ പലപ്പോളും കാണാറില്ല. കേരളത്തിലെ മുസ്ലിങ്ങള്‍ ശുചിത്വബോധമുള്ളവരാണ്. അത്ര ശുചിത്വബോധമുള്ളവരാണോ പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും മിഡില്‍ ഈസ്റ്റിലെയും മുസ്ലിങ്ങള്‍? ആചാരപരമായ അംഗശുദ്ധി വരുത്തല്‍ ഒഴികെയുള്ള ശുചിത്വത്തിന്‍റെ കാര്യത്തില്‍ അങ്ങനെയല്ലെന്ന് നിസംശയം പറയാം. ശുചിത്വത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് മലയാളികള്‍. കേരളത്തിലെ മുസ്ലിങ്ങളിലും ഈ ഗുണം കാണാം. അതൊരു ഇസ്ലാമിക മൂല്യത്തിന്‍റെ സ്വാധീനമല്ലെന്ന് സാരം. മലയാളികളില്‍ പൊതുവായുള്ളൊരു സ്വഭാവം ആചാരപരമായ പ്രത്യേകതകളുടെ സ്വാധീനം മൂലം മുസ്ലിങ്ങളില്‍ അല്‍പ്പം കൂടുതല്‍ പ്രകടമായി കാണാമെന്നു മാത്രം.

ഞാനൊരു മലബാറിയാണ്. കോഴിക്കോടുകാരനാണ്‌. ആതിഥേയത്വത്തിലെ ഊഷ്മളത, സഹകരണ മനോഭാവം എന്നിവയിലെല്ലാം പൊതുവെ മലബാറികള്‍ തെക്കന്‍മാരെയും മധ്യകേരളത്തിലുള്ളവരെയും അപേക്ഷിച്ച് ഒരു പടി മുകളിലാണ്. അതിനര്‍ത്ഥം ഇതര പ്രദേശങ്ങളിലുള്ള എന്‍റെ എത്നിസിറ്റിയും ചോരയും ഭാഷയും പങ്കുവെക്കുന്ന മറ്റുള്ളവര്‍ കണ്ണില്‍ചോരയില്ലാത്ത ക്രൂരന്‍മാര്‍ ആണെന്നല്ല. ആ രീതിയിലുള്ള പ്രചരണമൊക്കെ ‘മലബാര്‍/മലപ്പുറം നന്മ’ ബ്രാന്‍ഡിന്‍റെ വക്താക്കള്‍ അവസാനിപ്പിക്കണം. ഇതിപ്പോള്‍ മൗദൂദിസ്റ്റുകളും സുഡാപ്പികളും മാത്രമല്ല, കരിപ്പൂര്‍ അപകടത്തിനു ശേഷം മുസ്ലിം ലീഗുകാരും വ്യാപകമായി ഈ രീതിയിലാണ് പ്രചരണം നടത്തുന്നത്. ഒരു പടി കൂടി കടന്ന് മുസ്ലിം ലീഗിന്‍റെ സാന്നിധ്യമാണ് ‘മലപ്പുറം നന്മ’യുടെ കാരണമെന്നാണ് ലീഗുകാര്‍ തലങ്ങും വിലങ്ങും ഒട്ടിക്കുന്ന കമന്‍റുകള്‍ പറയുന്നത്? നിന്‍റെയൊക്കെ ചാട്ടം എങ്ങോട്ടാണെന്ന് മനസിലാകുന്നുണ്ട്.

കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട മുസ്ലിമിന്‍റെ സ്വദേശത്തിന്‍റെ പേര് പറയാന്‍ പോലും സാധിക്കാത്ത വിധം തീവ്രമായ സ്വത്വബോധം വളര്‍ത്തിയെടുക്കുന്നതില്‍ ഒരു പരിധി വരെ ഇസ്ലാമിസ്റ്റുകള്‍ വിജയിച്ചിട്ടുണ്ട്. ‘മലപ്പുറം നന്മ’ എന്ന ബ്രാന്‍ഡ് നിര്‍മ്മാണവും അതേ സ്വത്വരാഷ്ട്രീയത്തിലേക്കു ലക്ഷ്യം വെച്ച് അവര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. മനുഷ്യരിലെ നന്മയും സഹജീവി സ്നേഹവും പോലും ഇവര്‍ക്ക് തങ്ങളുടെ രാഷ്ട്രീയം വളര്‍ത്താനുള്ള അനേകം വഴികളില്‍ ചിലതു മാത്രം.ആധുനികതയും ലിബറല്‍ ചിന്താഗതിയുമൊക്കെ അനിസ്ലാമികമാണെന്നും ബഹുഭാര്യത്വം പോലുള്ള ‘പുരോഗമനപരമായ’ കാര്യങ്ങള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ കുറഞ്ഞുവരുന്നത് ‘മലപ്പുറം നന്മ’യുടെ മൂല കാരണമായ ഇസ്ലാമിക മൂല്യങ്ങള്‍ കുറഞ്ഞുവരുന്നതുകൊണ്ടാണെന്നും പരിതപിക്കുന്നുണ്ട് സ്ക്രീന്‍ഷോട്ടിലെ പോസ്റ്റിന്‍റെ ലേഖകന്‍.

**