സ്വന്തം അസ്തിത്വത്തെ പോലും ചോദ്യം ചെയ്യുന്ന ഫാഷിസ്റ്റുകളെയാണ് മാര്‍ക്സിസ്റ്റ് വിരോധം കാരണം നന്മമരം വെള്ളപൂശിയിരിക്കുന്നത്

0
162

സുഡാപ്പി: ‘ഫിറോസ് കുന്നംപറമ്പിലിനെ ഏറ്റവും കൂടുതല്‍ ആക്രമിക്കുന്നത് യുക്തിവാദികളും സംഘ്പരിവാറുമല്ലേ?’

നെന്മമെരം : ‘ബി.ജെ.പി.യും സംഘ്പരിവാറുമൊന്നും എന്നെ ആക്രമിച്ചിട്ടില്ല. അവരൊക്കെ നല്ല സപ്പോര്‍ട്ടാണ് തന്നത്. കാരണം മതവിശ്വാസികള്‍ക്ക് എന്നെ തള്ളിപ്പറയാനാകില്ല. മതവിശ്വാസികളല്ലാത്തവരും അവരെ സപ്പോര്‍ട്ട് ചെയ്യുന്ന പാര്‍ട്ടിക്കാരുമാണ് എന്നെ ആക്രമിക്കുന്നത്. ഞാന്‍ അസ്ലാമു അലൈക്കും എന്നു പറയുന്നതാണ് ഇവര്‍ക്കൊക്കെ പ്രശ്നം.’

ഇന്‍റര്‍വ്യൂ എടുത്തത് സുഡാപ്പി. മറുപടി പറയുന്നത് ലീഗുകാരനായ നന്മമരം. ഇരുവരും ചേര്‍ന്ന് പറഞ്ഞുവെക്കുന്നത് മതവിശ്വാസമുള്ള സംഘ്പരിവാര്‍ നന്മയുടെ വിളനിലവും മതവിശ്വാസമില്ലാത്ത പാര്‍ട്ടിക്കാര്‍ (സി.പി.ഐ-എം) തിന്മയുടെ പ്രതിനിധികളും ആണെന്നാണ്. ബെസ്റ്റ് കണ്ണാ ബെസ്റ്റ്..!

മുസ്ലിങ്ങള്‍ മുഴുവനും കള്ളക്കടത്തുകാരും കുഴല്‍പ്പണക്കാരും അക്രമികളും തീവ്രവാദികളുമാണെന്ന് പ്രചരിപ്പിക്കുന്നവരാണ് സംഘികള്‍. ഉത്തരേന്ത്യയില്‍ ഈ പ്രചരണം കൂടുതല്‍ വ്യാപകമാണ്. കേരളത്തിലെ മുസ്ലിങ്ങള്‍ അങ്ങേയറ്റം മ്ലേച്ഛരും കള്ളക്കടത്ത് നടത്തി പണം ഉണ്ടാക്കുന്നവരുമാണെന്നാണ് സംഘികള്‍ ഉത്തേരേന്ത്യയില്‍ സൃഷ്ടിച്ചെടുത്ത നറേറ്റീവ്. കഴിഞ്ഞ പ്രളയ സമയത്തടക്കം (അതിനു മുന്‍പത്തെ പ്രളയ സമയത്തും) ഈ പ്രചരണം സംഘികള്‍ വ്യാപകമായി നടത്തിയിരുന്നു. മുസ്ലിങ്ങള്‍ പന്നികളെ പോലെ പെറുന്നവരും കള്ളക്കടത്തുകാരുമാണെന്ന് പറഞ്ഞത് സംഘി സൈദ്ധാന്തികര്‍ ഗോപാലകൃഷ്ണന്‍ ആയിരുന്നു. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍? സ്വന്തം അസ്തിത്വത്തെ പോലും ചോദ്യം ചെയ്യുന്ന ഫാഷിസ്റ്റുകളെയാണ് മാര്‍ക്സിസ്റ്റ് വിരോധം കാരണം നന്മമരം വെള്ളപൂശിയിരിക്കുന്നത്. കോലീബി എന്നാല്‍ സുമ്മാവാ? ഇതൊന്നും എന്‍.ഐ.എ.യെ പേടിച്ചിട്ടല്ലെന്ന് പറയാന്‍ പറഞ്ഞു.