റഷ്യയും അമേരിക്കയും കൊയ്തുകൂട്ടിയ ബഹിരാകാശവിജയങ്ങൾ പൂജനടത്തിയിട്ടോ കപട ദേശീയത ജ്വലിപ്പിച്ചിട്ടോ അല്ല

635

എഴുതിയത്  : Shymon Sebastian Parassery

• 62 വര്ഷങ്ങള്ക്കു മുന്പ് 1957 ഒക്ടോബര് 4-ന് സോവിയറ്റ് യൂണിയന് ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക് 1 വിജയകരമായി വിക്ഷേപിച്ചു.

• 62 വര്ഷങ്ങള്ക്കു മുന്പ് 1957 നവംബര് 3-ന് (ആദ്യ കൃത്രിമ ഉപഗ്രഹ വിക്ഷേപിച്ച് ഒരു മാസം കഴിഞ്ഞപ്പോള്) സോവിയറ്റ് യൂണിയന് രണ്ടാമത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക് 2 വിജയകരമായി വിക്ഷേപിച്ചു. ആ ഉപഗ്രഹത്തില് ലെയ്ക എന്ന നായയെയും ബഹിരാകാശത്ത് എത്തിച്ചു. ബഹിരാകാശത്ത് ആദ്യമായി ഒരു ജീവി എത്തുന്നത് അന്നാണ്.

• 60 വര്ഷങ്ങള്ക്കു മുന്പ് 1959 സെപ്റ്റംബര് 13-ന് സോവിയറ്റ് സ്പേസ്ക്രാഫ്റ്റായ ലൂണ-2 ചന്ദ്രോപരിതലത്തില് ഇറങ്ങി. ചന്ദ്രോപരിതലത്തില് ഇറങ്ങുന്ന ആദ്യ സ്പേസ്ക്രാഫ്റ്റ് ആയിരുന്നു ലൂണ-2.

• 59 വര്ഷങ്ങള്ക്കു മുന്പ് 1960 ഓഗസ്റ്റ് 19-ന് ബെല്ക്ക, സ്ട്രെല്ക്ക എന്നിങ്ങനെ പേരുകളുള്ള സോവിയറ്റ് ബഹിരാകാശ ഏജന്സിയുടെ രണ്ട് സ്പേസ് ഡോഗുകളെ സ്പുട്നിക് 5-ല് ബഹിരാകാശത്ത് എത്തിക്കുകയും അവ ഒരു ഒരു ദിവസം അവിടെ കഴിച്ചുകൂട്ടിയതിനു ശേഷം വിജയകരമായി തിരിച്ച് ഭൂമിയില് എത്തിക്കുകയും ചെയ്തു.

• 58 വര്ഷങ്ങള്ക്കു മുന്പ് 1961 ഏപ്രില് 12-ന് സോവിയറ്റ് ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിന് ബഹിരാകാശത്ത് (outer space) എത്തുന്ന ആദ്യത്തെ മനുഷ്യനായി. വോസ്റ്റോക് 1 എന്ന ബഹിരാകാശ പേടകമാണ് ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ചത്.

• 56 വര്ഷങ്ങള്ക്കു മുന്പ് 1963 ജൂണ് 16-ന് വലന്റീന തെരഷ്ക്കോവ എന്ന സോവിയറ്റ് കോസ്മനോട്ട് ബഹിരാകാശത്ത് എത്തുന്ന ആദ്യ വനിതയായി. വോസ്റ്റോക് 6 എന്ന ബഹിരാകാശ പേടകമാണ് അവരെ ബഹിരാകാശത്ത് എത്തിച്ചത്.

• 54 വര്ഷങ്ങള്ക്കു മുന്പ് 1965 മാര്ച്ച് 18-ന് സോവിയറ്റ് കോസ്മനോട്ടായ അലക്സി ലിയോനോവ് സ്പേസ് വോക്ക് (spacewalk) നടത്തുന്ന ആദ്യ വ്യക്തിയായി.

ഇത്രയും സോവിയറ്റ് യൂണിയന് എതിരാളികളില്ലാതെ ബഹിരാകാശത്ത് നടത്തിയ വിജയഗാഥയിലെ ചില നാഴികകല്ലുകള് മാത്രം.

■ 50 വര്ഷങ്ങള്ക്കു മുന്പ് 1969 ജൂലൈ 20-ന് അമേരിക്കന് ബഹിരാകാശ ഏജന്സിയായ നാസയുടെ സ്പേസ് ഫ്ലൈറ്റായ അപ്പോളോ 11-ലെ ‘ഈഗിള്‘ എന്ന ലൂണാര് ലാന്ഡറില് നീല് ആംസ്ട്രോങ്ങും ബസ് ആല്ഡ്രിനും ചന്ദ്രനില് കാലു കുത്തി. ചന്ദ്രോപരിതലത്തിലെ ആദ്യ മനുഷ്യപാദസ്പര്ശം. 21 മണിക്കൂറും 31 മിനിറ്റുമാണ് ഇരുവരും ചന്ദ്രോപരിതലത്തിലെ ‘ട്രാന്ക്വിലിറ്റി സൈറ്റ്’ എന്ന സ്ഥലത്ത് ചിലവഴിച്ചത്.

ഇനി നിങ്ങള്ക്കൊരു കാര്യം അറിയാമോ? നീല് ആംസ്ട്രോങ്ങും ബസ് ആല്ഡ്രിനും ഭൂമിയിലേക്ക് തിരിച്ചെത്താന് കഴിയാതെ ചന്ദ്രനില് കുടുങ്ങിപ്പോകുകയും ജീവന് നഷ്ടപ്പെടുകയും ചെയ്താല് അവരുടെ മരണത്തില് അനുശോചിച്ചുകൊണ്ട് നടത്തേണ്ട പ്രസംഗം അന്നത്തെ അമേരിക്കന് പ്രസിഡന്റായിരുന്ന റിച്ചാര്ഡ് നിക്സന് നേരത്തെ തയാറാക്കി വെച്ചിരുന്നു. പ്രസിഡന്റിന്റെ സ്പീച്ച് റൈറ്ററും മാധ്യമപവര്ത്തകനും ആയിരുന്ന വില്ല്യം സാഫയറാണ് ഈ പ്രസംഗം തയാറാക്കിയത്.

പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാല് ബഹിരാകാശ ദൗത്യങ്ങളും ചന്ദ്രയാത്രകളുമൊക്കെ എത്രയോ പതിറ്റാണ്ടുകള്ക്കു മുന്പു തന്നെ മനുഷ്യര് വിജയിപ്പിച്ച കാര്യങ്ങളാണെന്നാണ്. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുണ്ടായിരുന്ന ശീതയുദ്ധത്തിന്റെ ഭാഗമായി നടന്ന സപേസ് വാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളും നിരവധി നേട്ടങ്ങള് കൊയ്തെങ്കിലും അതൊന്നും അതതു കാലത്തെ ഭരണാധികാരികളുടെ മാത്രം നേട്ടമായി ആരും വിലയിരുത്തിയിരുന്നില്ല. ആ രാജ്യങ്ങളുടെ നേട്ടം എന്നതിനപ്പുറം തീവ്രദേശീയത ജ്വലിപ്പിക്കാന് അത്തരം നേട്ടങ്ങളെ ആരും ഉപയോഗപ്പെടുത്തിയുമില്ല. 2008-ല് മന്മോഹന് സിങ് ഇന്ത്യന് പ്രധാനമന്ത്രി ആയിരിക്കുമ്പോളാണ് ഐ.എസ്.ആര്.ഒ.യുടെ സ്പേസ്ക്രാഫ്റ്റായ ചന്ദ്രയാന് 1-ലെ ഇംപാക്റ്റര് ചന്ദ്രോപരിതലത്തില് വിജയകരമായി ക്രാഷ് ലാന്റ് (സോഫ്റ്റ് ലാന്ഡിങ്ങല്ല) ചെയ്തത്. അന്നും ഇപ്പോള് കാണുന്നതു പോലെയുള്ള ദേശീയ ജ്വരം കണ്ടിട്ടില്ല.

Image may contain: text

ചിത്രം: യൂറി ഗഗാറിനും വലന്റീന തെരഷ്ക്കോവയും അലക്സി ലിയോനോവും നീല് ആംസ്ട്രോങ്ങുമൊക്കെ ഭൗമോപരിതലത്തിലെ ഇരുകാലികളെ വിസ്മയിപ്പിക്കുന്നതിനു മുന്പ് 1960-ല് ബഹിരാകാശത്തെത്തി ഒരു ദിവസം അവിടെ ‘സ്റ്റേ’ ചെയ്ത് കൂളായി ഭൂമിയില് തിരിച്ചെത്തിയ സോവിയറ്റ് സ്പേസ് ഡോഗുകളായ ബെല്ക്കയും, സ്ട്രെല്ക്കയും.

Advertisements