Siddeeque Hassan
കുറച്ചു കാലങ്ങളായി സൂപ്പർ ഹീറോ പടങ്ങൾ അല്ലേൽ സീരീസ് എന്നത് വെറും Mediocre ലെവലോ അതിൽ താഴെയോ അല്ലേൽ അസഹനീയം, Cringe ഒക്കെയായി വന്നത് കൊണ്ടു ആകണം..Black Adam ന്റെ തിയേറ്റർ എക്സ്പീരിയൻസ് വളരെ ഇഷ്ടപ്പെട്ടു. Gold Age of Comics ന്റെ കാലത്ത് ക്രിയേറ്റ് ചെയ്ത Justice Society ആദ്യമായി ഒരു ഫീച്ചർ ഫിലിമിൽ വന്ന സിനിമ കൂടിയാണ് Black Adam. പിന്നേ, നമ്മൾ ഏറെ പ്രതീക്ഷിച്ച… അത് തന്നെ എന്നുറപ്പുള്ള ഗംഭീര പോസ്റ്റ് ക്രെഡിറ്റ് സീനും ഫാൻസ് തിയറികൾ അംഗീകരിക്കുന്ന പോലെ തന്നെ ലഭിക്കുന്നുണ്ട്.എനിക്ക് നല്ലപോലെ എൻജോയ്ബിൾ ആയ ഒരു സിനിമ ആയിരുന്നു Black Adam.
💥Thoughts – Kahndaq ഇൽ വർഷങ്ങൾക്ക് മുൻപ് നടന്ന Slavery, അതിൽ നിന്നും ജനങ്ങളുടെ രക്ഷ എന്നീ തീമിലേയ്ക്ക് കടക്കുന്നു..Wizards തിരഞ്ഞെടുക്കുന്ന കുട്ടി സൂപ്പർ പവർ ലഭിച്ചു രാജാവിന് എതിരെയുള്ള പോരാട്ടവും മറ്റുമായി ഗംഭീര തുടക്കം ആണ് സിനിമ നൽകുന്നത്. പിന്നീട് വർത്തമാന കാലത്തിലേയ്ക്ക് കഥ കടന്നു അത് Adrianna Tomaz ലേയ്ക്കും അവളുടെ മകനായ Amon Tomaz ലേയ്ക്കും കടക്കുന്നു.ഇവരുടെ പേര് കേൾക്കുമ്പോൾ Isis, Osiris എന്നൊക്കെ ഓർമ വന്നാലും ഇത്തവണ DC അതിലേയ്ക്ക് കടന്നു വന്നിട്ടില്ല. സ്വാഭാവികമായും Teth Adam ന്റെ Resurrection സീനും Rock എന്ന താരത്തിന്റെ ഗ്രാൻഡ് എൻട്രിയും ഒക്കെയായി കഥ മുന്നോട്ടു പോകുന്നു.
ജസ്റ്റിസ് സോസൈറ്റിയിൽ 4 അംഗങ്ങളെ ആണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. അതിൽ Golden Age Members ആയ Hawkman, Dr.Fate എന്നിവരും DC Rebirth നു ശേഷം ഉള്ള Atom Smasher, Cyclone എന്നിവർ ആണ് സിനിമയിലെ ഭാഗം ആകുന്നത്. ഇവർ 4 പേരിൽ സിനിമ കാണുന്ന പ്രേക്ഷകർക്ക് കണക്ട് ആകുന്നത് Dr.Fate എന്ന കഥാപാത്രവും അതിലെ ബ്രോസ്നന്റെ പ്രകടനവും ഒരു സോളോ ഫിലിം എങ്കിലും വേണം എന്ന് തോന്നിക്കുന്ന, Attitude കൊണ്ടു ഫാൻ ആകുന്ന Hawkman ഉം ആണ്.
വളരെ എൻഗേജിങ് ആയി നീങ്ങുന്ന കഥയിൽ കോൺഫ്ലിക്റ്റ് ഉണ്ടാകുന്നത് ഒക്കെ കാണിക്കുന്നത് Amon നെ കിഡ്നാപ് ചെയ്യുന്നത് എന്നത് പോലുള്ള Lazy Writing ആയാൽ പോലും കോമിക്സ് വായിച്ചവരെയും അല്ലാത്തവരെയും ഒരേപോലെ സർപ്രൈസ് ആക്കുന്ന മാറ്റങ്ങൾ ഒക്കെ Teth Adam ന്റെ ബാക് സ്റ്റോറിയിൽ കൊണ്ടു വന്നിട്ടുണ്ട്. ഒരു ആന്റി ഹീറോ എന്ന ക്യാരക്ടർ ആർക് മാറ്റി പിടിച്ചു കഥയിൽ വ്യത്യാസങ്ങൾ ഒക്കെ വരുത്തി ഈ കഥാപാത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത് ഭാവിയിൽ DC യെ സഹായിച്ചേക്കാം. Black Adam എന്ന് സേർച്ച് ചെയ്താൽ നമുക്ക് കിട്ടുന്ന Iconic Image ആണ് ടിയാൻ ഒരു Throne ഇൽ ഇരിക്കുന്നത്. സിനിമയിൽ ഉള്ള Kahndaq ന്റെ Throne സീനുകൾ തന്നെ ഒരു മാറ്റം ആണ്. കഥ ആവശ്യപ്പെടുന്ന, കാലഘട്ടം ആവശ്യപ്പെടുന്ന ഒരു മാറ്റം.
Teth Adam പോലൊരു പ്രബലൻ ആയ ഒരാൾ ഉള്ളപ്പോൾ വില്ലനും അതേപോലെ ഒരാൾ ആകണമല്ലോ.. Sabbac നെ കോമികിൽ കാണുന്നത് പോലെ അത്ര സ്ട്രോങ്ങ് ആയി സ്ക്രീനിൽ കാണാൻ സാധിക്കില്ല എങ്കിൽ പോലും സിനിമയിൽ പറയുന്ന കഥയ്ക്ക് ആവശ്യമായ സ്പൈസസ് ഈ കഥാപാത്രം നൽകുന്നുണ്ട്. ആർക്കും ഊഹിക്കാവുന്ന, Predictable ആയ ക്ലൈമാക്സ് സീനുകൾ ആണ് സിനിമ നൽകുന്നത്. എന്നാൽ അത് രസകരമായി കണ്ടിരിക്കാം എന്നതിലാണ് സിനിമയുടെ വിജയം. ആക്ഷൻ സീനുകൾ അത്ര ഇമ്പാക്റ്റ് ഉണ്ടാക്കുന്നില്ല എന്നതൊരു കുറവാണ്. സിനിമയുടെ BGM കൊള്ളാം.
💥Verdict – Good
💥Last Word – Black Adam എന്ന സിനിമ എന്നേ സംബന്ധിച്ച് തൃപ്തി നൽകിയ ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ആയിരുന്നു. കാര്യമായി യാതൊന്നും പ്രതീക്ഷിക്കാതെ പോയി, നല്ല പോലെ ഇഷ്ടപ്പെട്ടു തിയേറ്റർ വിട്ടിറങ്ങി. ആ സന്തോഷത്തിനു പ്രധാന കാരണം പോസ്റ്റ് ക്രെഡിറ്റ് സീൻ ആണ്. ആ ഒരു ഹാപ്പിനെസ്സ് ആണ്..