അന്ന് 81 വയസുള്ള പിണറായി വിദേശത്തുപോയി അടിച്ചുപൊളിക്കുമത്രേ, മഞ്ഞപത്രക്കാരന്റെ ന്യായം

68

ലാവ്‌ലിൻ എന്ന ചീറ്റിപ്പോയ പടക്കം എങ്കിലും അതിനെ കുറിച്ചുള്ള ചർച്ചകൾ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും സജീവമാണ്. ഇല്ലാക്കഥകൾ മെനഞ്ഞെഴുതിയവരിൽ മുഖ്യധാരക്കാർ തുടങ്ങി മഞ്ഞപത്രങ്ങൾ വരെയുണ്ട്. അതിലൊരു മഞ്ഞപത്രക്കാരന്റെ മുടന്തൻ ന്യായം കേൾക്കണ്ടേ? Shymon Sebastian Parassery-യുടെ കുറിപ്പ് വായിക്കാം.

Shymon Sebastian Parassery

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ‘ക്രൈം’ എന്നൊരു ടോയ്ലറ്റ് പേപ്പര്‍ പ്രസിദ്ധീകരിച്ചിരുന്ന ടി.പി. നന്ദകുമാറിന്‍റെ അഭിമുഖം കണ്ടിരുന്നു. കേരളത്തിലെ ഏറ്റവും നാറിയായ ഒരു മഞ്ഞപത്രപ്രവര്‍ത്തകന്‍ ആയിരുന്നു അഭിമുഖം നടത്തിയത്. അതില്‍ നിന്നും:

ചാനല്‍ മഞ്ഞ: ‘ലാവ്ലിന്‍ ഇടപാടില്‍ 400 കോടിയൊക്കെ കൈക്കൂലി വാങ്ങിയെങ്കില്‍ ആ പണം എങ്ങനെയാണ് പിണറായിക്ക് ഉപയോഗിക്കാന്‍ കഴിയുക? ഇത്രയും പണം ഉപയോഗിക്കാന്‍ കഴിയില്ലല്ലോ? കാരണം പിണറായി പാര്‍ട്ടി നേതാവാണല്ലോ? ഉപയോഗിക്കാന്‍ കഴിയാത്ത പണം കൊണ്ട് അയാള്‍ക്കെന്തു നേട്ടം?’

ടോയ്ലറ്റ് പേപ്പര്‍ മഞ്ഞ: ‘ഈ പണമൊന്നും ഇപ്പോള്‍ ഉപയോഗിക്കാനല്ല. രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച ശേഷം വിദേശത്ത് പോയി സുഖമായി ജീവിക്കാനുള്ളതാണ്. അപ്പോളേക്കും ചിലപ്പോള്‍ പാര്‍ട്ടിയില്‍ പോലുമുണ്ടാകില്ല പിണറായി.’

ഇപ്പോള്‍ 76 വയസുള്ള പിണറായി ഒരിക്കല്‍ കൂടി മുഖ്യമന്ത്രി ആകുകയാണെങ്കില്‍ 5 വര്‍ഷം കഴിയുമ്പോള്‍ 81 വയസുണ്ടാകും. ടോയ്ലറ്റ് പേപ്പര്‍ മുതലാളി പറയുന്നത് അതും കഴിഞ്ഞ് ശേഷിക്കുന്ന കാലം (പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ശേഷം) വിദേശത്ത് എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാന്‍ വേണ്ടി പിണറായി നടത്തിയ ഇടപാടായിരുന്നു ലാവ്ലിന്‍ കരാര്‍ എന്നാണ്. വെള്ളത്തില്‍ നിന്നും കറന്‍റ് എടുത്തു കഴിഞ്ഞാല്‍ ബാക്കിയുള്ള വെള്ളം വെറും ചണ്ടിയായിരിക്കും എന്നു വിശ്വസിക്കുന്ന ഒരു കാലഘട്ടത്തിലല്ല ഇത്ര ആത്മവിശ്വാസത്തോടെ ഒരു കല്‍പ്പിത കഥ പറഞ്ഞതെന്ന് ഓര്‍ക്കണം. അപ്പോള്‍ സോഷ്യല്‍ മീഡിയയും ഫാക്ട്-ചെക്കിങ് സംവിധാനങ്ങളുമൊന്നും ഇല്ലാതിരുന്ന കാലത്ത് എത്ര നുണകള്‍ സത്യം ചെരുപ്പണിഞ്ഞപ്പോളേക്കും ലോകം ചുറ്റിയിട്ടുണ്ടാകും? എത്ര നിരപരാധികളുടെ ജീവിതം എഴുതിത്തുലക്കപ്പെട്ടിട്ടുണ്ടാകും?