പണ്ഡിറ്റിന്റെ ലീലാവിലാസങ്ങൾ ഞാൻ നേരിൽ കണ്ടതാണ്

0
11756

Shyni John

പണ്ഡിറ്റ്ജീയുടെ സന്തോഷങ്ങൾ

പണ്ഡിതനായ ആ “സെലിബ്രിറ്റി ” അതിഥിയായി പങ്കെടുത്ത ചാരിറ്റി പ്രവർത്തനത്തിൽ ഞാനും ടീമിലെ ഒരംഗമായിരുന്നു.
അനൂജ ചേച്ചി വലിച്ച് കീറി ഒട്ടിച്ച അയാളുടെ ലീലാവിലാസങ്ങൾ നേരിൽ കണ്ടതുമാണ്.

കേട്ടറിവ് വെച്ച് ഇയാൾ സത്യസന്ധമായ ചാരിറ്റിയാണ് നടത്തുന്നതെന്നാണ് അനുജയും ടീമംഗങ്ങളും കരുതിയത്. അങ്ങനെയാണ് ഇയാളെ വിളിച്ച് ഒരു കുട്ടിയെ സഹായിക്കാമോ എന്ന് ചോദിച്ചത്. കേട്ടപാടേ ദേ വരുന്നു എന്ന് പറഞ്ഞ് പുറകെ വന്നതാണ്. സഹായം കിട്ടിയില്ലെന്ന് മാത്രമല്ല ടീമിന്റെ കൈയ്യിലെ പണം ഇയാൾക്ക് വേണ്ടി ചെലവാക്കേണ്ടിയും വന്നു.

ഞങ്ങളുടെ ഒപ്പം അയാളും വരുന്നെന്ന് കേട്ടപ്പോൾ തന്നെ “അയാളെ ആര് ക്ഷണിച്ചു” എന്നാണ് ഞാൻ ചോദിച്ചത്.
അട്ടപ്പാടിയിലേക്കും താഴേക്കോട്ടേക്കും ചെത്തല്ലുരിലേക്കുമുള്ള ജീവകാരുണ്യ യാത്രകളിലാണ് പണ്ഡിതൻ കൂടെ കൂടിയത്.
ഞങ്ങൾ ആദിവാസി ഊരിലെത്തിയപ്പോൾ ടീമംഗങ്ങൾ മറ്റുള്ളവരുടെ സഹായങ്ങൾ കിട്ടി വാങ്ങിച്ച സാധനങ്ങൾ എല്ലാം വിതരണം ചെയ്യാൻ മുന്നിൽ നിന്നു.

ടീം അംഗങ്ങൾക്ക് ഒട്ടേറെ ജോലികൾ ചെയ്യാനുള്ളതിനാൽ സഹായങ്ങൾ പണ്ഡിതൻ സ്വന്തം അക്കൗണ്ടിലാക്കുന്നത് ശ്രദ്ധിച്ചില്ല.
അയാൾ പബ്ലിസിറ്റിക്കായി ഒരു ഫോട്ടോഗ്രാഫറെയും കൊണ്ടുവന്നിരുന്നു. ഫോട്ടോഗ്രാഫറുടെ
ക്യാമറയ്ക്ക് മുന്നിൽ നിന്ന് അയാൾ പ്രസ്താവിച്ചത് “എന്റെ ചാരിറ്റി പ്രവർത്തനമാണെന്നും കൂടെ ഉണ്ടായിരുന്ന ഞങളൊക്കെ അയാളുടെ ഫാൻസ് ആണെന്നുമാണ് ”

ഞാനത് അനൂജ ചേച്ചിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ചേച്ചി “ഏയ് അങ്ങനെയാവില്ല പറഞ്ഞത് നിനക്ക് തെറ്റിപ്പോയതായിരിക്കും ” എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിക്കുകയാണ് ചെയ്തത്.

പിന്നീട് ഇയാൾ ഒരു നമ്പർ വൺ ഫ്രോഡ് ആണെന്ന് അയാൾ തെളിയിച്ചു.

ബി ജെ പി വക്താവ് എന്ന് അവകാശപ്പെടുന്ന ഇയാൾ ബീഫ് കഴിച്ചതിന് ഞാനും സാക്ഷിയാണ്.
കൃഷ്ണഭക്തനാണെന്ന് അവകാശപ്പെടുന്ന ഇയാൾ നെറ്റിയിൽ ചന്ദനത്തിന് പകരം ഫൗണ്ടേഷനാണ് തേച്ച് വെക്കുന്നത്.
ഞങ്ങളോട് ആവശ്യപ്പെട്ട പ്രകാരം വാങ്ങിക്കൊടുത്ത ഷർട്ടുകൾ കാറിൽ വെച്ച് ഇയാൾ ഇടയ്ക്കിടെ മാറ്റി ധരിച്ചിരുന്നു.
ഒരു ദിവസം നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ വ്യത്യസ്ത ദിവസങ്ങളിൽ നടത്തിയതാണെന്ന് സ്വന്തം എഫ്.ബി പേജിൽ അവകാശപ്പെടാനുള്ള സൂത്രവിദ്യ.

ഇയാൾ കാറിൽ വെച്ച് ഞങ്ങളുടെ ഓർഗനൈസിംഗിൽ ഉണ്ടായ പാളിച്ചകളെക്കുറിച്ച് കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
സഹികെട്ട് ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്ന Dr. ഞങ്ങൾ അർഹതപ്പെട്ടവരെ സഹായിക്കുക മാത്രമേ ചെയ്യുന്നുള്ളു. ഇത് ഞങ്ങളുടെ പ്രഫഷനല്ല എന്ന് ദേഷ്യപ്പെട്ടതോടെയാണ് സെലിബ്രിറ്റി അടങ്ങിയത്.

ഇൻറർവ്യൂകളിൽ കൈ കൊണ്ട് ഏതു നേരവും എന്തോ മുദ്ര കാട്ടിയിരിക്കാറുള്ള ഇയാൾ ഒരു ദിവസം നീണ്ട യാത്രയിൽ ഒരിക്കൽ പോലും ആ മുദ്ര കാട്ടിയതായി കണ്ടില്ല.
മേലനങ്ങാത്ത ഇയാൾ കുത്തനെ ഉള്ള കയറ്റവും ഇറക്കവും കയറി ഇറങ്ങി പോകേണ്ട സ്ഥലങ്ങളിലേക്ക് നടക്കുമ്പോൾ നടക്കാനും മേലനങ്ങാനും മടിച്ച് ഇയാൾ ഞങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത് അസഹ്യമായിരുന്നു.

ഇയാളുടെ സേവനം പരമാവധി സഹിച്ച ഞങ്ങൾ ഇയാളെ കോഴിക്കോട്ടേക്ക് തിരിച്ചയക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ തലകറക്കം അഭിനയിച്ചു.
പിറ്റേന്ന് ഞങ്ങൾക്കൊപ്പം കാസർഗോഡ് എൻഡോസൾഫാൻ മേഖലയിൽ വരണമെന്നായിരുന്നു ഇയാളുടെ ആഗ്രഹം.
അപ്പോഴേക്കും ഇയാളുടെ ” ചാരിറ്റി തട്ടിപ്പ് ” മനസിലാക്കിയ ടീം ഇയാളെ പാതിരാത്രി തന്നെ കോഴിക്കോട്ടെ വീട്ടിൽ കൊണ്ടുചെന്നാക്കി.

വില കൂടിയ റൂമും എസിയും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ട ഇയാൾ ഞങ്ങൾക്ക് ശരിക്കും ഒരു ബാധ്യതയായിരുന്നു.
പിറ്റേന്ന് കാസർഗോഡ് ഉള്ള ട്രെയിനിൽ വെച്ചാണ് അനൂജ ചേച്ചി ഇയാളുടെ എഫ്.ബി പേജിൽ കയറി നോക്കിയത്.
ഞങ്ങളുടെ ഫോട്ടോ സഹിതം അട്ടപ്പാടി, താഴേക്കോട്, ചെത്തല്ലുർ ഭാഗങ്ങളിൽ ഇയാൾ നടത്തിയ ചാരിറ്റി പ്രവർത്തനത്തിൽ ഞങ്ങൾ ഫാൻസുകാർ പങ്കെടുത്തതായാണ് വാർത്തകൾ.

അനുജ ചേച്ചി ഇയാളെ വിളിച്ച് വഴക്കിട്ടു.
പാവങ്ങളെ സഹായിക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് കാശയച്ച് തന്നവരോട് ഞങ്ങളിനി എന്ത് പറയുമെന്ന് ചോദിച്ചു.
മറ്റുള്ളവരുടെ ജീവകാരുണ്യ പ്രവർത്തനത്തിനിടെ നുഴഞ്ഞു കയറി ക്രെഡിറ്റ് സ്വന്തം പേരിലാക്കുന്ന ഇത്തിൾ കണ്ണിയാണ് ഇയാൾ.

നേരും നെറിയും തൊട്ടു തീണ്ടാത്ത മനുഷ്യൻ.
സമർപ്പയാമിയിലേക്ക് ഇയാൾ അഞ്ചും പത്തും ലക്ഷം കൊടുത്തതൊക്കെ വെറും തട്ടിപ്പ് പ്രസ്താവനകൾ മാത്രമാണെന്ന് ഞാൻ കരുതുന്നു.
അനുജ എഴുതിയത് കുറഞ്ഞ് പോയെന്നേ എനിക്ക് അഭിപ്രായമുള്ളു.