ഇതൊക്കെയാണ് കോൺഗ്രസിന്റെ തെളിവുകളും രേഖകളും, ഫോട്ടോഷോപ്പിന് നന്ദി

164

Sibichan PA

ഉയർന്ന വിദ്യാഭ്യാസവും ഉന്നത ജീവിത സാഹചര്യങ്ങളും മാത്രം ഒരു മനുഷ്യനെ വിവേകമുള്ളവരാക്കില്ല എന്ന തിരിച്ചറിവ് അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിന്നും മനസ്സിലായി .. രാജ്യത്തിൻറെ സാമ്പത്തികവും ആഭ്യന്തരസുരക്ഷയെ തകർക്കുന്നതുമായ ഒരു വൻ മാഫിയ കാലങ്ങളായി അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് നടത്തുന്നു എന്നതാണ് പുതിയ സംഭവങ്ങളുടെ ബാക്കിപത്രം ! പക്ഷെ ഈ സർക്കാരിനെതിരെ കാതലായ ഒരു വിഷയവും ഉയർത്തികൊണ്ടുവരുവാൻ കഴിയാതെ ,അടുത്തവർഷം മുതൽ ഭരണത്തിന്റെ ഇടനാഴികളിൽ ദലാളായി വിലസിനടക്കാം എന്ന സ്വപ്‍നം പൊലിയുന്ന രോഷത്തിൽ , മുകളിൽ സൂചിപ്പിച്ച വിഭാഗത്തിൽപെട്ട ചില കപട നിഷ്പക്ഷർ ഉൾപ്പെടെയുള്ള ,അധികാരമില്ലെങ്കിൽ കഞ്ഞികുടി മുട്ടിപോകും എന്നുറപ്പുള്ള പാർട്ടികളും വ്യക്തികളും ,ഈ അന്താരാഷ്ട്ര മാഫിയ സംഘത്തിനെതിരെ ഒരു വാക്ക് പോലും പറയാതെ ,ഒരു യുവതി ഉൾപ്പെട്ടു എന്ന ഒറ്റ ഫോക്കസിലേക്ക് മിഴിനട്ട് ഇക്കിളി കഥകളുടെ പിന്നാലെയാണ് .. എൻ ഐ എ പോലുള്ള ഒരു ഏജൻസിക്ക് മുകളിൽ മറ്റൊരു സംവിധാനം ഈ കാര്യത്തിൽ ഇന്നില്ല . മുഖ്യമന്ത്രിയുടെ ഓഫീസിന് സംഭവവുമായി ബന്ധമുണ്ട് എങ്കിൽ പുഷ്പം പോലെ എൻ ഐ എ കണ്ടുപിടിച്ചുകൊള്ളും !

ഒന്നും പിടിക്കാനില്ല എന്ന് ഈ വേതാളങ്ങൾക്കും അറിയാം .. അതുകൊണ്ടാണ് എൻ ഐ എ അന്വേഷണം ആരംഭിച്ച ,അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു കേസിൽ ഇപ്പോളും ഈ ഞെരമ്പ് രോഗികൾ യുവതിയുടെ ഫോട്ടോകൾ തലവെട്ടി ഒട്ടിച്ച് ആത്മനിർവൃതി അടഞ്ഞ് നടക്കുന്നതും മുകളിൽ സൂചിപ്പിച്ച so called കപട ബുദ്ധിജീവികൾ അവരുടെ വിഴുപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന്തും . . മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ഇ പി ജയരാജന്റെ ഭാര്യയുടെ ഫോട്ടോ തല മാറ്റി എൻ ഐ എയുടെ കേസിൽ പ്രതിയാക്കപ്പെട്ട പ്രതിയുടെ തല ഒട്ടിച്ചു വച്ചത് ഒരു യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവാണ് ..ഈ നാട്ടിൽ എന്ത് വൃത്തികേടും കാണിക്കാൻ ലൈസൻസ് കിട്ടിയവരാണ് എന്നതാണ് ഇവിടുത്തെ പ്രതിപക്ഷത്തിന്റെയും അവരെ സോഷ്യൽ മീഡിയയിൽ താങ്ങുന്ന കപടരുടെയും വിചാരം .. പിടിയിലായ ഒരു പ്രതി യുഡിഫ് ഉന്നത നേതാവിന്റെ ബന്ധു .. റെയിഡ് നടക്കുന്നത് ഞാറയ്ക്കലുള്ള ബി എം എസ് നേതാവിന്റെ വീട്ടിൽ !! എന്നിട്ടും മുഖ്യമന്ത്രിയുടെ രാജിക്കായി ആകാശത്ത് നോക്കി ഓരിയിടുന്നവർ ,അവരുടെ ആ ഓരിയിടലിൽ പത്ത് വോട്ട് കൂടുതൽ കിട്ടും എന്ന വിഡ്ഢികളുടെ സ്വർഗ്ഗത്തിലെ അന്തേവാസികളാണ് . . കാരണം ഇതേ പോലെ സ്പ്രിംഗ്ലർ എന്നും ,അതിനും മുൻപ് ലാവ്‌ലിൻ എന്നുമൊക്കെ ഒത്തിരി അന്തരീക്ഷമലിനീകരണം നടത്തിയിട്ടും പിണറായി വിജയൻറെ ജനസമ്മിതി ഉയരുകയും ബഹളം വച്ചവരുടെ ജനസമ്മിതി 2% മാത്രമാകുകയും ചെയ്ത അനുഭവങ്ങളാണ് നമ്മുടെ കൺമുന്പിലുള്ളത് ..

ഗൾഫ് നാടുകളിൽ നിന്നുമുള്ള സ്വർണ്ണ കള്ളക്കടത്ത് ആരുടെ കാർമികത്വത്തിലാണ് എന്ന് ഓരോ കൊച്ചുകുഞ്ഞിനും അറിയാം .. അതാണ് ആ വിഷയം സ്പർശിക്കാതെ മഞ്ഞകഥകളുമായി സോഷ്യൽ മീഡിയയും ,അന്തരീക്ഷമാകെയും മലിനമാക്കി ഈ വയറ്റിപ്പിഴപ്പുകാർ പൊതുശല്യമാകുന്നത് ..മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ഇ പി ജയരാജൻ്റെയും കുടുംബത്തിന്റെയും ഫോട്ടോയിൽ മാനസിക വൈകൃതം കാണിക്കാൻ തോന്നുന്നവന്റെ പേരാണ് കേരളത്തിലെ യു ഡി എഫും അവരെ മനസ്സുകൊണ്ടെങ്കിലും താങ്ങി കൊടുക്കുന്ന കപട നിഷ്പക്ഷ കൂലിക്കാരും !!