Shameer KN
🎬 SICARIO (2015)
Action Thriller
Sicario എന്നാൽ വാടക കൊലയാളി എന്നർത്ഥം 🔥
Denis Villeneuve ന്റെ സംവിധാനം
മേക്കിങ് സൂപ്പർ 💞💞💞
Cinimatography : Roger_Deakins
വളരെ റിയലിസ്റ്റിക് ആയിട്ടുള്ള സമീപനം, വിഷ്വൽ ഗിമ്മിക്കുകൾ ഒന്നും അധികം ചെയ്തിട്ടില്ല. One of The Best Suspense , Tense Atmospheric Action Thriller . സിനിമ ആവശ്യപ്പെടുന്ന മൂഡ് എലിവേറ്റ് ചെയ്യാൻ ബിജിഎം സഹായിച്ചിട്ടുണ്ട്. സൗണ്ട് എഫക്ടസ് നന്നായിരുന്നു.ഉള്ള ആക്ഷൻ സീൻസ് ഒക്കെ മികച്ച രീതിയിൽ തന്നെ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അതിനെല്ലാം മുകളിൽ സിനിമയുടെ തിരക്കഥ, അവതരണം എടുത്തുപറയേണ്ടതാണ്. ചിലയിടങ്ങളിൽ ഉള്ള ഡയലോഗ്സ് ഒക്കെ ആദ്യാവസാനം എന്താണ് സംഭവിക്കുന്നത് എന്ന് ഒരു പിടിയും തരാതെ കഥാപാത്രങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന അവതരണം..
തുടക്കത്തിൽ ആ ബോർഡർ ക്രോസ്സ് ചെയ്തു തിരികെ വരുന്ന ആ സീൻസ്… 🔥🔥🔥പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ സംവിധായകൻ വിജയിച്ചിട്ടുണ്ട്.. പിന്നെ ആ സീനിലെ ക്യാമറ വർക്ക്, ഏരിയൽ ഷോട്ടുകൾ ഒക്കെ കിടിലൻ ആയിരുന്നു. എനിക്ക് തോന്നിയത് ആദ്യാവസാനം തിരക്കഥയിൽ ഉള്ള ദുരൂഹത ആണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്നാണ്.കഥയിലേക്ക് വരുമ്പോൾ അത്ര കോംപ്ലിക്കേറ്റഡ് ആയ പ്ലോട്ട് ഒന്നുമല്ല.അമേരിക്കൻ ഗവണ്മെന്റിന് തലവേദന ആയി മെക്സിക്കാൻ അതിർത്തിയിൽ നിന്നുള്ള മനുഷ്യക്കടത്തും മയക്കു മരുന്ന് വ്യാപാരവും.അതിനു പിന്നിൽ മെക്സിക്കൻ ഡ്രഗ് മാഫിയാസ് ആണെന്നുള്ള അറിവ് അവർക്കുണ്ടെങ്കിലും ഇതുവരെയും അതിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ അവർക്കു സാധിച്ചിരുന്നില്ല.. അങ്ങനെ എല്ലാം അനിയന്ത്രിതമായപ്പോൾ അതിനൊരു പരിഹാരം കാണാൻ ഭരണകൂടം തീരുമാനിക്കുന്നു.
അതിനായി ഒരു ടീമിനെ (Joint Task Force )ഫോം ചെയുന്നു.. വിവിധ ഡിപ്പാർട്മെന്റ്കളിൽ വർക് ചെയുന്ന ചിലരെ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു ഓപ്പറേഷൻ ടീം.അതിന്റെ ഭാഗമാവുകയാണ് FBI Special Agent Kate Macer. ഫീൽഡ് ഓപ്പറേഷനിൽ ഉള്ള അവരുടെ പ്രാവീണ്യം ആണ് അവരെ ടീമിൽ എത്തിച്ചത്.. പക്ഷെ Kate Macer ന് മാനസികമായി ആ ടീമുമായി ഒത്തുപോകാൻ സാധിക്കുന്നില്ല.. എന്താണ് പ്ലാൻ?? എങ്ങനെ?? എന്നൊന്നും വ്യക്തമായി അവരോട് communicate ചെയാതെയുള്ള മിഷൻ.അവരുടെ പല നടപടികളെയും അവർ ചോദ്യം ചെയ്യുന്നെങ്കിലും മറ്റുള്ളവർ അതൊന്നും ഗൗനിക്കുന്നെയില്ല.. പ്രത്യേകിച്ച് ടീം ലീഡർ ആയ CIA Officer MattGraver.
അതും പോരാഞ്ഞിട്ട് ടീമിലുള്ള സീക്രെട് ഏജന്റ് Alejandro Gillick ന്റെ മൊത്തത്തിൽ ഉള്ള പെരുമാറ്റം തന്നെ അവരിൽ ഒരുപാട് സംശയങ്ങൾക്ക് വഴിവെക്കുന്നു.നീതിയും നിയമവും നടന്നു കാണണം എന്നാഗ്രഹിക്കുന്ന ഒരാൾക്ക്, അയാളുടെ മുൻപിൽ അരങ്ങേരുന്ന നടപടികൾ അതും നിയമത്തെ ധിക്കരിച്ചുകൊണ്ടുള്ള പ്രവർത്തികൾ അംഗീകരിക്കാൻ ആകുമോ???അതൊരു ചോദ്യമായി പ്രേക്ഷകനും Kate Macer നും തോന്നുന്നുണ്ട്.. മോറൽ എത്തിക്സ് മറ്റുള്ളവർക്കായി മാറ്റിവെക്കേണ്ടി വരുമോ എന്നൊരു ഭയവും…
മറുവശത്തു ലക്ഷ്യം നേടിയെടുക്കാൻ എന്ത് മാർഗവും സ്വീകരിക്കണം എന്ന പോളിസിയിൽ മുന്നോട്ടുപോകുന്ന ചിലർ… ഇരുവർക്കുമിടയിൽ ഉണ്ടാകുന്ന Moral Conflicts ആണ് സിനിമ… അതോടൊപ്പം ആക്ഷനും ഓപ്പറേഷൻ സീനുകളും ഒക്കെയായി കിടിലൻ ഒരനുഭവം..
മുഴുനീള തട്ടുപൊളിപ്പൻ ആക്ഷൻ സിനിമ അല്ല Sicario.തീർത്തും ആവിശ്വാസനീയമായ ഒരു രംഗം കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്… അത് കാണുമ്പോൾ തന്നെ സിനിമ കാണാനുള്ള ഒരു മൂഡ് പ്രേക്ഷകനിലേക്ക് ഇരച്ചു കേറുന്നുണ്ട്.തുടർന്ന് ആ ബോർഡർ സീൻ.. ക്ലൈമാക്സ് ഒക്കെ സിനിമ എന്താണോ പറയാൻ ഉദേശിച്ചത് അതിനെ സാദൂകരിക്കുന്ന രീതിയിൽ അവസാനിപ്പിക്കുന്നു.പിന്നെ എടുത്തു പറയേണ്ടത് പ്രകടനങ്ങൾ ആണ്.Kate Macer ആയെത്തിയ EmilyBlunt ഉടനീളം ഉള്ള റോൾ ആണ്. അതിമനോഹരം ആയി തന്നെ അവർ പെർഫോം ചെയ്തിട്ടുമുണ്ട്. Moral stress അനുഭവിക്കുന്ന കൂടെയുള്ളവരുടെ ചെയ്തികളിൽ നിരാശയോടെ ഒപ്പം നിൽക്കേണ്ടിവരുന്ന കഥാപാത്രം, നന്നായി തന്നെ ചെയ്തിട്ടുണ്ട്.പിന്നെ Matt Graver, എന്ന CIA Officer ആയെത്തിയ Josh Brolin- ആറ്റിട്യൂട് കൊണ്ടും മാനറിസം കൊണ്ടും പുള്ളി കിടിലൻ ആക്കി..ഫിസിക്കലി നോക്കിയാലും 👍🏻👍🏻❤🔥ലക്ഷ്യം നേടാൻ ഏതു വഴിയും തെരഞ്ഞെടുക്കാൻ മടിയില്ലാത്ത ആ കഥാപാത്രം അയാളിൽ ഭദ്രമായിരുന്നു
Benicio Del Toro അവതരിപ്പിച്ച Alejandro Gillick എന്ന കഥാപാത്രം.ആദ്യാവസാനം മിസ്റ്റീരിയസ് ആയ കഥാപാത്രം.. അയാൾ ആരാണ്?? എന്താണ്?? എന്നൊന്നും അവസാനം വരെയും ഒരു വ്യക്തത നൽകാതെ ആണ് തിരക്കഥാകൃത് ആ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്.പുള്ളി ഒരു രക്ഷയുമില്ല… ആക്ഷൻ ആറ്റിട്യൂട് ഒക്കെ പൊളി .കഥാപാത്രത്തിന്റെ ആ ഒരു സഹജവാസന, പിന്നെ ഡാർക്ക് ഷെയ്ഡ് ഒക്കെ കണ്ണുകളിൽ കൂടി പ്രകടമായി പ്രേക്ഷകന് മനസിലാകും. വളരെ സോഫ്റ്റ് ആയി സംസാരിക്കുന്ന വേഷം. സിനിമയിലെ എടുത്തു പറയേണ്ട വേഷം ആയിരുന്നു ഇത്. കണ്ടാൽ മനസിലാവും..
പിന്നെ ഷൂട്ട് ഔട്ട് സീൻസ് ഒക്കെ അത്യാവശ്യം നല്ല പെർഫെക്ട് ആയാണ് കാണിച്ചിരിക്കുന്നത്..
ഒരിക്കൽ കൂടി.താങ്ക്സ് to..🙏🙏ഡയറക്ടർ : Denis Villeneuve, രചന : Taylor Sheridan, ഛായാഗ്രഹണം Roger Deakins
എഡിറ്റിംഗ് Joe Walker, ബിജിഎം Jóhann Jóhannsson, പിന്നെ കിടിലൻ പെർഫോമൻസ് നടത്തിയ Emily Blunt Benicio del Toro , Josh Brolin എന്നിവർക്കും.. അവർ മാത്രമല്ല മിക്കവാറും എല്ലാവരും അവരവരുടെ വേഷം ഭംഗിയാക്കി… മറ്റു വേഷങ്ങളിൽ വന്നവർ..Daniel Kaluuya , Victor Garber , Jon Bernthal , Jeffrey Donovan , Raoul Trujillo , Julio Cesar Cedillo , Hank Rogerson, Bernardo Saracino , Maximiliano Hernández , Edgar Arreola എന്നിവരാണ്
88th Academy Awards വേദിയിൽ Best Cinematography, Best Original Score, Best Sound Editing എന്നീ വിഭാഗങ്ങളിൽ സിനിമ നോമിനേറ്റ് ചെയപ്പെട്ടതാണ്.ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ കണ്ടോളൂ..രണ്ടു മണിക്കൂർ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല.ഈ സിനിമയുടെ തുടർഭാഗം Sicario: Day of the Soldado എന്ന പേരിൽ 2018 റിലീസ് ആയിട്ടുണ്ട്..മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്…
IMDB : 7.6
മലയാളം പരിഭാഷ :