ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒരു വശത്തും ഹിന്ദുക്കള്‍ മറുവശത്തുമായി നിന്ന് അങ്കം വെട്ടണമെന്ന ഒരു ‘നിരീശ്വരവാദി’യുടെ കിനാശ്ശേരി

468

Shymon Sebastian Parassery

‘ഐ ഹാവ് എ ഡ്രീം’: ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒരു വശത്തും ഹിന്ദുക്കള്‍ മറുവശത്തുമായി നിന്ന് അങ്കം വെട്ടണമെന്ന ഒരു ‘നിരീശ്വരവാദി’യുടെ കിനാശ്ശേരി.

രവിചന്ദ്രന്‍ (സ) അടക്കമുള്ള ‘യുക്തിവാദികളു’ടെ അനുയായികള്‍ കരഘോഷം മുഴക്കി സ്വീകരിച്ച ഒരു ‘ഫെമിനിസ്റ്റ്’ യുക്തയുടെ പ്രസംഗത്തില്‍ നിന്നും.

വേദി: പയ്യന്നൂരില്‍ എവിടെയോ

വര്‍ഷം: 2016

വിഷയം: ലിംഗനീതിയും സമത്വവും

ബില്‍ഡ് അപ്പ് ഇങ്ങനെ തുടങ്ങുന്നു:

‘ഈ സദസില്‍ എത്ര ശതമാനം സ്ത്രീകളുണ്ട്? എപ്പോളാണോ ഈ സദസില്‍ 50% സ്ത്രീകള്‍ എത്തുന്നത് അപ്പോള്‍ മാത്രമാണ് സ്ത്രീ-പുരുഷ സമത്വം കൈവരുന്നത്? ഇവിടെ ഒരു സ്ത്രീക്ക് രാത്രിയില്‍ ഒറ്റക്ക് പുറത്തിറങ്ങി നടക്കാനാകുമോ? ഹൈന്ദവതയുടെ ക്രൂരത നടന്നുവെന്ന് പറയപ്പെടുന്ന ഗുജറാത്തില്‍ നൃത്തം ചെയ്യാന്‍ സ്ത്രീകള്‍ രാത്രിയില്‍ ഒറ്റക്കു പുറത്തിറങ്ങാറുണ്ട്. ഇത്ര വിദ്യാഭ്യാസം നേടിയിട്ടും കേരളത്തില്‍ സ്ത്രീകള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പൊതുസമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നു.’

‘എനിക്ക് അങ്ങനെ ഈശ്വരവിശ്വാസമൊന്നുമില്ല. ഉള്ള വിശ്വാസം പതിനഞ്ചാം വയസില്‍ ഉപേക്ഷിച്ചു. ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്ന തര്‍ക്കത്തില്‍ ഈശ്വരന്‍ ഇല്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.’

ഇപ്പോള്‍ രവിചന്ദ്രന്‍ (സ)-യുടെ അനുയായികള്‍ ഹര്‍ഷോന്മാദത്തില്‍ കരഘോഷം മുഴക്കുന്നു.

യുക്ത തുടരുന്നു….

‘അധികാരവുമായി ബന്ധപ്പെട്ടാണ് എല്ലാ മതങ്ങളും രൂപപ്പെട്ടത്.’

യുക്ത ‘കാര്യ’ത്തിലേക്ക് കടക്കുന്നു.

‘ഈയൊരു ഘടകത്തില്‍…. അധികാരവുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ അവിശ്വാസിയായ ഞാന്‍ ഹിന്ദുമതം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. മറ്റു രണ്ടു മതങ്ങളുമായി (ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍) ഹിന്ദുമതം കൊമ്പുകോര്‍ത്ത് തുല്ല്യമായി നില്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു അധികാര സ്ഥാപനമാണെങ്കില്‍ മൂന്നാമതൊരു ശക്തി കൂടി ഉണ്ടാവുകയും അവര്‍ തമ്മില്‍ അങ്കം വെട്ടുകയും വേണം. എനിക്കത് കാണണം. അതിനു വേണ്ടി ഹിന്ദുമതം ഇല്ലാതാവരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു.’

സദസ് ഇപ്പോള്‍ പൂര്‍ണ നിശബ്ദമാണ്.

‘യുക്ത’ തുടരുന്നു….

‘അതേ സമയം ഞാന്‍ നിരീശ്വരവാദിയാണ്. ആര്‍ത്തവകാലത്ത് അമ്പലത്തില്‍ കയറി അവിടം അശുദ്ധമാക്കുന്ന ആളാണ് ഞാന്‍.’

ഇത്രയും നേരം കൈയ്യടിക്കാന്‍ കഴിയാതെ പിടിച്ചുനിന്ന രവിചന്ദ്രന്‍ (സ) ഫാന്‍സിന് ഇപ്പോള്‍ രോമാഞ്ചം. ഹര്‍ഷോന്മാദം. സദസില്‍ നിന്നും കാതടപ്പിക്കുന്ന കരഘോഷം.

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ശാക്തീകരിക്കപ്പെട്ട കേരളത്തിലെ അവരുടെ അവസ്ഥ ഹൈന്ദവതയുടെ ക്രൂരത നടന്നുവെന്ന് ‘പറയപ്പെടുന്ന’ (അതെ ‘എന്ന് പറയപ്പെടുന്ന’) ഗുജറാത്തിലെ സ്ത്രീകളുടെ അവസ്ഥയേക്കാള്‍ മോശമാണ് എന്ന് ഇപ്പോള്‍ ആകാശവാണിയുടെ തൂത്തുക്കുടി നിലയത്തില്‍ ജോലി ചെയ്യുന്ന ഈ യുക്ത ഉരുട്ടിക്കൊണ്ടുവന്നപ്പോള്‍ തന്നെ അവര്‍ നയം വ്യക്തമാക്കി എന്നതാണ് സത്യം.