പായിപ്പാട്ടെ സംഭവം വിരല്‍ ചൂണ്ടുന്നത് വന്‍ ഗൂഢാലോചനയിലേക്ക് തന്നെയാണ്

177

Shymon Sebastian Parassery

പായിപ്പാട്ടെ സംഭവം വിരല്‍ ചൂണ്ടുന്നത് വന്‍ ഗൂഢാലോചനയിലേക്ക് തന്നെയാണ്. കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. നാടന്‍ ഭക്ഷണമായതിനാല്‍ വേണ്ടായെന്നും തങ്ങളുടെ രീതിയിലുള്ള ഭക്ഷണം വേണമെന്നും ഇവര്‍ (ബഹുഭൂരിപക്ഷവും ബംഗാളികളാണ്) ആവശ്യപ്പെട്ടതിനാല്‍ അതിനാവശ്യമായ ഭക്ഷ്യധാന്യങ്ങളും മറ്റും ലഭ്യമാക്കുകയും ചെയ്തു. പായിപ്പാട് പഞ്ചായത്ത് മിനി ബംഗാള്‍ എന്നാണ് അറിയപ്പെടുന്നത്. ടൗണ്‍ വാര്‍ഡില്‍ തന്നെ ആയിരത്തോളം ബംഗാളികളുണ്ടെന്നാണ് കണക്ക്. പഞ്ചായത്തില്‍ ആകെയുള്ള തൊഴിലാളികളില്‍ പകുതിയോളം പേര്‍ കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ അവരവരുടെ നാടുകളിലേക്ക് മടങ്ങിയിരുന്നു. ബാക്കിയുള്ളവരാണ് ഇന്ന് നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി ടൗണില്‍ തടിച്ചുകൂടിയത്. ഭക്ഷണവും താമസസൗകര്യവുമെല്ലാം ഉള്ളവരാണ് ഇവര്‍. ലോക്ഡൗണായതിനാല്‍ വാഹന സൗകര്യങ്ങളൊന്നുമില്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ തെരുവില്‍ തടിച്ചുകൂടിയത് സ്പൊണ്ടേനിയസായ ഒരു മൂവ്മെന്‍റല്ല. തികച്ചും ആസൂത്രിതമാണ്.
അല്‍പ്പം മുന്‍പ് കോട്ടയം ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു പറഞ്ഞത് നിരത്തിലിറങ്ങി പ്രതിഷേധിക്കാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത് ആരാണെന്ന് തനിക്കറിയാമെന്നാണ്. കളക്ടര്‍ക്കു മാത്രമല്ല സാമാന്യബോധമുള്ള, വാര്‍ത്തകളെ പിന്തുടരുന്ന ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ ഇതിന്‍റെ പിന്നില്‍ ആരാണെന്ന്. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എത്രയും പെട്ടെന്ന് നിയമത്തിനു മുന്‍പില്‍ എത്തേണ്ടതുണ്ട്. ഒരു കാരണവശാലും ആ ക്രിമിനലുകളെ രക്ഷപെടാന്‍ അനുവദിക്കരുത്.പിണറായി വിജയനും അയാളുടെ സര്‍ക്കാരിനും ലഭിക്കുന്ന ജനപിന്തുണയും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുമാണ് നിന്‍റെയൊക്കെ പ്രശ്നമെങ്കില്‍ ഓര്‍ക്കുക, നീയൊക്കെ ജീവിച്ചിരുന്നാലേ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയുമൊക്കെ ഉണ്ടാകൂ. ഇത് എഴുതിക്കൊണ്ടിരിക്കുമ്പോളും ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലുമൊക്കെ ആളുകള്‍ മരിച്ചുവീണുകൊണ്ടിരിക്കുകയാണ്.2001-ലെ നാദാപുരത്തെ ബലാത്സംഗ കഥ ഇപ്പോളും ഓര്‍മ്മയില്ലേ? അതിനേക്കാള്‍ നെറികെട്ട ഒന്നാണ് ഇന്ന് കണ്ടത്.