എത്ര വിദഗ്ദമായാണ് ജാമിയ പ്രക്ഷോഭം ജമാഅത്തെ ഇസ്ലാമിയും മൗദൂദിസ്റ്റുകളും ചേര്‍ന്ന് റാഞ്ചിയതെന്ന് നോക്കൂ

192

Shymon Sebastian Parassery

മതേതരത്വം തങ്ങളുടെ വഴിയല്ലെന്നും അതൊരു ഭാരമാണെന്നും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്ന നിരവധി ഫെയ്സ്ബുക്ക് പോസ്റ്റുകളാണ് ജാമിയയില്‍ നടന്ന പൊലീസ് അതിക്രമത്തിനെതിരെ നടത്തിയ ചെറുത്തുനില്‍പ്പിലൂടെ മാധ്യമശ്രദ്ധ നേടിയ ലദീദ കഴിഞ്ഞ ദിവസങ്ങളില്‍ ഇട്ടിട്ടുള്ളത്. എല്ലാത്തിലും പൊതുവായുള്ളത് ഒന്നാണ്. മുസ്ലിങ്ങള്‍ക്ക് ആശ്രയം അല്ലാഹു മാത്രമാണ്. മതേതരത്വത്തിന്‍റെ പ്രതിഷേധ രീതികള്‍ തങ്ങള്‍ക്ക് ആവശ്യമില്ല എന്ന രീതിയിലുള്ളത് അത്. എത്ര വിദഗ്ദമായാണ് ജാമിയ പ്രക്ഷോഭം ജമാഅത്തെ ഇസ്ലാമിയും മൗദൂദിസ്റ്റുകളും ചേര്‍ന്ന് റാഞ്ചിയതെന്ന് നോക്കൂ.

Image may contain: 1 person, textലദീദയുടെ ഒരു പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ് (അര്‍ത്ഥം ചോരാതെ ലോപിപ്പിച്ചത്): ‘മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തരുതെന്ന് പലരും ഞങ്ങളോട് ആവശ്യപ്പെട്ടു. നിങ്ങളുടെ മതേതര മുദ്രാവാക്യങ്ങള്‍ ഞങ്ങള്‍ എന്നേ ഉപേക്ഷിച്ചതാണ്. നിങ്ങളുടെ മതേതരത്വം തെളിയിക്കാനുള്ള ധൃതിയിലായിരിക്കാം നിങ്ങള്‍. പക്ഷേ ഞങ്ങള്‍ അങ്ങനെയല്ല. ഞങ്ങള്‍ വളരെ വ്യക്തമായി പറയുന്നു മതേതര മുദ്രാവാക്യങ്ങളുടെ യാതൊരു ഭാരവും ഞങ്ങളിലില്ല. നിങ്ങളുടെ മതേതര പദാവലിയില്‍ ഞങ്ങളെ ഉള്‍ക്കൊള്ളിക്കാനാകില്ല’.

മുസ്ലിങ്ങള്‍ക്ക് ഹുദൈബിയയുടെ (അറേബ്യയിലെ ഇസ്ലാമിന്‍റെ വ്യാപനകാലത്ത് മുഹമ്മദ് നബിയും മെക്കയിലെ ഖുറൈഷികളും തമ്മില്‍ ഉണ്ടാക്കിയ സമാധാന കരാറാണ് ഹുദൈബിയ) ചരിത്രം മാത്രമല്ല ഉള്ളതെന്നും ബദര്‍ യുദ്ധത്തിന്‍റെയും ഉഹ്ദിന്‍റെയും കര്‍ബാലയുടെയുമൊക്കെ ചരിത്രം തങ്ങള്‍ക്കുണ്ടെന്നും സബര്‍ (ആത്മീയതയിലൂന്നിയ സഹനം) മാത്രമുള്ളവരാണ് മുസ്ലിങ്ങളെന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടെന്നും ജിഹാദിനെ കുറിച്ചു കൂടി നിങ്ങള്‍ പഠിക്കണമെന്നും പറയുന്നു മറ്റൊരു പോസ്റ്റില്‍. ലദീദ വെറുതെ ഒരു ആവേശത്തിനു പറഞ്ഞതൊന്നുമല്ല ഇത്. ജമാഅത്തെ ഇസ്ലാമി എന്ന ഇസ്ലാമിസ്റ്റ് മതരാഷ്ട്രവാദികളുടെ പ്രഖ്യാപിത നിലപാട് തന്നെയാണ് ഇതെല്ലാം. മതേതരത്വവും ജനാധിപത്യവും അനിസ്ലാമികമാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞിട്ടുള്ളയാളാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൗദൂദി. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ, ഇന്ത്യയില്‍ സാഹചര്യം ഒത്തുവന്നാല്‍ ഇസ്ലാമിക വിപ്ലവം ലക്ഷ്യമിടുന്ന ഒരു സംഘനയാണ് ജമാഅത്തെ ഇസ്ലാമി. തുല്ല്യസാധ്യതയില്‍ ആര്‍.എസ്.എസിനേക്കാളും ഭീഷണിയാകും എന്ന് ഉറപ്പിച്ചു പറയാവുന്ന കൂട്ടര്‍. ഇന്ത്യയില്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ പോന്ന കരുത്തും ആള്‍ബലവും ഇല്ലാത്തതിനാല്‍ ആദിവാസി-ദളിത്-പരിസ്ഥിതി വിഷയങ്ങളൊക്കെ ഉയര്‍ത്തി അന്യം നിന്നു പോകാതിരിക്കാന്‍ പെടാപ്പാട് പെടുന്നവര്‍. They are just biding their time.

Image may contain: 1 person, textപൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ രാജ്യം ഒറ്റക്കെട്ടാണെന്ന തെറ്റിദ്ധാരണയൊന്നും എനിക്കില്ല. ഈ രാജ്യത്തെ വലിയൊരു വിഭാഗം ഹിന്ദുക്കളുടെ പിന്തുണയുണ്ട് അതിന്. മുസ്ലിമിന് നോവുന്നതെല്ലാം ആസ്വദിക്കാന്‍ കഴിയുന്ന വലിയൊരു ശതമാനം ഹിന്ദു വോട്ടര്‍മാരുടെ പിന്തുണയാണ് ബി.ജെ.പി.യെ ഇവിടം വരെ എത്തിച്ചത്. അന്യന്‍റെ വേദനയില്‍ ക്രൂരമായ ആനന്ദം കണ്ടെത്താന്‍ കഴിയുന്ന ‘അടിച്ചമര്‍ത്തപ്പെട്ട’ ‘ഉറങ്ങുന്ന’ കൂടുതല്‍ ഹിന്ദുക്കളുടെ ഏകീകരണമാണ് ദേശീയ പൗരത്വ രെജിസ്റ്ററിലൂടെയും പൗരത്വ ഭേദഗതി നിയമത്തിലൂടെയും സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. ഈ രാജ്യത്തെ ഏതാണ്ടെല്ലാ അധികാര സ്ഥാപനങ്ങളെയും കൈപ്പിടിയിലൊതുക്കി അധികാര തേര്‍വാഴ്ച തുടരുന്ന സംഘ്പരിവാര്‍ ഇപ്പോളും ഹിന്ദുത്വ രാഷ്ട്രം എന്ന തങ്ങളുടെ പ്രഖ്യാപിത നിലപാടിന് പാര്‍ലമെന്‍റില്‍ മൃഗീയ ഭൂരിപക്ഷം ഉണ്ടായിട്ടു കൂടി തിരക്ക് കൂട്ടാത്തത് ജനസംഖ്യയില്‍ പതിനഞ്ച് ശതമാനം മാത്രമുള്ള മുസ്ലിങ്ങളെയും നാലും മൂന്നും ഏഴ് നസ്രാണികളെയും പേടിച്ചിട്ടൊന്നുമല്ല. മറിച്ച് വലിയൊരു വിഭാഗം ഹിന്ദുക്കള്‍ ഇപ്പോളും സംഘികളല്ല എന്നതുകൊണ്ടാണ്. ആ മിനിമം ബോധമെങ്കിലും ഉണ്ടാകണം ജിഹാദിനെ കുറിച്ചും ബദറിനെ കുറിച്ചുമെല്ലാം പറയുന്ന മൗദൂദിസ്റ്റുകള്‍ക്ക്. സംഘ്പരിവാറിനെ നേരിടേണ്ടത് മതേതര-ജനാധിപത്യ ശക്തികളുടെ ഐക്യത്തിലൂടെയും പ്രക്ഷോഭത്തിലൂടെയുമാണ്.

Image may contain: 1 person

രാമരാജ്യം ലക്ഷ്യമിടുന്നവരെ നേരിടാന്‍ ഉയര്‍ത്തേണ്ട മുദ്രാവാക്യം നൂറു ശതമാനം മതേതരമാകണം. ഇസ്ലാമിസ്റ്റുകളും സംഘികളും ഒരേ നാണയത്തിന്‍റെ ഇരു വശങ്ങളാണ്. അതില്‍ ഒരു വശത്തോടും ഐക്യപ്പെടാന്‍ മതേതര-പുരോഗമന പക്ഷത്തിന് ആകില്ല. പൊലീസിനു നേരെ വിരല്‍ ചൂണ്ടിയത് ലക്ഷണമൊത്ത മൗദൂദിസ്റ്റുകളാണ്. തക്ക സമയത്ത് ക്യാമറ എത്തിയതു കൊണ്ട് മാത്രം nine days’ wonder ആയി മാറിയവര്‍. അവരുടെ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയാകരുത് പൗരത്വ ഭേദഗതിക്കെതിരെയും സംഘിനെതിയും തെരുവില്‍ ഇറങ്ങിയവര്‍ക്കുള്ള ഐക്യദാര്‍ഢ്യം.