എഴുതിയത് : Shymon Sebastian Parassery
2017 ഫെബ്രുവരി 28-ന് കേരള നിയമസഭയില്‍:
രമേശ് ചെന്നിത്തല: പിണറായി സെന്‍കുമാറിനെ വേട്ടയാടുകയാണ്. പിണറായിക്ക് ഇഷ്ടമില്ലാത്തവരെ മുഴുവന്‍ സംഘിയാക്കുകയാണ്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്: സര്‍ക്കാര്‍ സെന്‍കുമാറിനെ വേട്ടയാടുകയാണ്. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്.
പിണറായി: ”സെന്‍കുമാര്‍ പഴയ പിടിയില്‍ (യു.ഡി.എഫിന്റെ) ഇല്ല കേട്ടോ? വിട്ടുപോയി. ഇപ്പോള്‍ ഇങ്ങോട്ടായി (ബി.ജെ.പി.യിലേക്ക്) പിടുത്തം. അത് ഓര്മ വേണം. പഴയ നില തന്നെ സെന്‍കുമാര്‍ സ്വീകരിക്കുകയാണ് എന്ന ധാരണയില്‍ നില്‍ക്കരുത്. ആ നില മാറി. പുതിയ താവളം സെന്‍കുമാര്‍ നോക്കുകയാണ്. തെറ്റായ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയാണ്. നിങ്ങളാരെങ്കിലും പറഞ്ഞാല്‍ അത് രാഷ്ട്രീയമായി പറയുന്നതാണെന്ന് കണക്കാക്കാം. അദ്ദേഹം ഒരു ഉദ്യോഗസ്ഥനാണ്. പക്ഷേ നിങ്ങളേക്കാള്‍ കടുത്ത രാഷ്ട്രീയം നിങ്ങള്‍ക്കു വേണ്ടിയല്ല ഇപ്പോള്‍. നിങ്ങളുടെ കൈയ്യിലല്ല ഇപ്പോള്‍ നില്‍ക്കുന്നത്. മറ്റ് ആളുകളുടെ കൈയ്യിലായി. അത് ഓര്‍മ്മിക്കണം. അതേ ഞാന്‍ പറയുന്നുള്ളൂ.”
അതിനു ശേഷം നടന്ന പ്രസ് മീറ്റില്‍ ചെന്നിത്തല പറഞ്ഞത്: ‘ഒരു ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രി ഇങ്ങനെ പറയാന്‍ പാടില്ല. ഞങ്ങളുടെ കൂടെയില്ല ബി.ജെ.പി.യിലാണ് സെന്‍കുമാര്‍ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബി.ജെ.പി.യിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പണിയാണ് അദ്ദേഹം എടുക്കുന്നത്.’
എത്ര ദീര്‍ഘദര്‍ശിത്വത്തോടു കൂടിയാണ് സഖാവ് പിണറായി വിജയന് അന്ന് സെന്‍കുമാറിനെ തുറന്നുകാണിച്ചത്? ഒരു സംഘ്പരിവാര്‍ അനുകൂലി സംസ്ഥാന പൊലീസ് മേധാവി എന്ന അതിനിര്‍ണായകമായ പദവിയില്‍ ഇരുന്നാലുള്ള അപകടം തിരിച്ചറിഞ്ഞ് അയാളെ അവിടെ നിന്നും നീക്കാന്‍ അദ്ദേഹം കാണിച്ച രാഷ്ട്രീയ ജാഗ്രത എത്രയാണെന്ന് നോക്കൂ. അതിന്റെ പേരില്‍ എത്ര മാത്രം അധിക്ഷേപങ്ങള്‍ക്കാണ് അദ്ദേഹം ഇരയായത്?
ആദ്യം സെന്‍കുമാര്‍, പിന്നീട് ജേക്കബ് തോമസ്. പിണറായി പറിച്ച ആണിയൊന്നും വേണ്ടാത്തതായിരുന്നില്ല.