fbpx
Connect with us

Entertainment

വേർപാടിന്റെ 25-ാം വർഷത്തിലും മീനയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു​ അഭിനേത്രിയും മലയാളികൾക്കില്ല

Published

on

Siby Mathew

ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് താമല്ലായ്ക്കൽ കോയിക്കലേത്ത് ഇട്ടി ചെറിയാച്ചന്റെയും ഏലിയമ്മയുടെയും മകളായ മേരി ജോസഫ് എന്ന മീന. സ്വതസിദ്ധമായൊരു ഹാസ്യം മീനയുടെ ശരീരഭാഷയിലും സംസാരരീതിയിലും തന്നെയുണ്ടായിരുന്നു എന്നതാണ് പ്രത്യേകത. അതുകൊണ്ടാവാം ഹാസ്യ വേഷങ്ങളിൽ പലതിലും പകരം വെയ്ക്കാനില്ലാത്ത സാന്നിധ്യമായി അവർ മാറിയത്. സ്വാഭാവിക അഭിനയത്തിലും അഹങ്കാരിയായ അമ്മായിയമ്മ, വാൽസല്യ നിധിയായ അമ്മ, പൊങ്ങച്ചക്കാരിയായ സൊസൈറ്റി ലേഡി, നിഷ്കളങ്കയായ നാട്ടിൻ പുറത്തുകാരി, ഭർത്താവിനെ ഭരിക്കുന്ന ഭാര്യ അങ്ങനെ അസൂയക്കാരിയായും വില്ലത്തിയായും ഒപ്പം സ്നേഹമയിയായ അമ്മയായും അമ്മായിയായും നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന അനശ്വര നടി. മേരി ജോസഫ് എന്ന മീന. സിനിമാപ്രേമികൾ എന്നും ഓർത്തിരിക്കുന്ന നിരവധിയേറെ കഥാപാത്രങ്ങളെ സമ്മാനിച്ചു കൊണ്ടാണ് അരങ്ങൊഴിഞ്ഞത്.

വില്ലത്തരമുള്ള കഥാപാത്രങ്ങളെയും പരമസാത്വികരായ കഥാപാത്രങ്ങളെയും ഒരുപോലെ മനോഹരമാക്കാൻ അവർക്ക് സാധിച്ചിരുന്നു. സ്വാഭാവിക അഭിനയത്തിലും ഡയലോഗ് ഡെലിവറിയിലുമെല്ലാം ഏറെ മികവു പുലർത്തിയ അഭിനേതാക്കളിൽ ഒരാൾ കൂടിയായിരുന്നു മീന. മലയാളി ഇന്നും ഓർക്കുന്ന മീനയുടെ ഡയലോഗുകൾ സിനിമയിൽ നിന്നും ജീവിതത്തിലേക്ക് കയറിവരുന്ന ചില സിനിമാശകലങ്ങളുണ്ട്. ആവർത്തിച്ച് ആവർത്തിച്ച് സർവ്വസാധാരണമായി മാറുന്ന, പലപ്പോഴും പഴഞ്ചൊല്ലുകളെന്ന പോലെ നമ്മൾ എടുത്തുപയോഗിക്കുന്ന സംഭാഷണശകലങ്ങൾ. അങ്ങനെ നോക്കുമ്പോൾ ജനപ്രിയ മലയാള സംഭാഷണശകലങ്ങളിൽ നിത്യഹരിത ശോഭയോടെ നിലനിൽക്കുന്ന പല സംഭാഷണങ്ങളും മീനയുടെ കഥാപാത്രങ്ങൾ സിനിമകളിൽ പറഞ്ഞവയാണ്. ‘യോദ്ധ’യിലെ ‘അശോകന് ക്ഷീണമാവാം’ എന്ന ഡയലോഗൊക്കെ മലയാളികളുടെ നൊസ്റ്റാൾജിയയുടെ കൂടെ ഭാഗമാണിന്ന്. ഒരിക്കലെങ്കിലും തമാശയായിട്ടെങ്കിലും ആ ഡയലോഗ് പറയാത്തവരോ കേൾക്കാത്തവരോ ഉണ്ടാവില്ലെന്നു തന്നെ പറയാം.

‘മേലേ പറമ്പിൽ ആൺവീട്’ എന്ന ചിത്രത്തിലെ ആൺപ്രജകൾക്കിടയിൽ ശ്വാസം മുട്ടുന്ന ആ പാവം പിടിച്ച അമ്മ ഗതികേടു കൊണ്ട് പറഞ്ഞു പോവുന്ന പല സംഭാഷണങ്ങളും ഇന്നും ചിരി പടർത്തുന്നവയാണ്. ‘പോടാ പോയി തൂങ്ങടാ പൈത്യകാരാ’ തുടങ്ങിയ പ്രയോഗങ്ങളൊക്കെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഡയലോഗുകളാണ്. പോത്തുപോലെ വളർന്ന മക്കൾക്കു പിറകെ ചൂരലുമായി നടക്കേണ്ടി വരുന്ന അമ്മ മുഖം മലയാളി എങ്ങനെ മറക്കാനാണ്? വേർപാടിന്റെ 25-ാം വർഷത്തിലും മീനയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു​ അഭിനേത്രിയും മലയാളികൾക്ക് ഇല്ലെന്ന് വരുന്നിടത്ത് തന്നെയാണ്, അതുല്യയായ ആ പ്രതിഭയുടെ ഓർമ്മകൾ പോലും പ്രസക്തമാവുന്നത്. ബാക്കി വെച്ചു പോയ നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ സിനിമാപ്രണയികളുടെ മനസ്സിൽ മീന ഇപ്പോഴും ജീവിക്കുന്നു.

 440 total views,  8 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment36 mins ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment3 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment3 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment4 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment4 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence4 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment4 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment14 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment14 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment15 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment15 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment15 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment15 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment17 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »