കമൽ സംവിധാനം ചെയ്തു മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 1998-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് അയാള്‍ കഥയെഴുതുകയാണ്. ചിത്രത്തിന്റെ കഥ സംവിധായകൻ സിദ്ദിഖിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ ശ്രീനിവാസന്റേതും. മോഹൻലാൽ-ശ്രീനിവാസൻ ജോഡികളുടെ കോമഡി രംഗങ്ങൾ തിയേറ്ററിൽ ചിരിയുടെ പൊടിപൂരം തന്നെയായിരുന്നു സൃഷ്ടിച്ചത്. എന്നാൽ ചിത്രം ചെറിയ വിജയത്തിൽ ഒതുങ്ങി. അതിന്റെ കാരണം പറയുകയാണ് ചിത്രത്തിന്റെ കഥ രചിച്ച സിദ്ദിഖ്. സിനിമയുടെ ആദ്യ പകുതിയും രണ്ടാം പകുതിയും രണ്ട് ധ്രുവങ്ങളില്‍ ആയതിനാലാണ് പ്രേക്ഷകര്‍ സ്വീകരിക്കാഞ്ഞതെന്നാണ് സിദ്ദിഖ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.
“ചിത്രം വലിയ വിജയം ഉണ്ടായില്ല, എന്നാല്‍ വലിയ പരാജയവും ഉണ്ടായില്ല. സിനിമ വന്‍ വിജയം ആവാത്തതിന് കാരണം നമ്മുടെയൊക്കെ തകരാര്‍ തന്നെയാണ് , ആ സിനിമയുടെ കഥ രണ്ട് ഭാഗങ്ങളായി നിന്നു. ആദ്യ ഭാഗം നൽകിയ ഉണർവും ആസ്വാദനക്ഷമതയും രണ്ടാംഭാഗം നൽകിയില്ല. കഥ അടിമുടി കീഴ്മേൽ മറിഞ്ഞത് ആസ്വാദനത്തെ പ്രതികൂലമായി ബാധിച്ചു. പിന്നീട് സിനിമ കണ്ടപ്പോഴാണ് നമുക്കത് മനസ്സിലാവുന്നത് .. “